Malayalam
ഡിമ്പലിനെ പൊളിച്ചടുക്കാൻ ഫിറോസിന്റെ മാസ്റ്റർ പ്ലാൻ, ആ കള്ളം വെളിച്ചത്ത്… എല്ലാം തകർന്നടിയുന്നു
ഡിമ്പലിനെ പൊളിച്ചടുക്കാൻ ഫിറോസിന്റെ മാസ്റ്റർ പ്ലാൻ, ആ കള്ളം വെളിച്ചത്ത്… എല്ലാം തകർന്നടിയുന്നു
കഴിഞ്ഞ രണ്ട് സീസണുകളെയും കടത്തി വെട്ടുന്ന പ്രകടനമാണ് ബിഗ് ബോസിന്റെ മൂന്നാം പതിപ്പ് കാഴ്ച വെക്കുന്നത്. ആദ്യ ഒരാഴ്ച മനോഹരമായി പോയെങ്കിലും രണ്ടാമത്തെ ആഴ്ചയിലേക്ക് പ്രവേശിച്ചതോടെ പ്രശ്‌നങ്ങള്‍ ആരംഭിച്ചു. ചെറിയ കാര്യങ്ങള്‍ക്ക് പോലും തമ്മില്‍ വഴക്കടിക്കുന്ന കാഴ്ചകളാണ് ഈ ദിവസങ്ങളില്‍ കണ്ട് വരുന്നത്. പ്രശ്‌നങ്ങള്‍ ഇത്രയും വഷളാക്കിയത് വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്ന ഫിറോസ് ഖാനും ഭാര്യ സജ്‌നയും മിഷേല്‍ ആന്‍ ഡാനിയേലുമായിരുന്നു. ഡിംപലിന്റെ മരിച്ച് പോയ ബാല്യകാല സുഹൃത്തായ ജൂലിയറ്റിന്റെ പേര് പറഞ്ഞായിരുന്നു ആദ്യ വഴക്ക്.
വീട്ടിലെത്തിയ ആദ്യ ദിവസം തന്നെ മറ്റ് മത്സരാര്‍ഥികളെ ടാര്‍ഗറ്റ് ചെയ്തുള്ള സംസാരമായിരുന്നു ഇവരുടേത്. ഫിറോസ് ആവശ്യപ്പെട്ടാണ് ഡിംപലിനെതിരെയുള്ള കാര്യങ്ങള്‍ മിഷേല്‍ വെളിപ്പെടുത്തിയത്. ബിഗ് ബോസ് വീടിനെ ഇളക്കി മറിച്ച സംഭവമായി ഇത് മാറി. പിന്നാലെ ഭാഗ്യലക്ഷ്മിയെ കുറിച്ചും മറ്റുള്ളവരെ കുറിച്ചും പുറത്ത് നിന്ന് കണ്ട് വന്ന കാര്യങ്ങള്‍ ഫിറോസും മിഷേലും വീടിനുള്ളില്‍ പറഞ്ഞു. ഇതൊക്കെ മത്സരാര്‍ഥികള്‍ക്കിടയില്‍ വലിയ പ്രശ്‌നമാവുകയും ചെയ്തു. എന്നാല്‍ ഭര്‍ത്താവിനെ എല്ലാവരും കുറ്റപ്പെടുത്തുന്നതില്‍ അസ്വസ്ഥയായ സജ്‌ന തിരിച്ച് പോവണമെന്നുള്ള ആവശ്യമാണ് മുന്നോട്ട് വെച്ചത്. ബിഗ് ബോസ് വിളിച്ച് ഇക്കാര്യം സംസാരിക്കുകയും ചെയ്തു.
ഇപ്പോഴിതാ മിഷേലിനെ ചോദ്യം ചെയ്യുകയാണ് സജ്‌ന. ‘ എനിക്ക് ഡിംപലിനെ അറിയാമെന്ന് പറഞ്ഞപ്പോള്‍ അവളെ കുറിച്ചുള്ള ഇഷ്യൂസ് അറിയാമോന്ന് ചേട്ടന്‍ ചോദിച്ചു. കണ്ടെന്നും അതെല്ലാം സത്യമാണെന്നും ഞാന്‍ പറഞ്ഞു. അങ്ങനെയാണെങ്കില്‍ ഇത് നമുക്ക് പൊളിച്ച് കൊടുക്കണമെന്ന് ചേട്ടനാണ് പറഞ്ഞതെന്ന് ഫിറോസിനോടും സജ്‌നയോടുമായി മിഷേല്‍ പറയുന്നു. എന്നാല്‍ പറയുന്ന കാര്യങ്ങള്‍ വ്യക്തമായി പറയണം മോളേ എന്നാണ് സജ്‌നയുടെ പ്രതികരണം. ചേച്ചി ഞാന്‍ തന്നെയാണ് അങ്ങോട്ട് പറഞ്ഞതെന്ന് പറയുന്നില്ലേന്ന് മിഷേല്‍ തിരിച്ച് ചോദിക്കുന്നു. പക്വതയില്ല പക്വതയില്ല എന്ന് പഞ്ഞ് ഞാന്‍ മിണ്ടാതിരുന്നോ ഇല്ലയോ എന്നും മിഷേല്‍ ഫിറോസിനോട് ചോദിക്കുന്നു. നിന്നെ പൊരിക്കാന്‍ വേണ്ടിയാണ് ഞാന്‍ വന്നിരിക്കുന്നതെന്ന് പറഞ്ഞെന്ന് സജ്‌ന സൂചിപ്പിച്ചപ്പോള്‍ അത് താന്‍ സ്വീകരിച്ച കാര്യമാണെന്ന് മിഷേലും വ്യക്തമാക്കി. നിന്നെ സേവ് ചെയ്യനായിരുന്നു എന്ന് സജ്‌ന വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ എന്ത് സേവ് ചെയ്യനാണ് ചേച്ചിയെന്ന് മിഷേലും പറഞ്ഞു. ഇതോടെ സജ്‌നയും മിഷേലും തമ്മില്‍ വലിയ വഴക്കിലേക്ക് കടക്കുകയാണെന്നുള്ള സൂചനകളെല്ലാം ലഭിച്ചിരിക്കുകയാണ്.
