Connect with us

ദിലീപ് എനിക്കിട്ട് പാര വെച്ചത് അതിൽ ; മമ്മൂട്ടിയുമായി അക്കാര്യത്തിന് പിണങ്ങി വെളിപ്പെടുത്തി സുരേഷ് ഗോപി !

Movies

ദിലീപ് എനിക്കിട്ട് പാര വെച്ചത് അതിൽ ; മമ്മൂട്ടിയുമായി അക്കാര്യത്തിന് പിണങ്ങി വെളിപ്പെടുത്തി സുരേഷ് ഗോപി !

ദിലീപ് എനിക്കിട്ട് പാര വെച്ചത് അതിൽ ; മമ്മൂട്ടിയുമായി അക്കാര്യത്തിന് പിണങ്ങി വെളിപ്പെടുത്തി സുരേഷ് ഗോപി !

മലയാള സിനിമയുടെ ആക്ഷന്‍ കിംഗ് ആണ് സുരേഷ് ഗോപി. ആക്ഷന്‍ കിംഗ്, സൂപ്പര്‍ സ്റ്റാര്‍, താരരാജാക്കന്‍മാരില്‍ ഒരാള്‍ തുടങ്ങി സുരേഷ് ഗോപിയ്ക്ക് ആരാധകര്‍ നല്‍കിയ വിശേഷണങ്ങള്‍ ഏറെയാണ്. 90കളില്‍ മലയാള സിനിമയുടെ രൂപവും ഭാവവും മാറ്റിയ താരമായ സുരേഷ് ഗോപി മികച്ച ഒരു നടനും രാഷ്ട്രീയ പ്രവര്‍ത്തകനുമാണെന്ന് തെളിയിച്ചുകൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ നടന്‍ ദിലീപുമായും മമ്മൂട്ടിയുമായുള്ള തന്റെ സൗഹൃദത്തെക്കുറിച്ച് മനസ് തുറക്കുകയാണ് സുരേഷ് ഗോപി
സ്‌നേഹത്തോടെ ശകാരിക്കുന്ന ആളാണ് ദിലീപ് എന്ന് കേട്ടിട്ടുണ്ടെന്ന് അവതാരകന്‍ പറഞ്ഞതോടെയായിരുന്നു അദ്ദേഹം മനസ് തുറന്നത്.

”അവന്‍ എനിക്കിട്ട് പാര വച്ചത് എന്റെ ഫുഡ് പ്ലേറ്റിലാണ്. നിങ്ങളെയുണ്ടല്ലോ സുരേഷേട്ടാ, ആ വയറ്, ആ തൈര് എന്ന് പറയുന്ന സാധനം മേലാല്‍ കഴിക്കരുത്. ചേച്ചി ഇനി സുരേഷേട്ടന് തൈര് കൊടുക്കരുത്. ഇതാണ് സ്‌നേഹത്തോടെയുള്ള ശകാരം. ട്വന്റി-20 എന്ന പടത്തില്‍ എന്റെയടുത്തു നിന്നും 20 ദിവസത്തെ ഡേറ്റ് വാങ്ങിയിട്ട് ഒടുവില്‍ 60 ദിവസമെങ്ങാണ്ട് മെനക്കെട്ടു ഞാന്‍. വമ്പന്മാരുടെയൊക്കെ ആവശ്യത്തിന് എന്നെ അങ്ങോട്ടും ഇങ്ങോട്ടും ഓടിച്ചു.

ഇതിനിടെയ്ക്ക് എന്റെ ഒരു പടവും നിന്നു പോയി. ഇന്നു വരെ ഇറങ്ങിയിട്ടില്ല” എന്നും സുരേഷ് ഗോപി പറയുന്നു.പിന്നാലെ പാപ്പന്‍ ചിത്രീകരണത്തിനിടെയുണ്ടായ രസകരമായ സംഭവവും പറയുന്നുണ്ട് അദ്ദേഹം. ഞാന്‍ മധുരപലഹാരം കൊണ്ടു വന്നിരുന്നു. എല്ലാവര്‍ക്കും കൊടുത്തു. ഷമ്മി തിലകന് ഒരെണ്ണം കൊടുത്തപ്പോള്‍ കൂടെ ആളുകളുണ്ടെന്ന് പറഞ്ഞു. അപ്പോള്‍ നാലെണ്ണം കൊടുത്തു. പക്ഷെ വേണ്ട ഒന്നു മതി പങ്കിട്ടോളാം എന്ന് പറഞ്ഞു.

