Connect with us

ദിലീപ് അങ്ങനെ ഒരു കാര്യം ചെയ്‌തോ എന്നതൊക്കെ കോടതി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. നമ്മളല്ലല്ലോ അതിന്റെ വിധി പറയേണ്ടത്. ദിലീപിന്റെ ഒരു സുഹൃത്ത് എന്ന നിലയില്‍ നമ്മള്‍ കോടതിയില്‍ വിശ്വാസം അര്‍പ്പിച്ച് കൊണ്ട് കാത്തിരിക്കുകയാണ്; തുറന്ന് പറഞ്ഞ രാജാ സാഹിബ്

Malayalam

ദിലീപ് അങ്ങനെ ഒരു കാര്യം ചെയ്‌തോ എന്നതൊക്കെ കോടതി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. നമ്മളല്ലല്ലോ അതിന്റെ വിധി പറയേണ്ടത്. ദിലീപിന്റെ ഒരു സുഹൃത്ത് എന്ന നിലയില്‍ നമ്മള്‍ കോടതിയില്‍ വിശ്വാസം അര്‍പ്പിച്ച് കൊണ്ട് കാത്തിരിക്കുകയാണ്; തുറന്ന് പറഞ്ഞ രാജാ സാഹിബ്

ദിലീപ് അങ്ങനെ ഒരു കാര്യം ചെയ്‌തോ എന്നതൊക്കെ കോടതി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. നമ്മളല്ലല്ലോ അതിന്റെ വിധി പറയേണ്ടത്. ദിലീപിന്റെ ഒരു സുഹൃത്ത് എന്ന നിലയില്‍ നമ്മള്‍ കോടതിയില്‍ വിശ്വാസം അര്‍പ്പിച്ച് കൊണ്ട് കാത്തിരിക്കുകയാണ്; തുറന്ന് പറഞ്ഞ രാജാ സാഹിബ്

കേരളക്കരയാകെ ചര്‍ച്ച ചെയ്യുന്ന കേസാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. ഇപ്പോഴിതാ ഈ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ദിലീപിന്റെ സുഹൃത്തും മിമിക്രി-സിനിമാ താരവുമായ രാജാ സാഹിബ്. നൂറ് ശതമാനവും താന്‍ നടിക്കൊപ്പമാണെന്ന് രാജാ സാഹിബ് പറഞ്ഞു. ഇപ്പോള്‍ ദിലീപിന്റെ പേര് പറഞ്ഞാല്‍ പോലും വൈറലാകുന്ന അവസ്ഥയാണെന്നും നടന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് രാജാ സാഹിബിന്റെ പ്രതികരണം.

‘ദിലീപ് വിഷയത്തില്‍ താന്‍ പ്രത്യേകമായൊന്നും പറയേണ്ടതില്ല. ബാക്കി ഉളളവരൊക്കെ പറഞ്ഞ് കൊണ്ടിരിക്കുകയാണല്ലോ. താന്‍ പറഞ്ഞിട്ട് എന്താണ് കാര്യം. ഇവിടെ സംഭവിക്കേണ്ടത് സംഭവിച്ച് കഴിഞ്ഞു. വെറുതെ ഇരിക്കുന്നവര്‍ക്ക് എന്തും പറയാം. താനിപ്പോള്‍ എന്തെങ്കിലും പറഞ്ഞാല്‍ തനിക്കും കിട്ടും ഫോക്കസ്.

ദിലീപ് എന്ന പേര് പറഞ്ഞാല്‍ മതി. അതും വൈറലാകും. ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതിനേക്കാള്‍ റേറ്റിംഗ് പുള്ളി വീട്ടിലിരിക്കുമ്പോള്‍ കിട്ടുന്നുണ്ട്. ഓരോ മനുഷ്യരുടേയും കാഴ്ചപ്പാട് ആണ് വിഷയം. മറ്റുളളവരുടെ ജീവിതത്തിലേക്ക് എത്തി നോക്കാന്‍ കൂടുതല്‍ ഇഷ്ടമാണ്. സിനിമാക്കാരുടെ ജീവിതമാകുമ്പോള്‍ കുറച്ച് കൂടുതല്‍ എത്തി നോക്കാനും അതിനകത്ത് ഇട്ട് കുത്തി ഇളക്കി നോക്കാനും ഭയങ്കര താല്‍പര്യമാണ്.

