Connect with us

അഭിനേതാവായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു? ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ !

Uncategorized

അഭിനേതാവായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു? ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ !

അഭിനേതാവായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു? ചോദ്യത്തിന് പൃഥ്വിരാജിന്റെ മറുപടി ഇങ്ങനെ !

2001- ൽ രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന സിനിമയിൽ നായകനായിക്കൊണ്ടാണ് പൃഥ്വിരാജ് സിനിമയിലേയ്ക്ക് പ്രവേശിയ്ക്കുന്നത്. സംവിധായകൻ ഫാസിൽ തന്റെ സിനിമയ്ക്ക് വേണ്ടി നടത്തിയ സ്ക്രീൻ ടെസ്റ്റിൽ പൃഥ്വിരാജ് പങ്കെടുത്തിരുന്നു. എന്നാൽ ആ സിനിമ നടന്നില്ല. ഫാസിലാണ് പൃഥ്വിയെ രഞ്ജിത്തിന് പരിചയപ്പെടുത്തിക്കൊടുത്തത്. രഞ്ജിത്ത് തന്റെ ചിത്രമായ നന്ദനത്തിൽ പൃഥ്വിയെ കാസ്റ്റ് ചെയ്യുകയും ചെയ്തു. പൃഥ്വിരാജ് ആദ്യമായി അഭിനയിച്ച ചിത്രം നന്ദനമാണെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ ആ സിനിമ റിലീസാവാൻ വൈകി. അതിനുമുൻപ് രാജസേനൻ സംവിധാനം ചെയ്ത നക്ഷത്രക്കണ്ണൂള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി എന്ന ചിത്രത്തിൽ പൃഥ്വിരാജ് നായകനാവുകയും ആ ചിത്രം ആദ്യം റിലീസാവുകയും ചെയ്തു.

അഭിനേതാവായി അരങ്ങേറിയ സമയത്ത് തന്നെ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചും നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു. അഭിനേതാവായിരുന്നില്ലെങ്കില്‍ ആരാവുമായിരുന്നു എന്ന ചോദ്യത്തിനുള്ള പൃഥ്വിയുടെ മറുപടി വൈറലായിക്കൊണ്ടിരിക്കുകയാണ്. സിനിമയില്‍ വന്നില്ലായിരുന്നുവെങ്കില്‍ ഞാന്‍ ആരായിരിക്കും എന്നതിനെക്കുറിച്ച് എനിക്ക് വലിയ ധാരണയില്ല. സ്‌കൂളില്‍ പഠിച്ചിരുന്ന സമയത്ത് പ്രസംഗ മത്സരങ്ങളിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. കുടുംബത്തിലെ ചിലരൊക്കെ എന്നോട് സിവില്‍ സര്‍വീസ് എഴുതാനായി പറഞ്ഞിരുന്നു. നാടിന്റെ ഭാഗ്യം ഞാനെഴുതാത്തതെന്നായിരുന്നു പൃഥ്വിയുടെ കമന്റ്. 9-5 ജോലി എനിക്കെന്തായാലും പറ്റില്ല. എപ്പോഴും മാറ്റങ്ങള്‍ ഇഷ്ടപ്പെടുകയും ആഗ്രഹിക്കുകയും ചെയ്യുന്നയാളാണ് ഞാന്‍. അന്ന് ട്രാവല്‍ വ്‌ളോഗര്‍ എന്ന ഓപ്ഷനൊന്നും ഇല്ല, അങ്ങനെന്തെങ്കിലുമായേനെ. പ്രവചിക്കാനാവാത്ത കാര്യങ്ങള്‍ സംഭവിക്കുന്നതാണ് എനിക്കിഷ്ടമാണ്.

അടുത്ത 10 വര്‍ഷത്തെ ജീവിതം എങ്ങനെയായിരിക്കുമെന്ന് ചോദിച്ചപ്പോള്‍ ആഗ്രഹിക്കാനെ പറ്റൂ. പ്രവചനങ്ങളൊന്നും നടത്തുന്നയാളല്ല ഞാന്‍. 10 വര്‍ഷം മുന്‍പൊരു അഭിമുഖത്തില്‍ ഞാന്‍ ആഗ്രഹങ്ങളാണ് പറഞ്ഞത്, അല്ലാതെ പ്രവചനങ്ങളല്ല. ഇപ്പോഴെത്തി നില്‍ക്കുന്ന സ്‌റ്റേജില്‍ എത്തണേയെന്നായിരുന്നു അന്നാഗ്രഹിച്ചത്. ഇഷ്ടമുള്ള സിനിമകള്‍ അഭിനയിക്കാനും നിര്‍മ്മിക്കാനും സംവിധാനം ചെയ്യാനും കഴിയണേയെന്നായിരുന്നു അന്നാഗ്രഹിച്ചത്.

ഈ പോയിന്റില്‍ നില്‍ക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണ്. 10 വര്‍ഷം കഴിഞ്ഞാലും ഇതേപോലെ ചെയ്യാനാവാണമെന്നാണ് ആഗ്രഹിക്കുന്നത്. ഞാനും എനിക്ക് ചുറ്റിലുമുള്ളവരെല്ലാം സന്തോഷത്തോടെ ഇരിക്കണമെന്നാഗ്രഹിക്കുന്നുണ്ട്. ഇതെന്തൊരു ആഗ്രഹമാണെന്നൊക്കെ തോന്നിയേക്കും, അങ്ങനെയല്ല. ഞാനിപ്പോള്‍ ഹാപ്പിയാണ്. 10 വര്‍ഷം കഴിഞ്ഞാലും ഹാപ്പിയായിരിക്കണമെന്നാണ് ആഗ്രഹിക്കുന്നത് എന്നുമായിരുന്നു പൃഥ്വിരാജ് പറഞ്ഞത്.

Continue Reading
You may also like...

More in Uncategorized

Trending

Recent

To Top