Connect with us

ബൊമ്മിയ്ക്ക് ശേഷം ജാനകി ; എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി അപർണ ബാലമുരളി; ഞെട്ടിക്കാൻ ഒരുങ്ങി ‘ഇനി ഉത്തരം’ എത്തുന്നു !

Movies

ബൊമ്മിയ്ക്ക് ശേഷം ജാനകി ; എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി അപർണ ബാലമുരളി; ഞെട്ടിക്കാൻ ഒരുങ്ങി ‘ഇനി ഉത്തരം’ എത്തുന്നു !

ബൊമ്മിയ്ക്ക് ശേഷം ജാനകി ; എല്ലാ ചോദ്യങ്ങൾക്കും ഉത്തരവുമായി അപർണ ബാലമുരളി; ഞെട്ടിക്കാൻ ഒരുങ്ങി ‘ഇനി ഉത്തരം’ എത്തുന്നു !

മലയാളത്തിന് ഏറെ അഭിമാനാര്‍ഹമായ നിമിഷങ്ങളായിരുന്നു 68-ാമത് ദേശീയ ചലച്ചിത്ര പുരസ്ക്കാര പ്രഖ്യാപനം സമ്മാനിച്ചത്. അന്തരിച്ച സംവിധായകൻ സച്ചിക്കാണ് മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. ദേശീയ തലത്തില്‍ നഞ്ചിയമ്മ മികച്ച പിന്നണി ​ഗായികയായപ്പോള്‍ മികച്ച നടിയായി അപർണ ബാലമുരളിയും തിളങ്ങി. സൂരരൈ പോട്ര് എന്ന സിനിമയിലെ മികവുറ്റ പ്രകടനത്തിനായിരുന്നു മികച്ച നടിയായി അപര്‍ണ ബാലമുരളി തിരഞ്ഞെടുക്കപ്പെട്ടുത് .

അപര്‍ണ ബാലമുരളിയുടെ വ്യത്യസ്ത വേഷ പകർച്ചയിരുന്നു സൂരരൈ പോട്രിൽ കണ്ടത് .വിനീത് ശ്രീനിവാസന്റെ നായികയായി ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര എന്ന ചിത്രത്തിലാണ് അപര്‍ണ ആദ്യമായി അഭിനയിച്ചിരുന്നത്. ആദ്യ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കിലും മഹേഷിന്റെ പ്രതികാരത്തില്‍ ജിംസിയായി പ്രേക്ഷകരെ വിസ്മയിപ്പിച്ച പ്രകടനമായിരുന്നു അപര്‍ണ നടത്തിയിരുന്നത്. തുടര്‍ന്ന് ബോള്‍ഡായ കഥാപാത്രങ്ങളായിരുന്നു അപര്‍ണ തന്റെ കരിയറില്‍ കൂടുതലായും ചെയ്തിരുന്നത്. ആസിഫലിയുടെ നായികയായി അപര്‍ണ എത്തിയ സണ്‍ഡേ ഹോളിഡേ വിജയ ചിത്രങ്ങളിലൊന്നായി മാറിയ സിനിമയായിരുന്നു. ഇത് വരെ ചെയ്ത കഥാപാത്രങ്ങളിൽ നിന്ന് തികച്ചും വിഭിന്നമായ കഥാപാത്രമായിരുന്നു സൂരരൈ പോട്രിലെ ബൊമ്മി. മധുരയിലെ ഒരു ​ഗ്രാമീണ പെൺകുട്ടി.

പക്ഷേ, അവൾ ചെയ്യുന്നതെല്ലാം ഭാവി ലക്ഷ്യമിട്ടാണ്. ഇതുവരെ അഭിനയിച്ച മറ്റ് കഥാപാത്രങ്ങളിൽ നിന്നെല്ലാം വളരെ വ്യത്യസ്തമാണ് . ഇപ്പോൾ വീണ്ടും വേഷപ്പകര്‍ച്ചയില്‍ വിസ്‍മയിപ്പിക്കാൻ ഒരുങ്ങുകയാണ് അപര്‍ണ ബാലമുരളി. ‘ഇനി ഉത്തരം’ എന്ന സിനിമയിലൂടെയാണ് അപര്‍ണ ബാലമുരളി പ്രേക്ഷകരെ വിസ്‍മിയിപ്പിക്കാൻ ഒരുങ്ങുന്നത്. ഏറെ അഭിനയ പ്രധാന്യമുള്ള ഒരു വേഷമാണ് ചിത്രത്തില്‍ അപര്‍ണ ബാലമുരളിക്കുള്ളത്. സുധീഷ് രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടു.

