Connect with us

ആ കുതിര വളരെ കംഫര്‍ട്ടായിരുന്നു, ഒപ്പം കാര്‍ത്തിയോടും കുതിരയക്ക് ഒരിഷ്ടം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ബൃന്ദ മാസ്റ്റര്‍

News

ആ കുതിര വളരെ കംഫര്‍ട്ടായിരുന്നു, ഒപ്പം കാര്‍ത്തിയോടും കുതിരയക്ക് ഒരിഷ്ടം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ബൃന്ദ മാസ്റ്റര്‍

ആ കുതിര വളരെ കംഫര്‍ട്ടായിരുന്നു, ഒപ്പം കാര്‍ത്തിയോടും കുതിരയക്ക് ഒരിഷ്ടം ഉണ്ടായിരുന്നു; തുറന്ന് പറഞ്ഞ് ബൃന്ദ മാസ്റ്റര്‍

തെന്നിന്ത്യന്‍ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നത്തിന്റെ ‘പൊന്നിയന്‍ സെല്‍വന്‍’. ഈ ബിഗ് ബജറ്റ് ചിത്രത്തിലെ പാട്ടിലെ സംഗീത ബോധമുള്ള കുതിരയെ കുറിച്ച് കൊറിയോഗ്രാഫറായ ബൃന്ദ പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. ‘പൊന്നി നദി’ എന്ന പാട്ട് കേള്‍ക്കുമ്പോള്‍ താളബോധത്തോടെയാണ് കുതിര ചലിച്ചതെന്നും അത് അതിമനോഹരമായിരുന്നുവെന്നും ബൃന്ദ മാസ്റ്റര്‍ പറഞ്ഞു.

പൊതുവെ ഞങ്ങള്‍ ആ പാട്ട് വെയ്ക്കുമ്പോള്‍ മൃഗങ്ങള്‍ ചലിക്കാറുണ്ട്. എന്നാല്‍ ഗാനത്തിലെ കാര്‍ത്തിയുടെ കുതിര പാട്ടിനനുസരിച്ച് മനോഹരമായി നീങ്ങുകയും താളം ചവിട്ടുകയും ചെയ്തു. അതാണ് ഞാന്‍ പറഞ്ഞത് ആ കുതിരയ്ക്ക് സംഗീതബോധം ഉണ്ടെന്ന്. കാര്‍ത്തി ആ കുതിരയെ ഓടിച്ചതും അനായാസമായാണ്.

‘അവര്‍ പെട്ടെന്ന് തന്നെ വളരെ നല്ല സുഹൃത്തുക്കളായി. ഒരു ഹൈജമ്പ് ഷോട്ട് എടുക്കാന്‍ ഞങ്ങള്‍ ഒരു ബോഡി ഡബിള്‍ ഉപയോഗിക്കാമെന്ന് കരുതിയിരുന്നു. പക്ഷെ കാര്‍ത്തി തന്നെയാണ് അത് ചെയ്തത്. കാരണം ആ കുതിര വളരെ കംഫര്‍ട്ടായിരുന്നു, ഒപ്പം കാര്‍ത്തിയോടും കുതിരയക്ക് ഒരിഷ്ടം ഉണ്ടായിരുന്നു.’ ബൃന്ദ മാസ്റ്റര്‍ കൂട്ടിച്ചേര്‍ത്തു.

‘പൊന്നിയിന്‍ സെല്‍വന്‍’ ആദ്യഭാഗം റിലീസ് സെപ്റ്റംബര്‍ 30നാണ്. വമ്പന്‍ ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ദൈര്‍ഘ്യം രണ്ട് മണിക്കൂര്‍ 50 മിനിറ്റാണ്. സിനിമയുടെ അവസാന ഘട്ട തിരക്കുകളിലാണ് മണിരത്‌നവും ടീമും. വിക്രം, കാര്‍ത്തി, ജയം രവി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, പാര്‍ത്ഥിപന്‍, ബാബു ആന്റണി, അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ഐശ്വര്യ റായ്, തൃഷ, ശോഭിതാ ദുലിപാല, ജയചിത്ര തുടങ്ങിയ തെന്നിന്ത്യയിലെ തന്നെ വലിയ താരനിര സിനിമയില്‍ അണിനിരക്കുന്നുണ്ട്.

More in News

Trending

Recent

To Top