എന്നിട്ട് പുള്ളി ഞാന്‍ കഴിക്കുന്നില്ല എന്ന് പറഞ്ഞ് അത് അവര്‍ക്ക് കൊടുത്തു. അവര്‍ കഴിച്ചിട്ട് ഒരെണ്ണം കൂടെ കിട്ടുമോ അപാര ടേസ്റ്റ് എന്ന് പറഞ്ഞു. പുള്ളി ഇതോടെ കഴിച്ചതുമില്ലല്ലോ എന്നായി. അവരുടെ കയ്യില്‍ നിന്നും ഒരു കഷ്ണം ബാക്കിയുള്ളത് വാങ്ങി കഴിച്ചതോടെ വേണ്ടെന്ന് പറയണ്ടായിരുന്നു എന്നായിയെന്നാണ് സുരേഷ് ഗോപി പറയുന്നത്.ഷൂട്ടിംഗ് കഴിഞ്ഞ് വസ്ത്രം മാറാന്‍ പോയതാണ്. എന്റെ കാരവാനിലേക്ക് വന്ന് സുരേഷ് ജി ആ മറ്റേ സാധനം ഇനിയുണ്ടോ എന്ന് ചോദിച്ചു. കൊന്നു കളയും ഞാന്‍ എന്ന് ഞാന്‍ പറഞ്ഞു. വിഷമിക്കണ്ട തിലകന്‍ ചേട്ടന്റെ മകന്‍ ആയത് കൊണ്ട് ഒരു ലോഡ് വരുമെന്ന് പറഞ്ഞു. അടുത്ത തവണ പാര്‍ലമെന്റില്‍ പോയപ്പോല്‍ വാങ്ങി കൊണ്ട് വന്നുവെന്നും സുരേഷ് ഗോപി പറയുന്നുണ്ട്.

പിന്നാലെ മമ്മൂട്ടിയുമായി ബന്ധപ്പെട്ടൊരു കഥയും അദ്ദേഹം പറയുന്നുണ്ട്.അന്ന് അടയാറിലാണ് മമ്മൂക്ക താമസിക്കുന്നത്. അവിടെ പഴയൊരു വീട്ടില്‍ സ്വീറ്റ്‌സ് ഉണ്ടാക്കുന്നുണ്ട്. ഞാന്‍ ഷൂട്ടിന് ചെന്നാല്‍, തലേ ദിവസം വാങ്ങി വച്ച ശേഷം രാവിലെ മൂന്ന് മണിയ്ക്ക് സുലു ഇത്ത എന്റെ ഹോട്ടലില്‍ കൊണ്ട് തരും. രാധിക ഗര്‍ഭിണിയായിരുന്ന കാലങ്ങളിലൊക്കെ കൊണ്ട് തന്നിട്ടുണ്ട്. എന്റെ പിള്ളേരുടെ എല്ലാം ചോരയില്‍ ഇതുണ്ടാകും. ഒരിക്കല്‍ ഞാന്‍ അവിടുന്ന് ഒരു ജാര്‍ വാങ്ങിയ ശേഷം മമ്മൂക്കയെ വിളിച്ചു.

വീട്ടിലുണ്ടോ എന്ന് ചോദിച്ചു. നീ പുതിയ വീട്ടില്‍ വന്നിട്ടില്ലല്ലോ വാ എന്ന് പറഞ്ഞു. നിങ്ങളുണ്ടെങ്കില്‍ വരാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചേര്‍ത്തലയ്ക്ക് പോവുകയാണെന്ന് പറഞ്ഞു. എങ്കില്‍ ഇല്ല ഞാന്‍ തൃശ്ശൂരിന് പോവുകയാണെന്ന് പറഞ്ഞു. എയര്‍പോര്‍ട്ടിലേക്ക് ഡ്രൈവറെ വിടാമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞു. എന്നിട്ട് ഗോകുല്‍ വന്നു. ഞാന്‍ അവന്റെ കയ്യില്‍ കൊടുത്തു വിട്ടു. പുള്ളി രാത്രി വന്ന് കഴിച്ചു. ഇതിന് വലിയൊരു ബന്ധമുണ്ട് കഴിച്ചിട്ട് ആ ഓര്‍മ്മ വരുന്നുണ്ടോ എന്ന് പറയാന്‍ പറഞ്ഞു.

പിറ്റേദിവസം ഗോകുല്‍ പോയി. അഞ്ച് മിനുറ്റ് എന്നു പറഞ്ഞ് പോയതാണ് പക്ഷെ അഞ്ചാറു മണിക്കൂര്‍ അവിടെ നിന്നു. പക്ഷെ അവനോട് പറഞ്ഞില്ല. അനിയന്‍ സുഭാഷിനെ വിളിച്ചു. അവനൊരു സാധനം കൊടുത്തു, ഞാന്‍ അഞ്ചാറെണ്ണം കഴിച്ചു. സുലുവും കഴിച്ചു. പിള്ളേര്‍ക്ക് എടുത്തു വച്ചിട്ടുണ്ടെന്നും പറഞ്ഞു. ഇവനിതിന് പിന്നില്‍ എന്തോ കണക്ഷനുണ്ടെന്ന് പറഞ്ഞു. പക്ഷെ എന്താണെന്ന് എനിക്ക് ഓര്‍മ്മയില്ലെന്നും അദ്ദേഹം പറഞ്ഞുവെന്നാണ് സുരേഷ് ഗോപി പറയുന്നുണ്ട്.

സുഭാഷ് എന്നെ വിളിച്ച് കാര്യം പറഞ്ഞപ്പോള്‍ ഞാന്‍ പഴയ നഴ്‌സറിക്കാരനായി. ഞാന്‍ മിണ്ടില്ല, ഇനി പുള്ളിക്കിത് കൊണ്ടു കൊടുക്കില്ല എന്നായി. പുള്ളിയത് ഓര്‍ത്തില്ല, എനിക്കത് വിഷമമായി. അതെനിക്ക് പ്രശ്‌നമാണെന്നും സുരേഷ് ഗോപി കൂട്ടിച്ചേര്‍ക്കുന്നുണ്ട്.

Continue Reading
You may also like...

More in Movies

Trending