Connect with us

അവതാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുത്, തിയേറ്ററുടമകളോട് വിതരണക്കാരന്‍ സനോജ് സലാഹുദ്ദീന്‍

News

അവതാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുത്, തിയേറ്ററുടമകളോട് വിതരണക്കാരന്‍ സനോജ് സലാഹുദ്ദീന്‍

അവതാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുത്, തിയേറ്ററുടമകളോട് വിതരണക്കാരന്‍ സനോജ് സലാഹുദ്ദീന്‍

സിനിമയെ ഒടിടി എന്നും തിയേറ്റര്‍ എന്നും വേര്‍തിരിച്ചു കാണാതെ ഒരുമിച്ച് പോവണമെന്ന് തിയേറ്ററുടമകളോട് വിതരണക്കാരന്‍ സനോജ് സലാഹുദ്ദീന്‍. സിനിമകളെ വിലക്കാന്‍ ആരാണ് ഫിയോക്കി സംഘടനകള്‍. ഒടിടിയില്‍ ഒരു ചിത്രം പ്രദര്‍ശിപ്പിച്ചു കഴിഞ്ഞാല്‍ ആ ചിത്രം നിലവില്‍ പ്രദര്‍ശിപ്പിച്ചുകൊണ്ടിരിക്കുന്ന തിയേറ്ററില്‍ നിന്നും ഒഴിവാക്കുകയാണ്. 2009 ല്‍ പ്രദര്‍ശനത്തിനെത്തിയ അവതാര്‍ സെപ്തംബര്‍ 23ന് വീണ്ടും കേരളത്തിലെ തിയേറ്ററുകളില്‍ എത്തുകയാണ്.

എന്നാല്‍ മലയാളം, തമിഴ് ഭാഷാ ചിത്രങ്ങള്‍ പ്രദര്‍ശനത്തിന് എത്തുമ്പോള്‍ തിയേറ്റര്‍ സംഘടന ഒഴിഞ്ഞുമാറുന്നുവെന്നും സനോജ് സലാഹുദ്ദീന്‍ തിയേറ്റര്‍ ഉടമകള്‍ക്ക് എഴുതിയ കത്തിലൂടെ വിമര്‍ശിച്ചു. ഇങ്ങനെയാണെങ്കില്‍ അവതാര്‍ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കരുതെന്നും സനോജ് ആവശ്യപ്പെട്ടു.

താന്‍ സെപ്തംബര്‍ 23ന് വിജയ് സേതുപതി നായകനായ തമിഴ് സിനിമ ‘ലാഭം’ കേരളത്തിലെ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുവാന്‍ തയ്യാറാവുകയാണ്. എന്നാല്‍ പല തിയേറ്ററുകളേയും സമീപിച്ചപ്പോള്‍ ഈ ചിത്രത്തെ ഫിയോക്കി സംഘടനകള്‍ വിലക്കിയിരിക്കുകയാണെന്ന മറുപടിയാണ് കിട്ടിയത്. സിനിമയെ വിലക്കാന്‍ ആരാണ് ഫിയോക്കി സംഘടനകള്‍ എന്ന് സനോജ് ചോദിക്കുന്നു.

സംഘടനാ പ്രവര്‍ത്തകര്‍ ഒരു കാര്യം മനസിലാക്കണം നിങ്ങള്‍ ഒടിടിയില്‍ വന്ന സിനിമകള്‍ കളിക്കേണ്ട എന്നു പറഞ്ഞുകൊളളൂ. പക്ഷെ എന്റെ സിനിമയായ ‘ലാഭത്തിന്റെ പേര് പരാമര്‍ശിച്ചുകൊണ്ട് പലയിടത്തും നിങ്ങള്‍ ഊഹാപോഹങ്ങള്‍ പറഞ്ഞു പരത്തുകയുണ്ടായി. സിനിമ താന്‍ വിതരണത്തിന് എടുക്കുന്നത് തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യുന്നതിന് മുമ്പെയാണ്.

കേരളത്തില്‍ കൊറോണ കാലമായതിനാല്‍ തിയേറ്ററിലെത്തിക്കാനായില്ല. ഒമ്പത് മാസം കഴിഞ്ഞ് സണ്‍ എഫ്എക്‌സില്‍ പടം വന്നു. ഈ സിനിമയ്ക്ക് വിലക്കേര്‍പ്പെടുത്താന്‍ ശ്രമിച്ചാല്‍ നിയമനടപടികളിലേക്ക് പോവേണ്ടി വരുമെന്നും സനോജ് വ്യക്തമാക്കി. തന്റെ സിനിമയെ തോല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ തനിക്ക് വരുന്ന എല്ലാ നഷ്ടങ്ങള്‍ക്കും നിങ്ങള്‍ ഉത്തരവാദികളായിരിക്കും.

അവതാര്‍ പ്രദര്‍ശിപ്പിക്കുകയാണെങ്കില്‍ മറ്റു ഭാഷാ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്ന തിയേറ്റര്‍ പാര്‍ട്ടികളെ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കണം. സിനിമയെ ഒടിടി എന്നും തിയേറ്റര്‍ എന്നും വേര്‍തിരിച്ചു കാണാതെ ഒരുമിച്ച് പോവുക. അല്ലെങ്കില്‍ ആമസോണ്‍ ഒടിടി പ്ലാറ്റ്‌ഫോമിലും മറ്റ് പ്ലാറ്റ്‌ഫോമുകളിലുമുളള അവതാര്‍ ചിത്രം പ്രദര്‍ശിപ്പിക്കാതിരിക്കണമെന്നും സനോജ് ആവശ്യപ്പെട്ടു.

More in News

Trending

Recent

To Top