Connect with us

കുഞ്ഞു കാറില്‍ മാലാഖയായി ധ്വനി; തൊട്ടുപുറകെ ഡാന്‍സും ആര്‍പ്പുവിളികളുമായി മൃദുലയും യുവയും; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി താരദമ്പതികൾ

general

കുഞ്ഞു കാറില്‍ മാലാഖയായി ധ്വനി; തൊട്ടുപുറകെ ഡാന്‍സും ആര്‍പ്പുവിളികളുമായി മൃദുലയും യുവയും; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി താരദമ്പതികൾ

കുഞ്ഞു കാറില്‍ മാലാഖയായി ധ്വനി; തൊട്ടുപുറകെ ഡാന്‍സും ആര്‍പ്പുവിളികളുമായി മൃദുലയും യുവയും; മകളുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി താരദമ്പതികൾ

മകൾ ധ്വനിയുടെ ഒന്നാം പിറന്നാൾ ആഘോഷമാക്കി മൃദുലയും യുവയും. കഴിഞ്ഞ ദിവസമായിരുന്നു ധ്വനിമോളുടെ പിറന്നാളാഘോഷം നടന്നത്. ‘ഒരു വര്‍ഷം പൂര്‍ത്തിയാവുന്നു. വിശ്വസിക്കാനാകുന്നില്ല. അച്ഛനും അമ്മയുമായി ഒരു വര്‍ഷം വിജയകരമായി പൂര്‍ത്തിയാക്കി. ഇനിയും മുന്നോട്ട് ഒരുപാട് ദൂരമുണ്ട്’ എന്നായിരുന്നു പിറന്നാളിന് മൃദുല കുറിച്ചത്.

അതിന് താഴെയായി, ശ്രീവിദ്യ മുല്ലശ്ശേരി, പ്രീത പ്രദീപ്, ലിന്റു റോണി, അനുമോള്‍ കാര്‍ത്തു, ചന്ദ്ര ലക്ഷ്മണ്‍, സ്വാതി നിത്യാനന്ദ, വരദ എമി, ഗോപിക അനില്‍, ഉമാനായര്‍ തുടങ്ങി നിരവധി താരങ്ങള്‍ കുഞ്ഞുധ്വനിക്ക് പിറന്നാള്‍ ആശംസകളുമായി എത്തിയിരുന്നു.

ഇപ്പോഴിതാ പിറന്നാളാഘോഷത്തിന്റെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ എത്തിയിരിക്കുകയാണ്.

ഒരു കുഞ്ഞു കാറില്‍ മാലാഖയായി ധ്വനിയും തൊട്ടുപുറകെ ഡാന്‍സും ആര്‍പ്പുവിളികളുമായി മൃദുലയും യുവയും നടക്കുന്നതുമാണ് വീഡിയോയിലുള്ളത്. മനോഹരമായൊരുക്കിയ നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശം പോലെയുള്ള സ്‌റ്റേജില്‍ നക്ഷത്രക്കുഞ്ഞിനെപ്പോലെ ധ്വനി കേക്ക് മുറിക്കുന്നതും മറ്റുമാണ് വീഡിയോയിലുള്ളത്. തങ്ങളുടെ കല്ല്യാണത്തിന് സ്‌റ്റേജ് ഒരുക്കിക്കൊണ്ട് ബിസിനസ് ആരംഭിച്ച അതേ സുഹൃത്താണ് ഇപ്പോഴും സ്‌റ്റേജ് ഒരുക്കിയതെന്നാണ് യുവ വീഡിയോയില്‍ പറയുന്നത്. ആകെ നീല നിറത്തിലുള്ള തീമിലാണ് പരിപാടി സെറ്റ് ചെയ്തിരിക്കുന്നത്. പക്ഷെ കുഞ്ഞുധ്വനി മാത്രം വെള്ള ഉടുപ്പിലാണുള്ളത്. കുഞ്ഞിനൊപ്പം മനോഹരമായി ഒരുങ്ങിയ അച്ഛനെയും അമ്മയെയും ആളുകള്‍ സന്തോഷത്തോടെയാണ് സ്വീകരിക്കുന്നത്.

സീരിയല്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരദമ്പതികളുടെ മകള്‍ അവരെപ്പോലെതന്നെ പ്രേക്ഷകരുടെ പ്രിയങ്കരിയാണ്. വിശേഷങ്ങള്‍ തിരക്കിയും ഗര്‍ഭകാല ശുശ്രൂഷകളെപ്പറ്റിപ്പറഞ്ഞും ആരാധകര്‍ എല്ലായിപ്പോഴും മൃദുലയ്‌ക്കൊപ്പമുണ്ടായിരുന്നു. കൂടാതെ യൂട്യൂബിലൂടെ വിശേഷങ്ങളെല്ലാംതന്നെ മൃദുലയും യുവയും പ്രേക്ഷകരുമായി പങ്കുവെക്കാറുമുണ്ടായിരുന്നു. സ്റ്റാര്‍ മാജിക്കിലൂടെയും മറ്റ് ചില പ്രോഗ്രാമുകളിലൂടെയും കുഞ്ഞുധ്വനി മിനിസ്‌ക്രീനിലും എത്തിയിരുന്നു.

More in general

Trending

Recent

To Top