Connect with us

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ മരണം സിനിമയാകുന്നു; ജിഷയുടെ അമ്മയായി എത്തുന്നത് ഈ നടി

Malayalam

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ മരണം സിനിമയാകുന്നു; ജിഷയുടെ അമ്മയായി എത്തുന്നത് ഈ നടി

പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ മരണം സിനിമയാകുന്നു; ജിഷയുടെ അമ്മയായി എത്തുന്നത് ഈ നടി

കേരളത്തെ ഏറെ ഞെട്ടിച്ച സംഭഴമായിരുന്നു പെരുമ്പാവൂരിലെ നിയമവിദ്യാര്‍ത്ഥി ജിഷയുടെ ക്രൂര മരണം. ഇപ്പോഴിതാ ഈ വിഷയം സിനിമയാകുന്നു എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്. ‘നി പ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം ഈ മാസം 26ന് റിലീസ് ചെയ്യും. ബെന്നി ആശംസയാണ് സിനിമയുടെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.

സലിംകുമാര്‍, ദേവന്‍, ബാബു ആന്റണി, ബബില്‍ പെരുന്ന, ജോണി ആന്റണി, ലാല്‍ ജോസ്, രാജേഷ് ശര്‍മ്മ, അനൂപ് ചന്ദ്രന്‍, സുനില്‍ സുഖദ, കോട്ടയം പ്രദീപ് തുടങ്ങി നിരവധി താരങ്ങളാണ് അഭിനയിച്ചിരിക്കുന്നത്.

കുളപ്പുള്ളി ലീലയാണ് ജിഷയുടെ അമ്മയായി എത്തുന്നത്. ഹിമുക്രി ക്രിയേഷന്‍സിന്റെ ബാനറില്‍ ബെന്നി പി ജോണ്‍ ആണ് ചിത്രം നിര്‍മിക്കുന്നത്.

പ്രജോദ് ഉണ്ണി എഴുതി സുനില്‍ ലാല്‍ ചേര്‍ത്തല സംഗീതം പകര്‍ന്ന ഗാനങ്ങള്‍ യേശുദാസ്, അനില്‍ തമ്മനം, സൗമ്യ നിധീഷ് എന്നിവര്‍ ആലപിച്ചിരിക്കുന്നു. ഹിന്ദി ഗാനം രചിച്ചിരിക്കുന്നത് ഷേര്‍ളിരാജ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ മണ്‍സൂര്‍ വെട്ടത്തൂര്‍, എഡിറ്റിംഗ് അനീഷ് കെഎസ്എഫ്ഡിസി.

More in Malayalam

Trending

Recent

To Top