Connect with us

ഒന്നുമല്ലാതിരുന്ന ഗോപാലകൃഷ്ണൻ എന്ന ചെറുപ്പക്കാരന് കലാരംഗത്തു മേൽവിലാസം നേടിക്കൊടുത്തത് ഇന്നസെന്റ് ചേട്ടന്റ ശബ്ദമായിരുന്നു… ഗോപാലകൃഷ്ണൻ വളർന്ന ജനപ്രിയനായകൻ ദിലീപ് ആയപ്പോഴും താങ്ങായും തണലായും ഇന്നസെന്റ് എന്നും കൂടെ ഉണ്ടായിരുന്നു; കുറിപ്പ്

Malayalam

ഇന്നസന്റിന്റെ അവസാന നിമിഷങ്ങളിൽ കൂടെ ഉണ്ടായിരുന്ന സഹപ്രവർത്തകരിൽ ഒരാളാണ് ദിലീപ്. ഭൗതിക ശരീരം പൊതുദർശനത്തിന് വച്ചപ്പോഴും പിന്നീട് ഇരിങ്ങാലക്കുടയിലെ വീട്ടിലേക്ക് കൊണ്ടുവന്നനപ്പോഴും എല്ലാ കാര്യങ്ങളിലും ദിലീപ് മുൻനിരയിൽ ഉണ്ടായിരുന്നു. ഇന്നസെന്റിനോട് സഹോദരനോടോ, അച്ഛനോടോ ഒക്കെ തോന്നുന്ന അടുപ്പമാണെന്ന് ദിലീപ് കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലും കുറിച്ചിരുന്നു.

നടനെ കാണാൻ ആശുപത്രിയിലും ദിലീപ് എത്തിയിരുന്നു. മന്ത്രി പി രാജീവ് ഔദ്യോഗികമായി മരണ വിവരം അറിയിച്ച ശേഷം കരഞ്ഞ കണ്ണുകളുമായി നിൽക്കുന്ന ദിലീപിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു. അതിന് പിന്നാലെയാണ് ഫേസ്‌ബുക്കിലും ദിലീപ് വേദന പങ്കുവച്ചത്.

ഇപ്പോഴിതാ, അതിന് പിന്നാലെ ദിലീപിന്റെ ഫാൻസ്‌ പേജുകളിൽ വന്ന കുറിപ്പുകളും ശ്രദ്ധനേടുകയാണ്. ‘ഒന്നുമല്ലാതിരുന്ന ഗോപാലകൃഷ്ണൻ എന്ന ചെറുപ്പക്കാരന് കലാരംഗത്തു മേൽവിലാസം നേടിക്കൊടുത്തത് ഇന്നസെന്റ് ചേട്ടന്റ ശബ്ദമായിരുന്നു. ഗോപാലകൃഷ്ണൻ വളർന്ന ജനപ്രിയനായകൻ ദിലീപ് ആയപ്പോഴും താങ്ങായും തണലായും ഇന്നസെന്റ് എന്നും കൂടെ ഉണ്ടായിരുന്നു. മറക്കില്ലൊരിക്കലും..!!’

‘ജീവിതത്തിൽ അച്ഛനായി ജേഷ്ഠ സഹോദരനായി എല്ലാ കാലവും ഒപ്പമുണ്ടായിരുന്ന വ്യക്തി, വിഷമഘട്ടങ്ങളിൽ കൈത്താങ്ങു ആയി നിന്ന വ്യക്തി, പെട്ടെന്ന് ഓർമ്മയാകുമ്പോൾ ഒരു ശൂന്യതയുണ്ടാകും…!! ദിലീപേട്ടന് ഇന്നസെന്റ് ചേട്ടൻ ആരായിരുന്നു എന്ന് മലയാള സിനിമ ലോകത്തിനു മുഴുവനുമറിയാം… ആ മനുഷ്യന്റെ വിയോഗം വരുത്തുന്ന വിടവ് ഒരുകാലത്തും നികത്തുവാനും സാധിക്കുകയില്ല….’ എന്നുമായിരുന്നു ദിലീപ് ഓൺലൈൻ എന്ന ഫാൻ ഗ്രൂപ്പിൽ വന്ന കുറിപ്പുകൾ.

വേദികളിൽ ഇന്നസെന്റിനെ അനുകരിച്ചുകൊണ്ട് തിളങ്ങിയ ഗോപാലകൃഷ്ണൻ എന്ന മിമിക്രിക്കാരനാണ് ഇന്ന് കാണുന്ന ജനപ്രീയ നായകൻ ദിലീപ് മാറിയത്. മിമിക്രിക്കാർക്കിടയിൽ അന്ന് ആരും അങ്ങനെ ശ്രമിക്കാതിരുന്ന ശബ്ദമായിരുന്നു ഇന്നസെന്റിന്റേത്. അത് അനായാസം കൈകാര്യം ചെയ്ത ദിലീപ് അതിലൂടെ താരമായി മാറുകയായിരുന്നു. വലിയ നടനും നിർമാതാവുമൊക്കെ ആയി മാറിയപ്പോഴും ആ സ്നേഹം ഇരുവരും പരസ്‌പരം കാണിച്ചിരുന്നു. അടുത്തിടെ പോലും ഒരു വേദിയിൽ ദിലീപ് ഇന്നസെന്റിനെ അവതരിപ്പിച്ചിരുന്നു.

നിരവധി സിനിമകളിൽ ഒരുമിച്ചു അഭിനയിച്ചിട്ടുള്ളവരാണ് ദിലീപും ഇന്നസെന്റും.

More in Malayalam

Trending

Recent

To Top