News
‘ലൈഗറി’ല്‍ അതിഥി വേഷത്തിലെത്തിയ മൈക്ക് ടൈസണ്‍ വാങ്ങിയത് വമ്പന്‍ പ്രതിഫലം; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
‘ലൈഗറി’ല്‍ അതിഥി വേഷത്തിലെത്തിയ മൈക്ക് ടൈസണ്‍ വാങ്ങിയത് വമ്പന്‍ പ്രതിഫലം; പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ
വിജയ് ദേവെരകൊണ്ട നായകനായി എത്തി, ഏറെ പ്രതീക്ഷയോടെ പ്രദര്‍ശനത്തിന് എത്തിയ ചിത്രമായിരുന്നു ‘ലൈഗര്‍’. ബോക്‌സിംഗ് ഇതിഹാസം മൈക്ക് ടൈസണിന്റെ സാന്നിദ്ധ്യം ‘ലൈഗറി’ന്റെ ഏറ്റവുംവലിയ പ്രത്യേകതകളില്‍ ഒന്നായിരുന്നു. അതിഥി വേഷത്തില്‍ ആയിരുന്നു ചിത്രത്തില്‍ മൈക്ക് ടൈസണ്‍ എത്തിയത്.
എന്നാല്‍ ഇപ്പോഴിതാ അതിഥി വേഷത്തില്‍ ആയിരുന്നെങ്കിലും വന്‍ പ്രതിഫലമാണ് ചിത്രത്തിനായി താരം വാങ്ങിച്ചത് എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. 25 കോടി രൂപയാണ് മൈക്ക് ടൈസണ്‍ പ്രതിഫലം വാങ്ങിച്ചത് എന്നുമാണ് റിപ്പോര്‍ട്ട്. ‘ലൈഗറി’ല്‍ മൈക്ക് ടൈസണെ അഭിനയിപ്പിക്കണമെന്നത് ചിത്രത്തിന്റെ സംവിധായകന്‍ പുരി ജഗന്നാഥിന് വലിയ ആഗ്രഹമായിരുന്നു.
മൈക്ക് ടൈസണ്‍ ആദ്യമായി അഭിനയിച്ച ബോളിവുഡ് ചിത്രവുമായിരുന്നു ഇത്. പക്ഷേ മൈക്ക് ടൈസണിന്റെ സാന്നിദ്ധ്യം കൊണ്ടൊന്നും സിനിമയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നിവടങ്ങളിലെ 90 ശതമാനം ഷോയും റദ്ദ് ചെയ്തിട്ടുണ്ട്. വിജയ് ദേവെരകൊണ്ടയുടെ തുടര്‍ച്ചയായ മൂന്നാം ചിത്രമാണ് ബോക്‌സ് ഓഫീസില്‍ പരാജയപ്പെടുന്നത്.
ലാസ് വെഗാസിലെ ‘മിക്‌സഡ് മാര്‍ഷല്‍ ആര്‍ടസ്’ (എംഎംഎ) ചാമ്പ്യനാകാന്‍ നായകന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. അനന്യ പാണ്ഡെ നായികയായി എത്തിയ ചിത്രത്തിന് രണ്ട് മണിക്കൂറും 20 മിനുട്ടുമായിരുന്നു ദൈര്‍ഘ്യം. സംവിധായകന്‍ പുരി ജഗനാഥ് തന്നെ തിരക്കഥ എഴുതിയ ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ യുഎസിലായിരുന്നു ചിത്രീകരിച്ചത്.