അപർണയുടെ മികച്ച പ്രകടനം തന്നെ ട്രെയ്‌ലർ ഉറപ്പ് നൽകുന്നുണ്ട്. സംവിധായകൻ ജീത്തു ജോസഫിന്റെ മിക്ക ഹിറ്റ് ചിത്രങ്ങളിലും അസ്സോസിയേറ്റ് ആയി പ്രവർത്തിച്ച സുധീഷ് രാമചന്ദ്രൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഇനി ഉത്തരം’.എല്ലാ ചോദ്യങ്ങൾക്കും ഒരു ഉത്തരമുണ്ട് എന്നതാണ് ഇനി ഉത്തരം എന്ന ചിത്രത്തിന്റെ ടാഗ് ലൈൻ. സെപ്റ്റംബറിൽ തിയറ്ററുകളിലത്തുന്ന ചിത്രം ഒരു ക്രൈം ത്രില്ലറാണ്.

ജാനകി എന്ന കഥാപാത്രമായി അപർണ ചിത്രത്തിൽ എത്തുന്നു. ഒരു കൊലപാതകവും അതേ തുടർന്നുണ്ടാകുന്ന കേസന്വേഷണവുമാണ് ചിത്രം പറയുന്നത്. ഫാമിലി ത്രില്ലർ ജോണറിൽ ഒരുങ്ങുന്ന ചിത്രത്തിൽ അപർണ്ണ ബാലമുരളിയ്ക്ക് പുറമെ കലാഭവൻ ഷാജോൺ, ചന്തു നാഥ്, ഹരീഷ് ഉത്തമൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തുനാഥ്, ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി, ഭാഗ്യരാജ് തുടങ്ങിയവർ അഭിനയിക്കുന്നു.. രഞ്ജിത് ഉണ്ണിയുടേതാണ് തിരക്കഥ, സംഭാഷണം. ഛായാഗ്രഹണം രവിചന്ദ്രൻ നിർവ്വഹിക്കുന്നു. വിനായക് ശശികുമാർ എഴുതിയ വരികൾക്ക് ഹിഷാം അബ്‍ദുൽ വഹാബ് സംഗീതം പകരുന്നു.

കലാഭവൻ ഷാജോൺ, ഹരീഷ് ഉത്തമൻ, സിദ്ധാർത്ഥ് മേനോൻ, സിദ്ദിഖ്, ജാഫർ ഇടുക്കി, ചന്തു നാഥ്,ഷാജു ശ്രീധർ, ജയൻ ചേർത്തല, ദിനീഷ് പി., ഭാഗ്യരാജ് തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. എ ആൻഡ് വി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്നാണ് നിർമാണം. ഛായാഗ്രഹണം രവിചന്ദ്രനാണ്. രഞ്ജിത് ഉണ്ണി തിരക്കഥയും സംഭാഷണമെഴുതുന്നു.

എ ആന്‍ഡ് വി എന്റർടെയ്ൻമെന്റിന്റെ ബാനറിൽ വരുൺ, അരുൺ എന്നിവർ ചേർന്ന് ചിത്രം നിർമിക്കുന്നു. പ്രൊഡക്ഷൻ കൺട്രോളർ റിന്നി ദിവാകർ, റിനോഷ് കൈമൾ, കലാസംവിധാനം അരുൺ മോഹനൻ, മേക്കപ്പ് ജിതേഷ് പൊയ്യ, വസ്ത്രാലങ്കാരം ധന്യ ബാലകൃഷ്‍ണൻ, സ്റ്റിൽസ് ജെഫിൻ ബിജോയ്, പരസ്യകല ജോസ് ഡോമിനിക്, ചീഫ് അസോസിയേറ്റ് ഡയറക്ടർ ദീപക് നാരായൺ, പ്രൊജക്റ്റ് ഡിസൈനർ ആന്റ് മാർക്കറ്റിംങ് എച്ച് 20 സ്പെല്‍ എന്നിവരാണ്. പിആർഒ എ എസ് ദിനേശ് ആണ്.

More in Movies

Trending