Connect with us

മുണ്ടും കുർത്തയുമണിഞ്ഞ് നിറപുഞ്ചിരിയോടെ ഡോക്ടർ മച്ചാൻ, ബിഗ് ബോസ്സ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ഗുരുവായൂരിൽ റോബിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ തടിച്ചുകൂടി, വിവാഹ ചിത്രങ്ങൾ പുറത്ത്

Malayalam

മുണ്ടും കുർത്തയുമണിഞ്ഞ് നിറപുഞ്ചിരിയോടെ ഡോക്ടർ മച്ചാൻ, ബിഗ് ബോസ്സ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ഗുരുവായൂരിൽ റോബിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ തടിച്ചുകൂടി, വിവാഹ ചിത്രങ്ങൾ പുറത്ത്

മുണ്ടും കുർത്തയുമണിഞ്ഞ് നിറപുഞ്ചിരിയോടെ ഡോക്ടർ മച്ചാൻ, ബിഗ് ബോസ്സ് താരം റോബിന്റെ സഹോദരി വിവാഹിതയായി, ഗുരുവായൂരിൽ റോബിനെ ഒരു നോക്ക് കാണാൻ ആയിരങ്ങൾ തടിച്ചുകൂടി, വിവാഹ ചിത്രങ്ങൾ പുറത്ത്

ബിഗ് ബോസ്സ് കഴിഞ്ഞെങ്കിലും റോബിൻ തന്നെയാണ് ഇപ്പോഴും സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്നത്. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം അഭിമുഖങ്ങളും ഉദ്ഘാടനങ്ങളും പുതിയ സിനിമ പ്രൊജക്ടുകളുടെ മീറ്റീങ്ങുകളുമായി തിരക്കുകളിയായിരുന്നു റോബിൻ.

ഓരോ സ്ഥലങ്ങളിൽ ഉദ്ഘാടനങ്ങൾക്കും അല്ലെങ്കിൽ അതിഥിയായി എത്തുമ്പോൾ റോബിന് ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്. ജനസാ​ഗരങ്ങളാണ് റോബിനെ ഒരു നോക്ക് കാണാനും മിണ്ടാനും സെൽഫി എടുക്കാനുമൊക്കെ എത്തുന്നത്. കൊച്ച് കുട്ടികൾ മുതൽ പ്രായമായവർ വരെയുണ്ട്. ഓരോ ദിവസവും റോബിന്റെ ആരാധക പിന്തുണ കൂടിവരുകയാണ്.

ഇപ്പോഴിതാ റോബിന്റെ സഹോദരി വിവാഹിതയായിരിക്കുകയാണ്. ഗുരുവായൂരിൽ വെച്ച് ഇന്ന് രാവിലെയായിരുന്നു വിവാഹം. ലളിതമായി നടനാണ് ചടങ്ങിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്. റോബിന്റെ അനിയത്തിയുടെ വിവാഹചിത്രങ്ങളും വിഡിയോയുമാണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. കുർത്തയും മുണ്ടുമായിരുന്നു റോബിന്റെ വേഷം. എന്നാൽ എല്ലാ തവണത്തേയും പോലെ റോബിൻ ഒരു നോക്ക് കാണാനും ഫോട്ടോ പകർത്താനും ആളുകൾ തിങ്ങി നിറഞ്ഞിരുന്നു. ആരെയും നിരാശപ്പെടുത്താതെ തന്നെ സ്നേഹിക്കുന്നവരുടെ അഗ്രഹം റോബിൻ നിറവേറ്റികൊടുത്തിട്ടുണ്ട്

അതേസമയം കഴിഞ്ഞ ദിവസം റോബിൻ അതിഥിയായി എത്തിയ സ്ഥലത്ത് ആരാധകരോട് പറഞ്ഞ കാര്യങ്ങളളും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നുണ്ട്. ശനിയാഴ്ച വൈകിട്ടാണ് തിരുവനന്തപുരം കണിയാപുരത്ത് ഓണത്തിനോടനുബന്ധിച്ചുള്ള സാംസ്കാരിക പരിപാടികൾ സംഘടിപ്പിച്ചത്. അതിൽ അതിഥിയായി എത്തിയത് റോബിനാണ്.

റോബിന് ആരാധകരോട് പറഞ്ഞത് ഇങ്ങനെയാണ്.

നാളെ രാവിലെ എൻ്റെ അനിയത്തിയുടെ വിവാഹമാണ്. എന്നിട്ടും ഞാൻ നിങ്ങളെ കാണാൻ വന്നത് എനിക്ക് നിങ്ങളെ കാണണം എന്നുള്ളത് കൊണ്ട് തന്നെയാണ്. ബി​ഗ് ബോസിൽ നിന്ന് ഇറങ്ങിയ സമയത്താണ് ഈ പരിപാടിയിലേക്കുള്ള ക്ഷണം ലഭിച്ചത്. അതിന് ശേഷമാണ് അനിയത്തിയുടെ വിവാഹത്തിനുള്ള ഡേറ്റ് നിശ്ചയിച്ചത്. എന്നിട്ടും ഞാൻ പരിപാടിയിൽ നിന്ന് പിന്മാറാത്തത് നിങ്ങളെ കാണാനുള്ള ആ​ഗ്രഹം ഉള്ളത് കൊണ്ടാണ് റോബിൻ പറഞ്ഞു.

അടുത്തിടെയാണ് റോബിന്റെ പ്രണയത്തെക്കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. ആരതിയുമായി താൻ കമ്മിറ്റഡ് ആണെന്ന് പൊതുവേദിയിൽ വെച്ചാണ് ആരാധകരോട് പറഞ്ഞത്. ഫെബ്രുവരിയിൽ വിവാഹം കാണുമെന്നാണ് റോബിൻ ആരാധകരെ അറിയിച്ചത്. അഭിമുഖം ചെയ്യാൻ വന്നപ്പോഴാണ് റോബിനും ആരതിയും തമ്മിൽ കാണുന്നത്. അഭിമുഖം ചെയ്യാൻ വന്ന പെൺകുട്ടി റോബിനെ നോക്കിയിരിക്കുവാണെന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ ആരതി ട്രോളുകളും നേരിടേണ്ടി വന്നിട്ടുണ്ട്.

പിന്നീടാണ് റോബിനും ആരതിയും തമ്മിൽ ഇഷ്ടത്തിലാകുന്നത്. ഇരുവരും ഒരുമിച്ചെത്തുന്ന റീൽസുകളും ചിത്രങ്ങളും നിമിഷ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇരുവരുടേയും പേരിലുള്ള പേജുകളും സമൂഹ മാധ്യമങ്ങളി‍ൽ സജീവമാണ്

More in Malayalam

Trending

Recent

To Top