Connect with us

നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെ പോലെ വിമർശകരെ മുന്നിൽ കണ്ട് സിനിമയെടുക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് സംവിധായകൻ ലാൽ ജോസ് !

Movies

നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെ പോലെ വിമർശകരെ മുന്നിൽ കണ്ട് സിനിമയെടുക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് സംവിധായകൻ ലാൽ ജോസ് !

നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെ പോലെ വിമർശകരെ മുന്നിൽ കണ്ട് സിനിമയെടുക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്ന് സംവിധായകൻ ലാൽ ജോസ് !

ഇപ്പോഴിതാ ഓൺലൈൻ രംഗത്ത് പ്രവർത്തിക്കുന്ന നിരൂപകരിൽ ചിലർ വാടകക്കൊലയാളികളെയും ഗുണ്ടകളെയും പോലെയാണ് എന്ന് സംവിധായകൻ ലാൽ ജോസ്. പുതിയ ചിത്രം ‘സോളമന്റെ തേനീച്ചകളു’ടെ ഗൾഫ് റിലീസിന് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിമർശകരെ മുന്നിൽ കണ്ട് സിനിമയെടുക്കേണ്ട സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും സംവിധായകൻ പറഞ്ഞു.’

പണം നൽകുന്നവരുടെ സിനിമയെ കുറിച്ച് മാത്രമാണ് ഇത്തരം നിരൂപകർ നല്ലത് പറയുന്നത്. മറ്റുള്ളവരെ തകർക്കാൻ എല്ലാ തരത്തിലും മോശം അഭിപ്രായം പ്രചരിപ്പിക്കുകയും ചെയ്യും. എന്നാൽ സിനിമയെ ശരിയായ രീതിയിൽ വിലയിരുത്തുന്നവരും ഏറെയുണ്ട്. വിമർശകരെയും നിരൂപകരെയും മുന്നിൽ കണ്ട്​ സിനിമയെടുക്കേണ്ട സാഹചര്യമാണ്​ ഇന്നുള്ളത്​. മുൻ കാലങ്ങളിൽ ഇത്തരത്തിലായിരുന്നില്ല. ഓരോ വർഷവും 200ലേറെ സിനിമകൾ മലയാളത്തിലിറങ്ങുന്നുണ്ട്​. പുതുകാല സിനിമാപ്രളയത്തിൽ പിടിച്ചു നിൽക്കാനാണ്​ വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള തന്നെ പോലുള്ളവർ ശ്രമിക്കുന്നത്​,’ ലാൽ ജോസ് പറഞ്ഞു.

നാട്ടിൽ നല്ല പ്രേക്ഷക പ്രതികരണവും നിരൂപക ശ്രദ്ധയും നേടിയ ഫാമിലി സസ്പെൻസ് ത്രില്ലർ പ്രവാസലോകത്തും സ്വീകരിക്കപ്പെടുമെന്ന്​ പ്രതീക്ഷിക്കുന്നതായി ചിത്രത്തിൽ പ്രധാനകഥാപാത്രങ്ങളായ ദർശന, വിൻസി, ശംഭു, ആഡിസ് എന്നീ പുതുമുഖ താരങ്ങൾ പ്രതീക്ഷ പ്രകടിപ്പിച്ചു. സ്റ്റാർ ഹോളിഡെയ്സ് ഫിലിംസാണ് ‘സോളമന്റെ തേനീച്ചകൾ’ ജിസിസിയിൽ വിതരണം ചെയ്യുന്നത്.

മഴവിൽ മനോരമയിൽ സംപ്രേഷണം ചെയ്ത ‘നായിക നായകൻ’ റിയാലിറ്റി ഷോയിൽ ആദ്യ നാല് സ്ഥാനങ്ങൾ നേടിയ ദർശന, വിൻസി അലോഷ്യസ്, ശംഭു, ആഡീസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രത്തിൽ ജോജു ജോർജും ഒരു പ്രധാന വേഷം കൈകാര്യം ചെയ്യുന്നു. സംഗീത സംവിധായകൻ വിദ്യാസാഗറും ലാൽജോസും പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഉണ്ട്. പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ. ഛായാഗ്രഹണം: അജ്മൽ സാബു. ആഗസ്റ്റ് 18 നായിരുന്നു ചിത്രം കേരളത്തിലെ തിയേറ്ററുകളിൽ എത്തിയത്.

More in Movies

Trending