Connect with us

ഭാവിയിൽ സിനിമയുടെ ഏത് മേഖലയിൽ അറിയപ്പെടാനാണ് ആഗ്രഹം ? അഹാനയുടെ മറുപടി ഇങ്ങനെ !

Movies

ഭാവിയിൽ സിനിമയുടെ ഏത് മേഖലയിൽ അറിയപ്പെടാനാണ് ആഗ്രഹം ? അഹാനയുടെ മറുപടി ഇങ്ങനെ !

ഭാവിയിൽ സിനിമയുടെ ഏത് മേഖലയിൽ അറിയപ്പെടാനാണ് ആഗ്രഹം ? അഹാനയുടെ മറുപടി ഇങ്ങനെ !

സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുളള യുവനടിയാണ് അഹാന കൃഷ്ണ. വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും 24 ലക്ഷത്തോളം ഫോളോവേഴ്സാണ് താരത്തിന് ഇൻസ്റ്റഗ്രാമിലുളളത്

അഹാനയുടെ ചിത്രങ്ങളൊക്കെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുമുണ്ട്. ഇപ്പോഴിതാ താരത്തിൻറെ ഒരു അഭിമുഖമാണ് ശ്രദ്ധ നേടുന്നത് . . ഉടൻ പ്രേക്ഷകർക്കു മുന്നിൽ എത്തുന്ന ‘മി മൈസെൽഫ് ആന്റ് ഐ’ എന്ന സീരീസിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് അഹാന.

സിനിമ തന്നെയാണ് എന്റെയും ആഗ്രഹം. കൊവിഡ് വന്നതും സിനിമ ഒ ടി ടിയിലേയ്ക്ക് മാറിയതും കാരണം ഇപ്പോൾ തീയേറ്ററിൽ പോയി മാത്രമല്ല പ്രേക്ഷകർ ആസ്വദിച്ച് ചിത്രം കാണുന്നത്. സിനിമ ആയാലും മ്യൂസിക് വീഡിയോ ആയാലും വെബ് സീരീസ് ആയാലും നല്ലതാണെങ്കിൽ പ്രേക്ഷകർക്ക് ഇഷ്ടപ്പെടും. അല്ലാതെ മോശമാണെങ്കിലും അത് സിനിമയല്ലേ എന്ന് കരുതി ഒരിക്കലും ആരും നല്ലതെന്ന് പറയില്ല. എന്നെ സംബന്ധിച്ച് നല്ലത് ഏത് വന്നാലും ചെയ്യുക എന്നതാണ്. അവിടെ സിനിമ, ഷോർട്ട് ഫിലിം എന്നൊരു വ്യത്യാസം കാണുന്നില്ല. ഏതൊരു വർക്ക് ചെയ്താലും അത് വ്യക്തിപരമായി നല്ലത് മാത്രമേ വരുത്തുന്നുള്ളൂ. സിനിമയിൽ എത്തിയ ശേഷം പതിനഞ്ചോളം സ്ക്രിപ്റ്റുകൾ കേട്ടിട്ടുണ്ട്. അതിൽ ഇഷ്ടപ്പെട്ട അഞ്ചോ ആറോ സിനിമ മാത്രമേ ചെയ്തിട്ടുള്ളൂ.

അഭിനയമാണ് കൂടുതൽ താൽപ്പര്യം. സംവിധാനവും ഇഷ്ടമാണ് ഒരുപാട് എൻജോയ് ചെയ്യുന്നുണ്ട്. പിന്നീട് നല്ലൊരു ചിത്രം സംവിധാനം ചെയ്താൽ കൊള്ളാമെന്ന് ആഗ്രഹമുണ്ട്. ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ അഭിനയം ആയിരിക്കും.സിനിമയോടുള്ള കാഴ്ചപ്പാടിലുണ്ടായ വ്യത്യാസംഅഭിനയരംഗത്തെത്തി എട്ട് വർഷം പിന്നിടുകയാണ്. ഇപ്പോൾ സിനിമയോടുള്ള ആഗ്രഹം കൂടിയിട്ടുണ്ട്. കുറച്ചുകൂടി സിനിമയെ പറ്റി ധാരണയുണ്ട്. ഇനിയും ഒരുപാട് ചിത്രങ്ങൾ ചെയ്യണമെന്നുണ്ട്.ഭാവിയിൽ സിനിമയുടെ ഏത് മേഖലയിൽ അറിയപ്പെടാനാണ് ആഗ്രഹം നായികയായും സംവിധായികയായും അറിയപ്പെടാം. പൃഥ്വിരാജ് അതിനൊരു ഉത്തമ ഉദാഹരണമല്ലേ. അഭിനയിക്കുന്നു, സംവിധാനം ചെയ്യുന്നു, നിർമിക്കുന്നു. അതുകൊണ്ട് തന്നെ താൽപ്പര്യമുള്ള ഏത് മേഖലയിലും എത്തിപ്പെടാം. നമുക്ക് പ്ലാൻ ചെയ്യാനേ പറ്റൂ. അന്നത്തെ സാഹചര്യം അനുസരിച്ച് എന്താ സംഭവിക്കുക എന്നറിയില്ല. തിരക്കുള്ള നായികയും സംവിധായികയും ആവണം.

സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിക്കണം എന്നാണ് ആഗ്രഹം.സ്വന്തം സ്വഭാവവുമായി സാമ്യം തോന്നിയ കഥാപാത്രം’അടി’ എന്ന ചിത്രത്തിലെ കഥാപാത്രം മാത്രമാണ് ഞാനുമായി ഒരു സാമ്യവുമില്ല എന്ന് തോന്നിയത്. ബാക്കി കഥാപാത്രങ്ങളെല്ലാം സഞ്ചരിക്കുന്ന സാഹചര്യങ്ങളും സംസാരിക്കുന്ന കാര്യങ്ങളും വ്യത്യസ്തമാണെങ്കിലും എനിക്ക് മറ്റൊരു വ്യക്തിയായി മാറേണ്ടി വന്നിട്ടില്ല. ഇതുവരെ ചെയ്ത കഥാപാത്രങ്ങളെല്ലാം സിറ്റി ലൈഫ് ലീഡ് ചെയ്യുന്നതാണ് അതുകൊണ്ടുതന്നെ എനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്നതായിരുന്നു.

നെഗറ്റീവ് കമന്റുകളെ പറ്റിഡ്രസിംഗിന്റെ പേരിലോ അല്ലാതെയോ വരുന്ന കമന്റുകൾ ശ്രദ്ധിക്കാറില്ല. വാർത്തകളിൽ കണ്ടു. ഒരു പോസ്റ്റിന് താഴെ ഇത്തരം കമന്റുകളിടുമ്പോൾ ആരാണ് അവിടെ മോശമാകുന്നത് എന്ന് കാണുന്നവർക്ക് മനസിലാക്കാവുന്നതേയുള്ളൂ.പുതിയ പ്രോജക്ടുകൾദുൽഖർ സൽമാൻ നിർമ്മിക്കുന്ന ‘അടി’ എന്ന ചിത്രമാണ് അടുത്തതായി റിലീസാവാനുള്ളത്. ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

More in Movies

Trending

Recent

To Top