Connect with us

24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമായ സുഹൈല്‍ ഖാനും സീമ സച്‌ദേവും

News

24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമായ സുഹൈല്‍ ഖാനും സീമ സച്‌ദേവും

24 വര്‍ഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമായ സുഹൈല്‍ ഖാനും സീമ സച്‌ദേവും

24 വര്‍ഷത്തെ ദാമ്പത്യത്തിനുശേഷം നടനും സല്‍മാന്‍ ഖാന്റെ സഹോദരനുമായ സുഹൈല്‍ ഖാനും ഫാഷന്‍ ഡിസൈനറും അഭിനേത്രിയുമായ സീമ സച്‌ദേവും വേര്‍പിരിയുന്നു. കുറച്ചുകാലമായി വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്ന സുഹൈലും സീമയും ഇക്കഴിഞ്ഞ മേയില്‍ വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചിരുന്നു.

മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ വിവാഹമോചന വാര്‍ത്ത സീമ സ്ഥിരീകരിച്ചു. ജീവിതം പോസിറ്റീവായാണ് താന്‍ മുന്നോട്ടും നോക്കിക്കാണുന്നതെന്ന് വിവാഹമോചന വാര്‍ത്തയുമായി പ്രതികരിക്കവേ താരം പറഞ്ഞു.’പ്യാര്‍ കിയാ തോ ഡര്‍നാ ക്യാ’ എന്ന സിനിമയുടെ ഷൂട്ടിങ്ങിനിടയിലായിരുന്നു ഇരുവരും പ്രണയത്തിലായത്.

24 വര്‍ഷത്തെ ദാമ്പത്യത്തില്‍ ഇരുവര്‍ക്കും നിര്‍വാണ്‍, യോഹന്‍ എന്നു പേരായ രണ്ടു ആണ്‍മക്കളുണ്ട്. വിവാഹ മോചനത്തിനായി ഹരജി ഫയല്‍ ചെയ്ത ശേഷം സാമൂഹിക മാധ്യമങ്ങളിലെ തന്റെ പ്രൊഫൈലില്‍നിന്ന് പേരിനുപിന്നിലെ ‘ഖാന്‍’ എന്ന ഭാഗം സീമ ഒഴിവാക്കിയിരുന്നു.

ഫാഷന്‍ ഡിസൈനറായ സീമക്ക് മുംബൈയിലും ദുബൈയിലും ‘സീമ ഖാന്‍ സ്‌റ്റോര്‍’ എന്ന പേരില്‍ സ്ഥാപനങ്ങളുണ്ട്. ഭാവന പാണ്ഡെ, നീലം കോത്താരി, മഹീപ് കപൂര്‍ എന്നിവര്‍ക്കൊപ്പം ഫാബുലസ് ലൈവ്‌സ് ഓഫ് ബോളിവുഡ് വൈവ്‌സ് എന്ന നെറ്റ്ഫ്‌ലിക്‌സ് ഷോയിലൂടെയാണ് സീമ ഏറെ ശ്രദ്ധേയയായത്. ഒരു സീസണിലേക്കുകൂടി നീട്ടിയ സെപ്റ്റംബര്‍ രണ്ടുമുതല്‍ നെറ്റ്ഫ്‌ലിക്‌സില്‍ സംപ്രേഷണം ചെയ്യും.

More in News

Trending