Connect with us

എനിക്ക് വിചാരിച്ചത്ര നൽകാൻ കഴിഞ്ഞിട്ടില്ല, പരീക്ഷയില്‍ തോൽക്കുമെന്നു പോലും വിചാരിച്ചു, 78 ശതമാനം മാർക്ക് ആണ് ആകെ ലഭിച്ചത്; ഹൻസിക

Malayalam

എനിക്ക് വിചാരിച്ചത്ര നൽകാൻ കഴിഞ്ഞിട്ടില്ല, പരീക്ഷയില്‍ തോൽക്കുമെന്നു പോലും വിചാരിച്ചു, 78 ശതമാനം മാർക്ക് ആണ് ആകെ ലഭിച്ചത്; ഹൻസിക

എനിക്ക് വിചാരിച്ചത്ര നൽകാൻ കഴിഞ്ഞിട്ടില്ല, പരീക്ഷയില്‍ തോൽക്കുമെന്നു പോലും വിചാരിച്ചു, 78 ശതമാനം മാർക്ക് ആണ് ആകെ ലഭിച്ചത്; ഹൻസിക

പ്ലസ് ടു പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച് നടൻ കൃഷ്ണകുമാറിന്റെ ഇളയ മകൾ ഹൻസിക കൃഷ്ണകുമാർ. ഹൻസിക തനത് യൂട്യൂബ് ചാനലിൽ പങ്കിട്ട വീഡിയോ ശ്രദ്ധ നേടുകയാണ്

പ്ലസ് ടുവിന് കൊമേഴ്‌സ് ആയിരുന്നു ഹൻസികയുടെ വിഷയം. സഹോദരിയായ ഇഷാനിക്കൊപ്പമാണ് ഹൻസിക ഫലം പരിശോധിച്ചത്. തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലാണ് ഹൻസികയും മൂത്ത സഹോദരിമാരും പഠനം പൂർത്തിയാക്കിയത്. ഐഎസ്ഇ സിലബസ് ആയിരുന്നു ഹൻസികയുടേത്. പ്ലസ് ടുവിന് ഹൻസികയ്ക്ക് ലഭിച്ച ആകെ മാർക്ക് 78 ശതമാനമാണ്. 92 ശതമാനം മാർക്ക് ആണ് ഹൻസിക ഇംഗ്ലിഷിന് മാത്രം കരസ്ഥമാക്കിയത്.

പരീക്ഷയുടെ ഫലം വരുന്നതിന്റെ ടെൻഷൻ തനിക്ക് ഉണ്ടായിരുന്നുവെന്നും തോൽക്കുമെന്നുപോലും വിചാരിച്ചിരുന്നതായും ഹൻസിക പറയുന്നു.

എനിക്ക് ഇത്ര മാർക്ക് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല, പരീക്ഷ എങ്ങനെ എഴുതിയെന്നുപോലും അറിയില്ല. ചിലപ്പോൾ നമ്മൾ പ്രതീക്ഷിച്ച മാർക്കിനേക്കാൾ കുറവാണ് കിട്ടുന്നതെങ്കിൽ ഒരുപാട് വിഷമം വരും. അതിൽ കൂടുതലാണെങ്കിൽ സന്തോഷവും. പക്ഷേ ഞാനങ്ങനെ ചിന്തിച്ചിട്ടില്ല. കൊമേഴ്സ് പരീക്ഷ കഴിഞ്ഞ ശേഷം ഞാൻ കരഞ്ഞിരുന്നു. അതെനിക്ക് ഇഷ്ടമുള്ള വിഷമായിരുന്നു. പക്ഷേ ആ പരീക്ഷ അതി കഠിനമായിരുന്നു. റിസൽട്ട് വരുന്ന സമയത്ത് ഭയങ്കര ടെൻഷനായിരുന്നു. പരീക്ഷയില്‍ തോൽക്കുമെന്നു പോലും വിചാരിച്ചു. കാരണം എനിക്ക് വിചാരിച്ചത്ര നൽകാൻ കഴിഞ്ഞിട്ടില്ല. 78 ശതമാനം മാർക്ക് ആണ് ആകെ എനിക്ക് ലഭിച്ചത്. ഇംഗ്ലിഷിനാണ് കൂടുതൽ, 92 ശതമാനം.’’–ഹൻസിക പറഞ്ഞു.

എന്നാൽ സ്കൂൾ പരീക്ഷയിലെ മാർക്ക് ജീവിതത്തിലെ അവസാനത്തേതല്ല എന്ന ബോധ്യവുമുണ്ട് ഹൻസികയ്ക്ക്. സ്കൂൾ കാലഘട്ടം കഴിഞ്ഞതില്‍ വിഷമമുണ്ടെന്നും ആനുവൽ ഡേയും സ്പോർട്സ് ഡേയും യൂത്ത് ഫെസ്റ്റിവലും ഒക്കെ ഇനി മടങ്ങിവരില്ല എന്നതിൽ സങ്കടമുണ്ടെന്നും ഹൻസിക പറഞ്ഞു.
മകളുടെ സ്കൂളിലെ അവസാന ദിവസത്തെ വിശേഷം സിന്ധു കൃഷ്ണ മനസ്സിൽ തൊടുന്ന പോസ്റ്റിൽ പങ്കിട്ടിരുന്നു. വീട്ടിലെ അവസാന സ്കൂൾ കുട്ടിയും പഠനം പൂർത്തിയാക്കുന്നതിന്റെ വൈകാരികതയാണ് സിന്ധുവിന്റെ വാക്കുകളിൽ നിറഞ്ഞത്.

സിനിമാ അഭിനയത്തിലല്ല സജീവമെങ്കിലും, സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ എന്ന നിലയിൽ ഹൻസികയ്ക്ക് സമൂഹമാധ്യമങ്ങളിൽ ലക്ഷക്കണക്കിന് ഫോളോവേഴ്സ് ഉണ്ട്. മുൻപ് ‘ലൂക്ക’ എന്ന സിനിമയിൽ ഹൻസിക അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

<