Connect with us

അയാൾ കംസനാണ്, കൃഷ്ണന്മാരെയൊക്കെ കൊന്നു തള്ളുകയാണെന്ന്, അവർ വീണു പോകും; മമ്മൂക്കയും മോഹൻലാലും ഇപ്പോൾ ചേർത്തുപിടിച്ചത് അതുകൊണ്ട് ; പ്രൊഫെഷനിലെ വെല്ലുവിളികളെ കുറിച്ച് വിനയൻ!

News

അയാൾ കംസനാണ്, കൃഷ്ണന്മാരെയൊക്കെ കൊന്നു തള്ളുകയാണെന്ന്, അവർ വീണു പോകും; മമ്മൂക്കയും മോഹൻലാലും ഇപ്പോൾ ചേർത്തുപിടിച്ചത് അതുകൊണ്ട് ; പ്രൊഫെഷനിലെ വെല്ലുവിളികളെ കുറിച്ച് വിനയൻ!

അയാൾ കംസനാണ്, കൃഷ്ണന്മാരെയൊക്കെ കൊന്നു തള്ളുകയാണെന്ന്, അവർ വീണു പോകും; മമ്മൂക്കയും മോഹൻലാലും ഇപ്പോൾ ചേർത്തുപിടിച്ചത് അതുകൊണ്ട് ; പ്രൊഫെഷനിലെ വെല്ലുവിളികളെ കുറിച്ച് വിനയൻ!

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിനയൻ ചിത്രം പത്തൊൻപതാം നൂറ്റാണ്ട് തിയറ്ററിൽ എത്തിയിരിക്കുകയാണ്, പ്രതീക്ഷകൾ തെറ്റിക്കാതെ തന്നെ മികച്ച തിയറ്റർ കാഴ്ചാ അനുഭവമാണ് സിനിമ നൽകുന്നത്. നായകൻ സിജു വിൽസണിന്റെ മികച്ച പ്രകടനവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. വർഷങ്ങളോളം സിനിമാ മേഖലയിൽ നിന്ന് നേരിട്ട വിലക്കിനെ നിയമപരമായി തോൽപ്പിച്ച് വിനയൻ ഒരുക്കുന്ന ചിത്രമെന്ന തരത്തിലാണ് തുടക്കം മുതലേ പത്തൊൻപതാം നൂറ്റാണ്ടിനെ പ്രേക്ഷകർ കാത്തിരുന്നത്.

1999 പുറത്തിറങ്ങിയ ആകാശ ഗംഗയും 2005 ൽ പുറത്തിറങ്ങിയ അത്ഭുത ദ്വീപുമൊക്കെ വിനയൻ മലയാള സിനിമയ്ക്ക് നൽകിയ മികച്ച സംഭാവനകളാണ്. മലയാള സിനിമയിലെ തന്റെ സഹപ്രവർത്തകരിൽ നിന്ന് തന്നെ നിരവധി പ്രതിസന്ധികൾ വിനയന് നേരിടേണ്ടി വന്നിട്ടുണ്ട്. പല വിവാദങ്ങളിലും പെട്ടിട്ടുള്ള വിനയന് മലയാള സിനിമയിൽ നിന്ന് വിലക്കുകളും നേരിട്ടു. അതിനെയെല്ലാം മറികടന്നാണ് വിനയൻ പത്തൊമ്പതാം നൂറ്റാണ്ടുമായി എത്തിയത്. സിനിമ വമ്പൻ വിജയമായതോടെ വിനയന് അഭിനന്ദന പ്രവാഹമാണ്.

