Malayalam
ഒടിടി നിയന്ത്രണങ്ങള്‍ ആര്‍ഷഭാരത സംസ്‌ക്കാരത്തെ പരിപോഷിപ്പിക്കാന്‍? സര്‍ക്കാര്‍ ഇടപെടുന്നതിനോട് താത്പര്യമില്ല
ഒടിടി നിയന്ത്രണങ്ങള്‍ ആര്‍ഷഭാരത സംസ്‌ക്കാരത്തെ പരിപോഷിപ്പിക്കാന്‍? സര്‍ക്കാര്‍ ഇടപെടുന്നതിനോട് താത്പര്യമില്ല
കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ ഒടിടി നിയന്ത്രണങ്ങള്‍ ആര്‍ഷഭാരത സംസ്‌കരത്തെ പരിപോഷിപ്പിക്കാനാണോ എന്ന് സംവിധായകന്‍ ജിയോ ബേബി. നിലവില്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്ന മാനദണ്ഡങ്ങളും, നിയന്ത്രണങ്ങളും എന്തിന്റെ പേരിലാണെന്ന് അറിയില്ല. സെന്‍സറിങ്ങിനോട് പൊതുവെ താത്പര്യമില്ല. പക്ഷെ സമൂഹത്തിന് അപകടം വരുത്തിവെക്കുന്ന രീതിയിലുള്ള കണ്ടെന്റുകള്‍ ഒഴിവാക്കാന്‍ സെന്‍സറിങ് അത്യാവശ്യമാണ്. പക്ഷെ എന്താണ് അപകടമുള്ള കണ്ടെന്റന്ന് തീരുമാനിക്കുന്നത് ആരാണെന്നതാണ് പ്രശ്നം. അതിന് കൂടി വ്യക്തത വന്നാല്‍ മാത്രമെ ഇക്കാര്യത്തില്‍ വ്യക്തമായി പ്രതികരിക്കാന്‍ സാധിക്കു എന്നും ജിയോ ബേബി പറഞ്ഞു. റിപ്പോര്‍ട്ടര്‍ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ജിയോ ബേബി ഇതേകുറിച്ച് പറഞ്ഞത്.
അതേസമയം തന്റെ സിനിമ യു സര്‍ട്ടിഫിക്കറ്റ് ആയിട്ടും കുട്ടികള്‍ക്കൊപ്പം കാണാന്‍ പറ്റാത്ത സിനിമയാണെന്ന് ചര്‍ച്ച വന്നിരുന്നു എന്നും ജിയോ ബേബി പറഞ്ഞു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചനില്‍ ഫോര്‍പ്ലേ എന്ന വാക്ക് വന്നതിനാലാണ് ആ പ്രശ്നം ഉണ്ടായത്. ഈ പുതിയ മാനദണ്ഡങ്ങള്‍ സെക്സ് സീനുകളെയോ, ലൈംഗീക ചുവയുള്ള വിഷയങ്ങളെയോ ഉദ്ദേശിച്ചാണെങ്കില്‍ പ്രായപരിധി നിര്‍ദ്ദേശിക്കാവുന്നതാണ്. അതേ പോലെ തന്നെ നമ്മുടെ നാട്ടിലെ ലൈംഗീക വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ ചില മാറ്റങ്ങളും ഉണ്ടാവണം. അല്ലാതെ ഇത്ര പ്രായമുള്ളവര്‍ ഈ കണ്ടെന്റുകള്‍ കാണേണ്ട എന്ന് പറയുന്നതില്‍ കുറേ അധികം മണ്ടത്തരങ്ങള്‍ ഉണ്ടെന്നും ജിയോ പറയുന്നു.’ക്രിയേറ്റിവ് കണ്ടന്റിന്റെ മേലുള്ള അധികാരം സ്ഥാപിക്കലനിനോട് എനിക്ക് താത്പര്യമില്ല. എന്നാല്‍ അത്തരം സെന്‍സറിങ് ഇല്ലാത്ത പക്ഷം എന്തും ഉണ്ടാക്കി വിടാന്‍ കഴിയുമെന്നൊരു പ്രശ്നം കൂടെയുണ്ട്. പക്ഷെ ഈ ഏഴ് വയസുള്ള കുട്ടികള്‍ എന്താണ് കാണേണ്ടതെന്ന് ആരാണ് തീരുമാനിക്കുന്നതെന്നാണ് അതിന്റെ പ്രശ്നം. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍ വന്നപ്പോള്‍ അത് യു സെര്‍ട്ടിഫിക്കറ്റ് ലഭിച്ച ഒരു സിനിമയായിരുന്നു. സെന്‍സര്‍ ബോര്‍ഡ് യാതൊരു കട്ടോ, മ്യൂട്ടോ പറയാത്ത സിനിമയാണ്.
