Connect with us

തന്റെ അമ്മ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു…,അതിനായി പലവഴികളും ശ്രമിച്ചിരുന്നു; വീണ്ടും വൈറലായി ശശി കപൂറിന്റെ വാക്കുകള്‍

News

തന്റെ അമ്മ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു…,അതിനായി പലവഴികളും ശ്രമിച്ചിരുന്നു; വീണ്ടും വൈറലായി ശശി കപൂറിന്റെ വാക്കുകള്‍

തന്റെ അമ്മ തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നു…,അതിനായി പലവഴികളും ശ്രമിച്ചിരുന്നു; വീണ്ടും വൈറലായി ശശി കപൂറിന്റെ വാക്കുകള്‍

ബോളിവുഡിലെ ഐക്കോണിക് താരങ്ങളില്‍ ഒരാളാണ് ശശി കപൂര്‍. സൂപ്പര്‍ താരങ്ങളായിരുന്ന രാജ് കപൂറിന്റേയും ഷമ്മി കപൂറിന്റേയും ഇളയ സഹോദരനാണ് ശശി കപൂര്‍. ബാലതാരമായിട്ടായിരുന്നു ശശി കപൂര്‍ സിനിമയിലെത്തുന്നത്. വളരെ പെട്ടെന്ന് തന്നെ അദ്ദേഹം സിനിമയില്‍ തന്റേതായ ഇടം സ്വന്തമാക്കുകയും ചെയ്തു.

2017 ലായിരുന്നു ശശി കപൂര്‍ മരണപ്പെടുന്നത്. ഇപ്പോള്‍ അദ്ദേഹത്തിന്റെ അഭിമുഖമാണ് വൈറലായി മാറിയിരിക്കുന്നത്. തന്റെ അമ്മ രാംസര്‍നി തന്നെ ഇല്ലാതാക്കാന്‍ ശ്രമിച്ചിരുന്നുവെന്നാണ് ശശി കപൂര്‍ പറയുന്നത്. 1995 ല്‍ നല്‍കിയൊരു അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍. എന്റെ അമ്മ എന്നെ വിളിച്ചിരുന്നത് ഫഌക്കിയെന്നായിരുന്നു. ഞാന്‍ അണ്‍പ്ലാന്ഡ് ആയിരുന്നു. അവര്‍ക്ക് നേരത്തെ തന്നെ നാല് ആണ്‍ കുട്ടികള്‍ ജനിച്ചിരുന്നു.

രണ്ടു പേര്‍ ജനനത്തിന് പിന്നാലെ മരിച്ചതായിരുന്നു. പിന്നെ അച്ഛനും അമ്മയും ഒരു മകള്‍ക്കായി പ്രാര്‍ത്ഥിച്ചു. അങ്ങനെയാണ് സഹോദരി ജനിക്കുന്നത്. അതോടെ കുടുംബം പൂര്‍ത്തിയായി. അച്ഛനും അമ്മയും ഹാപ്പിയായിരുന്നു’. അഞ്ച് വര്‍ഷം കഴിഞ്ഞപ്പോള്‍ പെട്ടെന്ന് അമ്മ ഗര്‍ഭിണിയായി. അമ്മയ്ക്ക് അത് നാണക്കേടായിരുന്നു. അമ്മ എന്നെ നശിപ്പിച്ചുകളയാന്‍ ശ്രമിച്ചു. അന്നത്തെ കാലത്ത് ആയതു കൊണ്ട് അബോര്‍ഷനൊന്നും സാധാരണയായിരുന്നില്ല.

അമ്മ പറഞ്ഞിരുന്നത് സൈക്കിളില്‍ നിന്നും വീഴുക, സ്‌റ്റെപ്പില്‍ നിന്നും വീഴുക, മരുന്ന് കഴിക്കുക, തുടങ്ങിയതൊക്കെ ചെയ്തിരുന്നുവെന്നാണ്. പക്ഷെ ശശി കപൂര്‍ പിടിവാശിക്കാരനായിരുന്നു. അതിനാല്‍ ഞാന്‍ ഫഌക്ക് നടന്‍ ആയി, ഫഌക്ക് താരവും ഫഌക്ക് വ്യക്തിയുമായി’ എന്നാണ് തന്റെ ജനനത്തെക്കുറിച്ച് ശശി കപൂര്‍ പറയുന്നത്.

More in News

Trending

Recent

To Top