ചിത്രം തിയേറ്ററിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ധാരാളം അഭിമുഖങ്ങളാണ് വിനയൻ നൽകുന്നത്. സിനിമയുടെ വിജയത്തിന്റെ സന്തോഷം പങ്കുവച്ച് ഒരു ടെലിവിഷൻ ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ സിനിമാ മേഖലയിൽ നിന്ന് നേരിട്ട എതിർപ്പുകളെ കുറിച്ച് മനസ് തുറന്നത്. താൻ ശരിയാണെന്ന് തനിക്ക് ഉറപ്പുണ്ടെങ്കിൽ ആയിരം പേർ തെറ്റാണെന്ന് പറഞ്ഞാൽ ഒറ്റയ്ക്ക് നിന്ന് ഞാൻ ആണ് ശരിയെന്ന് പറയണം എന്നാണ് വിനയൻ പറയുന്നത്.

തനിക്ക് എതിരെ പാരപണിതത് സംവിധാന രംഗത്ത് ഉള്ളവരാണെന്ന് വിനയൻ പറയുന്നു. ‘താരങ്ങൾ ഒന്നുമല്ല ചില സംവിധാന സുഹൃത്തുക്കൾ മാത്രമായിരുന്നു ഈ പിന്നാമ്പുറങ്ങളിൽ പാരവെപ്പിന്റെ ആളുകൾ. അവരുടെ കൂടെ നിന്ന് പോയവരാണ് മലയാള സിനിമയിലെ പലരും. നമ്മൾ വർത്തമാനം പറയാനും മറ്റുള്ളവരെ ഇഞ്ചക്ക്റ്റ് ചെയ്ത് ധരിപ്പിക്കാനും കഴിവുള്ളവരാണെങ്കിൽ, പ്രത്യേകിച്ച് നടന്മാരോടും നടിമാരോടുമൊക്കെ ചെന്ന് പറയുകയാണ്, അയാൾ കംസനാണ്, കൃഷ്ണന്മാരെയൊക്കെ കൊന്നു തള്ളുകയാണെന്ന്, അവർ വീണു പോകും.’

‘കാരണം ഇത് പറയുന്നത് അവർ ചേർത്തു നിർത്തുന്ന സംവിധായകരും എഴുത്തുകാരും ഒക്കെയാണല്ലോ. അതുകൊണ്ടാണ് ഈ പറയുന്ന മമ്മൂക്കയും ലാലുമൊക്കെ നിശബ്ദരായി നിന്ന് കൊടുത്തത് എന്നെനിക്ക് തോന്നുന്നത്. അതുകൊണ്ടാണ് ഞാൻ സുപ്രീം കോടതി വരെ പോയതും. മമ്മൂക്ക ജനറൽ ബോഡിയിൽ എന്നെ മാറ്റി നിർത്തിയത് ശരിയയിലെന്ന് പറയുകയും ഇപ്പോൾ ചേർത്തുപിടിക്കുകയും ചെയ്തത്. അതൊക്കെ പലരാലും തെറ്റിദ്ധരിക്കപ്പെട്ടതാണ് എന്നതിന്റെ ഒരു സിഗ്നൽ അല്ലേ.’

എന്തിനാണ് നമ്മൾ ഇത്ര വൈരാഗ്യം കാണിക്കുന്നത്. ഞാൻ എന്തെങ്കിലും ആർക്കെങ്കിലും മോശമായി ചെയ്തോ. ഒരു നിലപാട് എടുത്തതിന് ഒരാളെ വെച്ചേക്കില്ല എന്നൊക്കെ പറഞ്ഞാൽ അതൊക്കെ മോശമല്ലേ. നാളെ മരിച്ചു പോയാൽ നരകത്തിൽ വച്ച് കാണുമ്പോഴെങ്കിലും ഹായ് സുഖമാണോ എന്ന് ചോദിക്കണ്ടെട്ടെ. പലരും എന്റൊപ്പം നിന്ന് ഞാൻ വളർത്തിയെടുത്തവർ ഒക്കെയാണ്. എനിക്ക് ആരോടും വൈരാഗ്യമില്ല. അതൊക്കെ ഞാൻ വിട്ടു.’ വിനയൻ പറഞ്ഞു.

about vinayan

Continue Reading
You may also like...

More in News

Trending

Recent

To Top