ഇതില്‍ ഇന്നത്തെ ഒരു കാലത്തിന്റെ പ്രശ്നം കൂടിയുണ്ട്. കലയില്‍ സര്‍ക്കാര്‍ ഇടപെടുക എന്നത് ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് തീരെ താത്പര്യമില്ല. പക്ഷെ സെന്‍സറിങ്ങ് ഇല്ലാത്തത് കൊണ്ട് എന്തും ഉണ്ടാക്കാം എന്നത് ശരിയല്ല. സമൂഹത്തിന് അപകടം വരുത്തിവെക്കുന്ന രീതിയിലുള്ള കണ്ടെന്റുകള്‍ പാടില്ല. പക്ഷെ ഈ അപകടമുള്ള കണ്ടെന്റ്. എന്താണ് കാണാന്‍ പാടില്ലാത്തത് എന്നൊക്കെ ആരാണ് തീരുമാനിക്കുക. എന്താണ് ആ തീരുമാനം എന്നുള്ളതാണ് പ്രശ്നം. ഇപ്പോള്‍ അതില്‍ ഒന്നും പറയാനില്ല. അതെന്താണെന്ന് അറിയുമ്പോഴാണ് കുറച്ചുകൂടി വ്യക്തമായി പ്രതികരിക്കാന്‍ സാധിക്കും. പിന്നെ നമ്മുടെ രാജ്യത്ത് പൊതുവെ സെക്ക്ഷ്വല്‍ കണ്ടെന്റുകള്‍ക്ക് വിലക്കുണ്ട്. ഇതെല്ലാ സെക്ക്ഷ്വല്‍ കണ്ടെന്റുകളേയും ഇത്തരത്തില്‍ വിലക്കിന്റെ പരിധിയില്‍ കൊണ്ടുവരേണ്ട കാര്യമില്ല. കുട്ടികള്‍ ഇതൊക്കെ കണ്ട് തന്നെ വളരട്ടെ.’ എന്നും ജിയോ ബേബി പറയുന്നു.
സോഷ്യല്‍
മീഡിയ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ പുതിയ
മാനദണ്ഡങ്ങള്‍ പ്രഖ്യാപിച്ചത്. വന്‍കിട സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍
കൂടാതെ എല്ലാവിധ മൈക്രോ ബ്ലോഗിംഗ്, ഇന്‍സ്റ്റന്റ് മെസേജിംഗ്, ഷോര്‍ട്ട്
വീഡിയോ ഷെയറിംഗ് വെബ്സൈറ്റുകളേയും കൃത്യമായ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ്
കേന്ദ്രസര്‍ക്കാരിന്റെ നീക്കം. സേഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ
വ്യാപകമായി വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന സാഹചര്യത്തിലാണ് പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളെക്കുറിച്ച് ആലോചിച്ചതെന്ന് പുതിയ
മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി രവിശങ്കര്‍
പ്രസാദ് പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന
വാര്‍ത്തകളെക്കുറിച്ചുള്ള പരാതികള്‍ ബോധിപ്പിക്കാനും നടപടിയെടുക്കാനും
കൃത്യമായ പരാതി പരിഹാര സംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനുള്ള നിര്‍ദ്ദേശം.
ക്കാരും മേല്‍നോട്ട സംവിധാനം ഉണ്ടാക്കും. സമൂഹമാധ്യമങ്ങള്‍ക്ക് ഇന്ത്യയില്‍
പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും വിയോജിക്കാനും
വിമര്‍ശിക്കാനുമുള്ള അവകാശങ്ങള്‍ ഇന്ത്യക്കാര്‍ക്കുണ്ടെന്നും
കേന്ദ്രസര്‍ക്കാര്‍ ഊന്നിപ്പറയുന്നു. എന്നാല്‍ വ്യാജവാര്‍ത്തകള്‍
വ്യാപകമായി പ്രചരിക്കുന്ന സാഹചര്യം ഇപ്പോള്‍ നിലവിലുണ്ട്. ഇത് ഒഴിവാക്കാനും
ജനങ്ങളുടെ പരാതികള്‍ പരിഹരിക്കാനും ഉദ്ദേശിച്ചുള്ളവയാണ് പുതിയ
പെരുമാറ്റച്ചട്ടങ്ങള്‍ എന്ന് കേന്ദ്രമന്ത്രിമാരായ രവിശങ്കര്‍ പ്രസാദും
പ്രകാശ് ജാവദേക്കറും പറഞ്ഞു.