അതൊക്കെ താനും കുറേ ഫേസ് ചെയ്തിട്ടുളളത് കൊണ്ട് അറിയാം. ഇങ്ങനെയൊക്കെ പലതും വരും. കുരയ്ക്കുന്ന പട്ടികള്‍ കുരയ്ക്കട്ടെ, നമ്മള്‍ നമ്മുടെ വഴിക്ക് പോകും. അവര്‍ സന്തോഷമായി ജീവിക്കട്ടെ, ആര്‍ക്കാണ് ഇത്ര ബുദ്ധിമുട്ട്. ഒരാളെ ഭിന്നിപ്പിക്കാനും ഒന്നിപ്പിക്കാനും മീഡിയയ്ക്കും ആള്‍ക്കാര്‍ക്കുമൊക്കെ കഴിയും.

പണ്ട് ഇതൊക്കെ അടുക്കളപ്പുരയുടെ സൈഡിലുളള സംഭാഷണങ്ങള്‍ ആയിരുന്നു. അയല്‍ക്കാരുടെയോ സ്വന്തക്കാരുടെയോ കാര്യങ്ങള്‍ സംസാരിച്ചാല്‍ മതിയായിരുന്നു. ഇപ്പോള്‍ അങ്ങനെ അല്ല. ലോകത്തുളള എല്ലാവരുടേയും കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് നമ്മുടെ കയ്യില്‍ ലോകമീഡിയ ഉളളത്. മാതാ പിതാ ഗൂഗിള്‍ ദൈവം എന്നാണ്.

ദിലീപ് അങ്ങനെ ഒരു കാര്യം ചെയ്‌തോ എന്നതൊക്കെ കോടതി തീരുമാനിക്കേണ്ട കാര്യങ്ങളാണ്. നമ്മളല്ലല്ലോ അതിന്റെ വിധി പറയേണ്ടത്. ദിലീപിന്റെ ഒരു സുഹൃത്ത് എന്ന നിലയില്‍ നമ്മള്‍ കോടതിയില്‍ വിശ്വാസം അര്‍പ്പിച്ച് കൊണ്ട് കാത്തിരിക്കുകയാണ്. അതില്‍ കോടതി കൃത്യമായ മറുപടി തരും. അതിന് നിയമ സംഹിതകള്‍ ഉണ്ട്. നിയമപാലകരുണ്ട്. അത് നമ്മുടെ കയ്യിലല്ല.

നൂറുവട്ടം താന്‍ അതിജീവിതയ്ക്ക് ഒപ്പമാണ്. ദിലീപേട്ടനെ ഒരു കലാകാരനായി കണ്ടാല്‍ എത്ര മനോഹരമായ കൊമേഡിയനാണ്. എത്ര സീരിയസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ട്. അതിനൊക്കെ എന്താണ് നമ്മള്‍ കയ്യടിക്കാത്തത്. മറ്റുളളത് മാത്രം എന്താണ് നോക്കുന്നത്. ആ കണ്ണ് കൊണ്ട് മാത്രം കാണുന്നതിനോട് യോജിപ്പില്ല. എത്ര പേര് ദിലീപേട്ടനെ ഇഷ്ടപ്പെടുന്നുണ്ട്. ഇഷ്ടപ്പെടാത്ത ആളുകള്‍ ആ കണ്ണ് കൊണ്ട് കാണുന്നതിന്റെ കുഴപ്പമാണ്.

