Malayalam
ഈ സാഹചര്യത്തിൽ ഞങ്ങൾ ഒരു കേക്ക് മുറിക്കുകയാണ്… ആരെയും പ്രത്യേകിച്ച് അറിയിച്ചിട്ടൊന്നും ഇല്ല. എന്റെ രണ്ടു മക്കളും എന്നോടൊപ്പമുണ്ട്; നോവുപടർത്തി വിഡിയോ
ഈ സാഹചര്യത്തിൽ ഞങ്ങൾ ഒരു കേക്ക് മുറിക്കുകയാണ്… ആരെയും പ്രത്യേകിച്ച് അറിയിച്ചിട്ടൊന്നും ഇല്ല. എന്റെ രണ്ടു മക്കളും എന്നോടൊപ്പമുണ്ട്; നോവുപടർത്തി വിഡിയോ
കൊല്ലം സുധി നമ്മെ വിട്ട് പോയതിന് പിന്നാലെ അദ്ദേഹത്തിന്റെ പല വീഡിയോസും സോഷ്യൽ മീഡിയയിൽ നിറയുകയാണ്. അതിന്റെ ഇടയിലാണ് വിവാഹവാര്ഷികദിനത്തിൽ ഭാര്യക്ക് ഒപ്പം നിന്നുകൊണ്ട് കേക്ക് കട്ട് ചെയ്യുന്ന വീഡിയോ കൂടി നിറയുന്നത്. കണ്ടിരിക്കുന്ന ആരുടേയും കണ്ണുകൾ നിറഞ്ഞുപോകും. കാരണം തനിക്കും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കാൻ സുധി ആവർത്തിച്ചു പറയുന്നതും കേൾക്കാം.
സുധിയുടെ മൂത്തമകൻ രാഹുലാണ് അന്ന് ലൈവ് വിഡിയോ ചിത്രീകരിച്ചത്. സുധിയുടെ കയ്യിൽ ഇളയ മകൻ ഋതുലിനെയും കാണാം.
‘ഇന്ന് എന്റെയും ഭാര്യയുടെയും വിവാഹവാർഷികമാണ്. എല്ലാവരുടെയും ആത്മാർഥമായ അനുഗ്രഹവും സ്നേഹവും ഞങ്ങളോടൊപ്പം ഉണ്ടാകണം. ഈ സാഹചര്യത്തിൽ ഞങ്ങൾ ഒരു കേക്ക് മുറിക്കുകയാണ്. ആരെയും പ്രത്യേകിച്ച് അറിയിച്ചിട്ടൊന്നും ഇല്ല. എന്റെ രണ്ടു മക്കളും എന്നോടൊപ്പമുണ്ട്. വിഡിയോ കാണുന്ന എല്ലാവർക്കും നന്ദിയുണ്ട്.’’ സുധി പറയുന്നു.
ഇതിനായിരുന്നോ ഞങ്ങളോട് പ്രാർത്ഥിക്കാൻ പറഞ്ഞത്. ഇത് വല്ലാത്ത ക്രൂരത ആയി പോയി. ആ കുഞ്ഞുമക്കൾ ഇനി എന്ത് ചെയ്യും. വാവക്കുട്ടൻ തനിച്ചായില്ലേ എന്ന് തുടങ്ങി നിറയെ കമന്റുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. കുഞ്ഞു കുടുംബത്തിന് ഒപ്പമുള്ള ഒരു ചെറിയ ആഘോഷം ആയിരുന്നു തന്റെ വിവാഹവാർഷികം എന്നും സുധി പറഞ്ഞിരുന്നു. (സുധി ഭാര്യയെ വിളിക്കുന്നത് വാവക്കുട്ടൻ എന്നാണ്)
കൊല്ലം സുധിയുടെ വിയോഗവാർത്ത ഇപ്പോഴും കുടുംബത്തിന് വിശ്വസിക്കാൻ ആയിട്ടില്ല. കുറച്ചു കാലങ്ങളായി രേണുവിന്റെ കോട്ടയത്തുള്ള വീട്ടിൽ ആണ് സുധിയും കുടുംബവും കഴിഞ്ഞിരുന്നത്. ഭാര്യയും അവരുടെ അച്ഛനും അമ്മയുമാണ് വീട്ടിലുള്ളത്. വാടകയ്ക്കാണ് ഇവർ താമസിക്കുന്നതും. ഭർത്താവിന്റെ മരണവാർത്ത ഇപ്പോഴും രേണുവിന് വിശ്വസിക്കാൻ ആയിട്ടില്ല.
വണ്ടിയുടെ മുൻ സീറ്റിൽ ഡ്രൈവർക്ക് ഒപ്പമായിരുന്നു സുധി ഇരുന്നത് എന്നാണ് റിപ്പോർട്ട്. അപകടത്തിൽപ്പെട്ട വാഹനത്തിൽ നിന്ന് സുധിയെ എയർബാഗ് മുറിച്ചാണ് പുറത്തിറക്കിയതെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ടിൽ പറഞ്ഞിരുന്നു. രക്തത്തിൽ കുളിച്ച അവസ്ഥയിൽ ആയിരുന്നു സുധിയെന്നും, ആബോധാവസ്ഥയിൽ ആയിരുന്നുവെന്നും റിപ്പോർട്ടുണ്ട്.