Connect with us

അറേഞ്ച്ഡ് മ്യാരേജായിരുന്നു ഞാന്‍ ആദ്യം ചെയ്തത്. അത് ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. ശേഷം ഒരു പ്രണയത്തിലായി, അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്തുനിന്നുള്ളില്‍ അവര്‍ സന്തുഷ്ടരായിരുന്നില്ല; തുറന്ന് പറഞ്ഞ് ഷൈന്‍ ടോം ചാക്കോ

Malayalam

നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ ചെയ്ത് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായി മാറിയ താരമാണ് ഷൈന്‍ ടോം ചാക്കോ. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ വിവാഹജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും മനസ്സുതുറന്നിരിക്കുകയാണ് നടന്‍.

അറേഞ്ച്ഡ് മ്യാരേജായിരുന്നു ഞാന്‍ ആദ്യം ചെയ്തത്. അത് ഒരുപാട് കാരണങ്ങള്‍കൊണ്ട് വര്‍ക്കായില്ല. ശേഷം ഒരു പ്രണയത്തിലായി. എനിക്കൊരു പ്രണയം ഉണ്ടായിരുന്നു. കുറച്ചുകാലം അതുണ്ടായിരുന്നു. അവരെ ഞാന്‍ ഒരുപാട് ബുദ്ധിമുട്ടിച്ചു.

അവരുടെ ഭാഗത്ത് നിന്നും ഞാന്‍ സന്തുഷ്ടനായിരുന്നു. പക്ഷേ എന്റെ ഭാഗത്തുനിന്നുള്ളില്‍ അവര്‍ സന്തുഷ്ടരായിരുന്നില്ല. അതെന്റെ പ്രശ്‌നമാണെന്ന് എനിക്ക് മനസ്സിലായി. അതുകൊണ്ടാണ് വേറൊരാളുടെ ചിന്താമണ്ഡലങ്ങള്‍ ഭരിക്കുന്ന പ്രണയബന്ധങ്ങളില്‍ പെടാന്‍ താല്‍പര്യമില്ലാത്തത്. ഒരു തരത്തിലും അത് വര്‍ക്കാകില്ലെന്ന തോന്നലാണ് ഷൈന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, മുമ്പ് കല്യാണം കഴിക്കാന്‍ വേണ്ടിയാണ് താന്‍ മതപഠന ക്ലാസില്‍ പോയതെന്നും നടന്‍ പറഞ്ഞിരുന്നു. കല്യാണം കഴിച്ച് കഴിഞ്ഞപ്പോഴല്ലേ മനസിലായത് ഈ മിഠായി എന്താണ് എന്ന്. അതില്‍ നിന്നും ഊരിപ്പോരാന്‍ പെട്ട പാട് എനിക്കേ അറിയൂ. കല്യാണം കഴിച്ച് കഴിഞ്ഞാലേ മനസിലാകൂ ഇത് എന്താണ് പരിപാടി എന്ന്, എല്ലാവരും പോയി കഴിക്കേണ്ട കാര്യമില്ല. പറ്റിയ ആളുകള്‍ പോയാല്‍ മതി. അല്ലെങ്കില്‍ ഭയങ്കര പ്രശ്‌നമാകും. പിള്ളേര് ഉണ്ടാകണം, എന്നാലേ പടം കാണാന്‍ ആള് കേറുള്ളൂ,’ എന്നും ഷൈന്‍ പറഞ്ഞു.

കൃഷ്ണ ശങ്കര്‍ നായകനായ കൊച്ചാള്‍ ആണ് ഷൈനിന്റെ ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത ചിത്രം. സണ്ണി വെയ്‌നൊപ്പം പ്രധാന വേഷം ചെയ്ത അടിത്തട്ടാണ് റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. ജൂലൈ 1 നാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ചിത്രത്തിന്റെ സെന്‍സറിങ് നടപടികളും പൂര്‍ത്തിയായിരുന്നു.

ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ജിജോ ആന്റണിയാണ്. ഉള്‍ക്കടലില്‍ ഷൂട്ട് ചെയ്ത ചിത്രമാണ് അടിത്തട്ട്. ചിത്രം ഒരു സര്‍വൈവല്‍ ത്രില്ലറായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊന്തയും പൂണൂലും, ഒരു രാത്രി രണ്ടു പകല്‍, പൃഥ്വിരാജ് നായകനായ ഡാര്‍വിന്റെ പരിണാമം എന്നീ ചിത്രങ്ങളിലൂടെ സിനിമ രംഗത്ത് ഏറെ ശ്രദ്ധ നേടിയ സംവിധായകനാണ് ജിജോ ആന്റണി.

More in Malayalam

Trending

Recent

To Top