Malayalam
സഹോദരിമാരെ പോലെ ഹൻസികയും വിജയത്തിന്റെ തിളക്കത്തിൽ ; വിശ്വസിക്കാനാകാതെ ഹൻസിക ; നടൻ കൃഷ്ണകുമാറിന്റെ പുതിയ സന്തോഷം!
സഹോദരിമാരെ പോലെ ഹൻസികയും വിജയത്തിന്റെ തിളക്കത്തിൽ ; വിശ്വസിക്കാനാകാതെ ഹൻസിക ; നടൻ കൃഷ്ണകുമാറിന്റെ പുതിയ സന്തോഷം!
അഹാനയുടെ പൊന്നോമനയാണ് ഏറ്റവും ഇളയ അനുജത്തി ഹൻസിക. തന്നെക്കാൾ പത്തു വയസ്സ് ഇളയ അനുജത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം അഹാനയുടെ വാക്കുകളിൽ വാത്സല്യം നിറയും. സോഷ്യൽ മീഡിയ സെലിബ്രിറ്റിയും കൂടിയാണ് ഈ കൊച്ചുമിടുക്കി.
ഇപ്പോൾ അഹാനയുടെ കുഞ്ഞനുജത്തി ഹൻസികയുടെ വിജയ വാർത്തയാണ് സോഷ്യൽ മീഡിയ ഉൾപ്പെടെ ആഘോഷമാക്കിയിരിക്കുന്നത്. പത്താം ക്ലാസിൽ മികച്ച വിജയം കൈവരിച്ചാണ് നടൻ കൃഷ്ണകുമാറിന്റെ ഇളയമകൾ ഹൻസിക കൃഷ്ണ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടിയിരിക്കുന്നത് .
91 ശതമാനം മാർക്ക് ആണ് കൊച്ചുമിടുക്കി നേടിയത്. ഇത് വിശ്വസിക്കാൻ കഴിയുന്നില്ലെന്നും എല്ലാവരുടെയും പ്രാർഥനകൾക്ക് നന്ദിയുണ്ടെന്നും ഹൻസിക പറഞ്ഞു. ഐസിഎസ്ഇ സിലബസ് ആയിരുന്നു ഹൻസികയുടേത്.
കൃഷ്ണകുമാറിന്റെയും സിന്ധുവിന്റെയും നാല് മക്കളും തിരുവനന്തപുരം ഹോളി ഏഞ്ചൽസ് സ്കൂളിലാണ് പഠിച്ചത്. എൽകെജി മുതൽ ആ സ്കൂളിൽ പഠിച്ച സഹോദരിമാർ അധ്യാപകർക്കും പ്രിയപ്പെട്ടവരാണ്. പ്ലസ് വൺ പഠനവും ഹൻസിക അവിടെത്തന്നെ തുടരാനാണ് തീരുമാനം.
അഹാനയുടെ പൊന്നോമനയാണ് ഹൻസിക. തന്നെക്കാൾ പത്തു വയസ്സ് ഇളയതായ അനുജത്തിയെക്കുറിച്ച് പറയുമ്പോഴെല്ലാം അഹാനയുടെ വാക്കുകളിൽ വാത്സല്യം നിറയും. ഹൻസികയുടെ പ്ലസ് വൺ അഡ്മിഷന് വേണ്ടി അമ്മ സിന്ധുവിനൊപ്പം അഹാനയും സ്കൂളിൽ പോയിരുന്നു.
about ahaana