general
ഞാൻ ചാന്തുപൊട്ട് സിനിമ കണ്ടിരുന്നു, അത് കണ്ടത് മുതൽ തോന്നിയ ആഗ്രഹമാണ്…. അയാൾ വളരെ നല്ല നടനാണ്; ദിലീപെയ്‌നെ കുറിച്ച് ഷക്കീല പറയുന്നു
ഞാൻ ചാന്തുപൊട്ട് സിനിമ കണ്ടിരുന്നു, അത് കണ്ടത് മുതൽ തോന്നിയ ആഗ്രഹമാണ്…. അയാൾ വളരെ നല്ല നടനാണ്; ദിലീപെയ്‌നെ കുറിച്ച് ഷക്കീല പറയുന്നു
ഒരുകാലത്ത് സിനിമാ പ്രേക്ഷകരെ ഇളക്കിമറിച്ച നടി ഷക്കീല ഇപ്പോൾ ടി.വി. സീരിയലിലൂടെയാണ് മലയാളികൾക്കിടയിൽ അതിശക്തമായ തിരിച്ച് വരവ് നടത്തിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിൽ എല്ലാം അഭിനയിച്ചിട്ടുണ്ടെങ്കിലും ഷക്കീല കൂടുതൽ തിളങ്ങിയത് മലയാളത്തിൽ ആയിരുന്നു. സിൽക് സ്മിതയ്ക്ക് ശേഷം തെന്നിന്ത്യൻ സിനിമ ലോകത്ത് മാദക സുന്ദരി ആയിട്ടായിരുന്നു ഷക്കീല വിശേഷിപ്പിക്കപ്പെട്ടത്. എന്നാൽ ഏറെ കാലമായി അത്തരം സിനിമകളിൽ നിന്നൊക്കെ മാറി നിൽക്കുകയാണ് താരം.
അടുത്തിടെ നൽകിയ അഭിമുഖങ്ങളിലൊക്കെ മലയാളത്തിൽ നല്ല സിനിമകളുടെ ഭാഗമാകണമെന്ന ആഗ്രഹവും ഷക്കീല പ്രകടിപ്പിച്ചിരുന്നു. അതിനിടെ ഒരു അഭിമുഖത്തിൽ ഷക്കീല ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളും വൈറലായി മാറുകയാണ്. തനിക്ക് ദിലീപിനൊപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ടെന്നാണ് ഷക്കീല പറഞ്ഞത്. ഒന്നെങ്കിൽ ഒരു സീനിലെങ്കിലും അഭിനയിക്കണം. അത്രയും നല്ല നടനാണ് അദ്ദേഹം എന്നൊക്കെ ആയിരുന്നു വാക്കുകൾ. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഒപ്പം അഭിനയിക്കാൻ ആഗ്രഹമുള്ള നടനാരാണെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ഷക്കീല.
‘ദിലീപിന്റെ കൂടെ നല്ല കഥാപാത്രം ചെയ്യണമെന്നാണ് ആഗ്രഹം. നായികയാവണം എന്നൊന്നുമില്ല. നല്ലൊരു ക്യാരക്ടർ ചെയ്യണം. ഞാൻ ചാന്തുപൊട്ട് സിനിമ കണ്ടിരുന്നു. അത് കണ്ടത് മുതൽ തോന്നിയ ആഗ്രഹമാണ്. അയാൾ വളരെ നല്ല നടനാണ്. ഒരു സീനെങ്കിലും നല്ലത് ആണെങ്കിൽ ചെയ്യണമെന്നാണ് ആഗ്രഹം. ഇതുവരെ കാണനോ സംസാരിക്കാനോ കഴിഞ്ഞിട്ടില്ല’, എന്നായിരുന്നു ഷക്കീല പറഞ്ഞത്. നിരവധി പേരാണ് വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നത്. ഈ വീഡിയോ ദിലീപ് കണ്ട് അവസരം ലഭിക്കട്ടെ. ആഗ്രഹം നടക്കും. എന്നൊക്കെയാണ് കമന്റുകൾ. ഒപ്പം ദിലീപിന്റെ ചാന്തുപൊട്ടിലെ വേഷത്തെ കുറിച്ചും ധാരാളം കമന്റുകൾ വരുന്നുണ്ട്. ആ വേഷം മറ്റാർക്കും ചെയ്യാൻ കഴിയില്ലെന്ന് ആണ് ഓരോരുത്തർ കമന്റ് ചെയ്യുന്നത്. അതേസമയം, നിരവധി ചിത്രങ്ങളാണ് ദിലീപിന്റേതായി അണിയറയിൽ ഒരുങ്ങുന്നത്. വോയ്‌സ് ഓഫ് സത്യനാഥനാണ് അതിൽ ആദ്യത്തേത്. റാഫി സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിൽ ജോജു ജോര്‍ജും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഇതു കൂടാതെ അരുൺ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര എന്ന ആക്ഷന്‍ ചിത്രവും പറക്കും പപ്പന്‍ എന്ന ചിത്രവും വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവും ദിലീപിന്റേതായി അണിയറയിൽ ഉണ്ട്. ബാന്ദ്രയിൽ തെന്നിന്ത്യന്‍ താരസുന്ദരി തമന്നയാണ് നായികാ. ചിത്രത്തില്‍ ഡോണ്‍ ആയിട്ടാണ് ദിലീപെത്തുന്നത് എന്നാണ് സൂചന.