News
‘ദളപതി 67’ ല്‍ വിജയ്ക്ക് ആറുവില്ലന്‍മാരും രണ്ടു നായികമാരും…; ആകാംക്ഷയോടെ ആരാധകര്‍
‘ദളപതി 67’ ല്‍ വിജയ്ക്ക് ആറുവില്ലന്‍മാരും രണ്ടു നായികമാരും…; ആകാംക്ഷയോടെ ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്‌ല സൂപ്പര്‍ താരമാണ് വിജയ്. സോഷ്യല്‍ മീഡിയയില്‍ വിജയുടേതായി പുറത്തത്തൊറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ വിജയുടെ പുതിയ ചിത്രത്തെ കുറിച്ചുള്ള വിശേഷമാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ചാ വിഷയം.
സംവിധായകന്‍ ലോകേഷ് കനകരാജിനൊപ്പമുള്ള താത്കാലികമായി ‘ദളപതി 67’ എന്ന പേരിട്ടിരിക്കുന്ന ചിത്രത്തെ കുറിച്ചാണ് ചര്‍ച്ചകള്‍. ആറുവില്ലന്‍മാരും രണ്ടു നായികമാരുമായാണ് ചിത്രം പുറത്തെത്തുന്നതെന്നാണ് വിവരം. നിലവില്‍ ‘വാരിസു’എന്ന സിനിമയുടെ ഷൂട്ടിങ്ങിലാണ് വിജയ്.
ഇതിനു ശേഷമാണ് ലോകേഷ് കനകരാജിനൊപ്പമുള്ള ചിത്രത്തിലേയ്ക്ക് എത്തുക. സിനിമയില്‍ നായികമാരായി തൃഷയും സമാന്തയും എത്തുമെന്നാണ് പുറത്തുവന്നിട്ടുള്ള റിപ്പോര്‍ട്ടുകള്‍. ഇതില്‍ സാമന്ത വിജയിയുടെ ഭാര്യ വേഷമായി അവതരിപ്പിക്കുമെന്ന് ഒരു ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ദളപതി 67ല്‍ ആറ് വില്ലന്മാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. നടന്‍മാരായ സഞ്ജയ് ദത്ത്, പൃഥ്വിരാജ് സുകുമാരന്‍, അര്‍ജുന്‍ സര്‍ജ എന്നിവരെ ഇതിനായി സമീപിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2023ന്റെ രണ്ടാം പകുതിയില്‍ പൊങ്കല്‍ റിലീസായിട്ടായിരിക്കും സിനിമ തിയറ്ററുകളില്‍ എത്തുന്നത്.
