Connect with us

പ്രവീൺ നാഥ് ഈ ലോകത്ത് നിന്നും പോയി… ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന ട്രാൻസ് മാൻ, എന്തിനായിരുന്നു ഇത്… മരണം എന്ന ചിന്തക്ക് മുന്നേ നിനക്ക് നിന്റെ അമ്മയെ കുറിച്ച് ഒന്ന് ഓർക്കമായിരുന്നു…. വേദനയോടെ സഹപ്രവർത്തകർ!

general

പ്രവീൺ നാഥ് ഈ ലോകത്ത് നിന്നും പോയി… ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന ട്രാൻസ് മാൻ, എന്തിനായിരുന്നു ഇത്… മരണം എന്ന ചിന്തക്ക് മുന്നേ നിനക്ക് നിന്റെ അമ്മയെ കുറിച്ച് ഒന്ന് ഓർക്കമായിരുന്നു…. വേദനയോടെ സഹപ്രവർത്തകർ!

പ്രവീൺ നാഥ് ഈ ലോകത്ത് നിന്നും പോയി… ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന ട്രാൻസ് മാൻ, എന്തിനായിരുന്നു ഇത്… മരണം എന്ന ചിന്തക്ക് മുന്നേ നിനക്ക് നിന്റെ അമ്മയെ കുറിച്ച് ഒന്ന് ഓർക്കമായിരുന്നു…. വേദനയോടെ സഹപ്രവർത്തകർ!

രണ്ടുവർഷത്തിലേറെ നീണ്ട പ്രണയത്തിനു ശേഷം കഴിഞ്ഞ ഫെബ്രുവരി 14ന് വാലൻന്റൈൻസ് ദിനത്തില്‍ ട്രാന്‍സ്ജെന്‍ജെന്‍ഡര്‍ കമ്യൂണിറ്റി അംഗങ്ങളായ പ്രവീണ്‍നാഥും റിഷാനയും വിവാഹിതരായത്. ആഘോഷമായി നടന്ന വിവാഹമായിരുന്നു ഇത്. ഇരുവീട്ടുകാരുടെയും പൂര്‍ണ സമ്മതത്തോടെയാണ് വിവാഹം നടന്നത്. എന്നാൽ കഷ്ടിച്ച് മൂന്നു മാസം പോലും ഈ വിവാഹബന്ധം ഈ വിവാഹം നീണ്ടുനിന്നില്ല. ട്രാന്‍സ്ജെന്‍ഡര്‍ കമ്യൂണിറ്റിയെ ഞെട്ടിച്ചാണ് പ്രവീണ്‍ നാഥിന്റെ മരണവാര്‍ത്ത ഇന്നലെ പുറത്ത് വന്നത്. നിരവധി പേരാണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റുമായി എത്തുന്നത്. പലർക്കും ഇത് വിശ്വസിക്കാനായിട്ടില്ല

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് അടക്കമുള്ള ആളുകൾ പോസ്റ്റുമായി എത്തിയിട്ടുണ്ട്.

ഓരോ പ്രതീക്ഷകളോടെ പുതിയ ജീവിതത്തിലേക്ക് നടന്നു തുടങ്ങിയപ്പോൾ തന്നെ ആ ജീവിതം കൈവിട്ടു പോയി എന്ന് തോന്നിതുടങ്ങിയ നിമിഷം മരണം എന്ന ചിന്തക്ക് മുന്നേ നിനക്ക് നിന്റെ അമ്മയെ കുറിച്ച് ഒന്ന് ഓർക്കമായിരുന്നു പ്രവീൺ. ആ അമ്മ എങ്ങിനെ സഹിക്കും- എന്നാണ് സീമ കുറിച്ചത്.

പ്രവീൺ നാഥ് ഈ ലോകത്ത് നിന്നും പോയി… ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടായിരുന്ന ഒരു ട്രാൻസ് മാൻ. എന്തിനായിരുന്നു… നീ ഇങ്ങനെ ചെയ്യും എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല എന്നായിരുന്നു വൈഗ കുറിച്ചത്.

കുഞ്ഞനിയൻ പ്രവീണിന് വിട. ഓരോ ജീവിതവും ഓരോ സമരമാണ് പൊരുതാൻ ഉറപ്പിച്ചു ഇറങ്ങിയവരല്ലേ എന്നിട്ടും എന്തിനു അവസാനിപ്പിക്കുന്നു ഒന്നും ഒന്നിന്റെയും അവസാനം അല്ല എന്ന് മനസിലാക്കാതെന്തേ എന്നാണ് ശ്രീമായി കുറിച്ചത്. ദിയ സനയും, സാംസ്‌കാരിക രംഗത്തെ പ്രമുഖരും പ്രവീണിന്റെ വിയോഗത്തിൽ വേദന പങ്കുവച്ചു.

പാലക്കാട് നെന്മാറ സ്വദേശിയാണ് പ്രവീൺ നാഥ്. പ്രഭാകരന്റെയും വത്സലയുടെയും മകളായിട്ടാണ് ജനിച്ചത് എങ്കിലും പിന്നീട് ആണായി മാറുക ആയിരുന്നു. അടുത്തിടെ ആയിരുന്നു പ്രവീൺ പുതു ജീവിതത്തിലേക്ക് കടന്നത്. റിഷാന ഐഷു ആണ് ഭാര്യ ആയി എത്തിയതും. ബോഡി ബിൽഡിങ്ങിലൂടെ ട്രാൻസ് സമൂഹത്തിന്റെ അഭിമാനമായി മാറിയ വ്യക്തിത്വം ആണ് പ്രവീൺ നാഥിന്റേത്

താനും ഭാര്യയും തമ്മിൽ കുറച്ചു പ്രശ്നങ്ങൾ ഉണ്ടായിരുന്നു എന്ന് അടുത്തിടെ പ്രവീൺ പങ്കിട്ട പോസ്റ്റിൽ പറഞ്ഞിരുന്നു. വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ നല്‍കിയ എഫ്ബി കുറിപ്പാണ് എന്നാണ് പിന്നീട് പ്രവീണ്‍ വിശദീകരിച്ചത്. പക്ഷെ ഈ കുറിപ്പോടെ ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ ഉണ്ടെന്നു വ്യക്തമാകുകയും ചെയ്തു. ഇതുമായി ബന്ധപ്പെട്ട് വാര്‍ത്തകളും വന്നു. ഇതെല്ലാം പ്രവീണിനെ വിഷമിപ്പിച്ചിരുന്നു.

More in general

Trending

Recent

To Top