രാഷ്ട്രീയത്തില്‍ നമുക്ക് ശത്രുക്കളെ തിരിച്ചറിയാന്‍ സാധിക്കും. ചുവന്ന കൊടിയാണോ പച്ചക്കൊടിയാണോ എന്ന് നോക്കി. സിനിമയില്‍ നമുക്ക് ശത്രുക്കളെ തിരിച്ചറിയാന്‍ പറ്റില്ല. തോളില്‍ കയ്യിട്ട് കൊണ്ടിരിക്കുന്നവന്‍ തന്നെയാകും ചെവി കൊണ്ട് പോകുന്നത്. ഒരു റിയാക്ഷന്‍ കൊണ്ട് സിനിമയിലെ ചാന്‍സ് നഷ്ടപ്പെടാവുന്നതേ ഉളളൂ. അത്തരത്തില്‍ ഇഷ്ടം പോലെ അവസരങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ട് എന്നും അദ്ദേഹം പറയുന്നു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ രഹസ്യ നടപടികള്‍ വേണമെന്ന അതിജീവിതയുടെ ആവശ്യം കോടതി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. വിചാരണ സ്‌റ്റേ ചെയ്യണമെന്ന അതിജീവിതയുടെ ആവശ്യത്തിലും രഹസ്യവാദം കേള്‍ക്കാനും കോടതി തീരുമാനിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ കേസിന്റെ വിചാരണ ഘട്ടത്തിലാണ് ഇന്‍ക്യാമറ രീതി കണ്ട് വരുന്നത്. ഏതൊക്കെ കേസുകള്‍ ഇത്തരത്തില്‍ നടക്കണം എന്നുള്ളതിന് കൃത്യമായ മാര്‍ഗ്ഗ നിര്‍ദേശങ്ങളുണ്ട്.

ഒരു വ്യക്തിയെ വ്യക്തിപരമായ ബാധിക്കുന്ന ചോദ്യങ്ങള്‍ പ്രോസിക്യൂഷനോ പ്രതിഭാഗമോ ഉന്നയിക്കുന്ന എല്ലാഘട്ടത്തിലും തന്നെ ഇത്തരത്തില്‍ ഇന്‍ക്യാമറ പ്രൊസീഡിങ്ങ്‌സ് നടക്കാറുണ്ട്. എന്നാല്‍ ഹൈക്കോടതിയില്‍ ഇത്തരമൊരു രീതി സാധാരണയായി നടക്കാറില്ല. കാരണം ഹൈക്കോടതിയില്‍ ഇതിനുള്ള ഒരു അവസരം വരുന്നില്ല. എന്നാല്‍ ഈ കേസില്‍ അതിജീവിതയാണ് ഇന്‍ക്യാമറ പ്രൊസീഡിങ്‌സ് വേണമെന്ന് ആവശ്യപ്പെട്ടത്. നേരത്തെ പരിഗണിച്ചിരുന്ന ജഡ്ജി ഈ കേസില്‍ നിന്നും മാറി നിന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് സിയാദ് റഹ്മാന്റെ നേതൃത്വത്തിലുള്ള ബെഞ്ച് പരിഗണിക്കുന്നതെന്നും അറിയാം.

ഹൈക്കോടതിയിലെ തന്നെ ഏറ്റവും തിരക്കേറിയ ഒരു വിഭാഗമാണ് സിയാദ് റഹ്മാന്‍ കൈകാര്യം ചെയ്യുന്ന കോടതി. അതുകൊണ്ട് തന്നെ അവിടെ നിരവധി അഭിഭാഷകരും കക്ഷികളും മറ്റുള്ളവരും ആ കോടതിയില്‍ കാണും. അതുകൊണ്ട് തന്നെയായിരിക്കും അതിജീവിത വളരെ പ്രധാനപ്പെട്ട രഹസ്യസ്വഭാവമുള്ള ആരോപണങ്ങള്‍ ഉന്നയിക്കാന്‍ വേണ്ടിയാവും രഹസ്യവിചാരണ ആവശ്യപ്പെട്ടതെന്നും അഡ്വ.പ്രിയദര്‍ശന്‍ തമ്പി വ്യക്തമാക്കിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top