Connect with us

സെലീന ഗോമസില്‍ നിന്ന് ജസ്റ്റിന്‍ ബീബറെ തട്ടിയെടുത്തതോ…?; ആദ്യമായി പ്രതികരിച്ച് ഹെയ്‌ലി ബീബര്‍

News

സെലീന ഗോമസില്‍ നിന്ന് ജസ്റ്റിന്‍ ബീബറെ തട്ടിയെടുത്തതോ…?; ആദ്യമായി പ്രതികരിച്ച് ഹെയ്‌ലി ബീബര്‍

സെലീന ഗോമസില്‍ നിന്ന് ജസ്റ്റിന്‍ ബീബറെ തട്ടിയെടുത്തതോ…?; ആദ്യമായി പ്രതികരിച്ച് ഹെയ്‌ലി ബീബര്‍

പോപ്പ് ഗായികയായ സെലീന ഗോമസില്‍ നിന്ന് ജസ്റ്റിന്‍ ബീബറെ തട്ടിയെടുത്തുവെന്ന ആരോപണത്തില്‍ ആദ്യമായി പ്രതികരിച്ച് ഹെയ്‌ലി ബീബര്‍. ‘കോള്‍ ഹെര്‍ ഡാഡി’ പോഡ്കാസ്റ്റിലൂടെയാണ് വിമര്‍ശനങ്ങളോട് ഒടുവില്‍ ഹെയ്‌ലി മൗനം വെടിഞ്ഞത്.

ഇവര്‍ക്കൊക്കെ എന്താ ഭ്രാന്താണോ? ഇതിനൊക്കെ ഉത്തരം പറയേണ്ട സമയം കഴിഞ്ഞു. അവരിപ്പോള്‍ സ്വന്തം കാര്യങ്ങള്‍ നോക്കി ജീവിക്കുകയാണ്. ഗോമസില്‍ നിന്ന് ഞാന്‍ ജസ്റ്റിനെ മോഷ്ടിച്ചുവെന്ന് ആളുകള്‍ പറയുന്നു.

എനിക്ക് നേരെ അത്രയേറെ വിമര്‍ശനങ്ങളും, വിദ്വേഷപ്രചാരണങ്ങളുമാണ് വന്നിരുന്നു. ഇനിയും അത് കുത്തിപ്പൊക്കാന്‍ താല്പര്യമില്ല എന്നും മോഡല്‍ കൂട്ടിച്ചേര്‍ത്തു. ഇനിയെങ്കിലും എന്നെ വെറുതെ വിടൂ ഹെയ്‌ലി അഭ്യര്‍ത്ഥിച്ചു.

നേരത്തേ സെലീനയും ബീബറും പ്രണയത്തിലായിരുന്നു. ഏകദേശം രണ്ട് വര്‍ഷത്തോളം ആ പ്രണയം നീണ്ടുനിന്നു. അതിനിടെ സെലീന വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയക്കും വിധേയയായി. പിന്നീട് ഇരുവരുടെയും പ്രണയം തകര്‍ന്നുവെന്ന വാര്‍ത്തകളും പുറത്ത് വന്നു. 2013 മുതല്‍ ഹെയ്‌ലിയുമായി ജസ്റ്റിന്‍ പ്രണയത്തിലായിരുന്നു.

More in News

Trending

Recent

To Top