Connect with us

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയില്‍

News

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയില്‍

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം; പ്രശസ്ത സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ രാജു ശ്രീവാസ്തവ ആശുപത്രിയില്‍

ഏറെ ആരാധകരുള്ള സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ ആണ് രാജു ശ്രീവാസ്തവ. ഇപ്പോഴിതാ ആരാധകരെ കണ്ണീരിലാഴ്ത്തുന്ന വാര്‍ത്തയാണ് പുറത്തെത്തുന്നത്. ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് രാജു ശ്രീവാസ്തവയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ട്രെഡ്മില്‍ ഉപയോഗിച്ചുകൊണ്ടിരിക്കേ നെഞ്ചുവേദനയനുഭവപ്പെട്ട് രാജു നിലത്തുവീഴുകയായിരുന്നു. ജിമ്മിലെ പരിശീലകനാണ് പ്രഥമശുശ്രൂഷ നല്‍കിയ ശേഷം ആശുപത്രിയിലെത്തിച്ചത്. ഡല്‍ഹി എയിംസിലാണ് രാജു ശ്രീവാസ്തവ ഇപ്പോള്‍ ചികിത്സയിലുള്ളത്. ഡോ. നിതീഷ് ന്യായിന്റെ നേതൃത്വത്തിലുള്ള കാര്‍ഡിയോളജി ആന്‍ഡ് എമര്‍ജന്‍സി സംഘമാണ് രാജു ശ്രീവാസ്തവയെ ചികിത്സിക്കുന്നത്.

ട്രെഡ് മില്ലില്‍ ഓടുന്നതിനിടെയാണ് അദ്ദേഹത്തിന് ഹൃദയാഘാതമുണ്ടായതെന്ന് ആശുപത്രിവൃത്തങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ സഹോദരന്‍ ആശിഷ് ശ്രീവാസ്തവയും രാജുവിന് ഹൃദയാഘാതം സംഭവിച്ച വാര്‍ത്ത സ്ഥിരീകരിച്ചിട്ടുണ്ട്.

ചില നേതാക്കളെ കാണാനായാണ് രാജു ഡല്‍ഹിയിലെത്തിയത്. ഇന്ന് രാവിലെ ജിമ്മില്‍ പോയപ്പോഴാണ് ഹൃദയാഘാതവും സംഭവിച്ചത്. ഇപ്പോള്‍ എയിംസില്‍ ചികിത്സയിലാണെന്നും നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്നും ജീവിതത്തിലേയ്ക്ക് തിരിച്ചെത്തി കൊണ്ടിരിക്കുകയാണെന്നും ആശിഷ് അറിയിച്ചു.

More in News

Trending

Recent

To Top