Connect with us

ഒരു കൈയ്യില്‍ കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മയുടെ സര്‍ജറിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുക ; വലിയ ടാസ്‌ക് ; വളരെ വേദനയുള്ള ഘട്ടത്തിലൂടെയാണ് കടന്ന് പോകുന്നത്;ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി താരാ കല്യാണിനൊപ്പം സൗഭാഗ്യ !

News

മലയാള ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബമാണ് താരാ കല്യാണിന്റേത്. ഇപ്പോൾ നടി താര കല്യാണിന് ഒരു മേജര്‍ സര്‍ജറി കഴിഞ്ഞു വിശ്രമത്തിലാണ്.. തന്റെ സര്‍ജറി വിവരങ്ങള്‍ എല്ലാം തന്നെ യൂട്യൂബ് വ്‌ളോഗിലൂടെ താരാ കല്യാൺ പങ്കുവച്ചിരുന്നു.

തൊണ്ടയ്ക്ക് ഒരു മേജര്‍ സര്‍ജറി വേണ്ടിവന്നു.. ഇപ്പോള്‍ വാര്‍ഡിലേക്ക് മാറ്റി. അമ്മയെ വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമുള്ള ഡേ ഇന്‍ മൈ ലൈഫ് വീഡിയോയുമായി എത്തിയിരിയ്ക്കുകയാണ് ഇപ്പോള്‍ സൗഭാഗ്യ വെങ്കിടേഷ്.

കഴിഞ്ഞ രണ്ട് പ്രാവശ്യവും സര്‍ജറിയ്ക്ക് വേണ്ടി ആശുപത്രിയിലേക്ക് പോയത് ഞാനാണ്. പക്ഷെ അപ്പോള്‍ ഞാന്‍ ഒന്നും അറിഞ്ഞിരുന്നില്ല. എന്നാല്‍ അമ്മ ഇപ്പോള്‍ സര്‍ജറിയ്ക്ക് ആയി പോയപ്പോഴാണ് പുറത്ത് നില്‍ക്കുന്നവരുടെ ടെന്‍ഷന്‍ എത്രമാത്രം ആയിരിയ്ക്കും എന്ന് എനിക്ക് മനസ്സിലാവുന്നത്.

ഒരു കൈയ്യില്‍ കുഞ്ഞിനെയും പിടിച്ചുകൊണ്ട് അമ്മയുടെ സര്‍ജറിയ്ക്ക് വേണ്ടിയുള്ള കാര്യങ്ങള്‍ എല്ലാം ചെയ്യുക എന്നത് തന്നെ വലിയ ടാസ്‌ക് ആയിരുന്നു. അതിനെക്കാള്‍ അമ്മയെ കുറിച്ചുള്ള വേദനയായിരുന്നു കൂടുതല്‍.

വാര്‍ഡിലേക്ക് മാറ്റിയെങ്കിലും അമ്മയ്ക്ക് സംസാരിക്കാന്‍ ആയിട്ടില്ല. ഡോക്ടര്‍മാരും നഴ്‌സുമാരും എല്ലാം വളരെ നന്നായി കെയര്‍ ചെയ്യുന്നുണ്ട്. അമ്മയ്ക്ക് ഫിസിയോ തെറാപിയും ഉണ്ട്. മരുന്നിന്റെ സെഡേഷന്‍ എല്ലാം വിട്ടു മാറുന്നതിനാല്‍ വളരെ അധികം വേദനയുള്ള ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ കടന്ന് പോകുന്നത്.

ഭക്ഷണം കുഴലിലൂടെ കൊടുക്കേണ്ടി വരുമോ എന്നത് ഞങ്ങളുടെ വലിയ ടെന്‍ഷന്‍ ആയിരുന്നു. ഭാഗ്യവശാല്‍ അത് വന്നില്ല. ലിക്വഡ് ഫുഡ് എല്ലാം അമ്മ തന്നെ പതിയെ കഴിക്കുന്നുണ്ട്.

സുദര്‍ശനയുടെ ബഹളമാണ് പിന്നെ കാര്യമായിട്ടുള്ളത്. അവള്‍ക്ക് അമ്മ ടു എടുക്കാത്തതിന്റെ സങ്കടവും വാശിയും ആണ്. അമ്മയുടെ അടുത്ത് പോയി കിടന്നാല്‍ കുറേ സമാധാനമാവും. അമ്മയ്ക്കും അവളെ എടുക്കാത്തതില്‍ സങ്കടം ഉണ്ട്.

പിന്നെ അവള്‍ അടുത്ത് വന്ന് ഇരിക്കുമ്പോള്‍ കുറച്ച് എങ്കിലും വേദന മറക്കാന്‍ കഴിയുന്നുണ്ടാവും. അവര്‍ രണ്ട് പേരും തമ്മിലുള്ള ഈ ബോണ്ടിങ് ആണ് എന്റെ സന്തോഷം. പെട്ടന്ന് അമ്മയുടെ അസുഖം എല്ലാം മാറി അവളെ എടുത്ത് നടക്കാന്‍ ആവട്ടെ.

വേറെ ബുദ്ധിമുട്ടുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ തൊട്ടടുത്ത ദിവസം ഹോസ്പിറ്റലില്‍ നിന്ന് തന്നെ അമ്മയോട് കുളിക്കാന്‍ ആവശ്യപ്പെട്ടു. സ്റ്റിച്ച് എല്ലാം വച്ചുകൊണ്ട് കുളിച്ച. ബ്ലെഡ്ഡ് റിമൂവ് ചെയ്യാനായി വച്ച ട്യൂബ് എല്ലാം മാറ്റി, ഡിസ്ചാര്‍ജ്ജ് ആയി വീട്ടിലെത്തിയതും സൗഭാഗ്യ വീഡിയോയില്‍ കാണിക്കുന്നുണ്ട്.

about thaara klyan

Continue Reading
You may also like...

More in News

Trending

Recent

To Top