Connect with us

ആ ട്രിപ്പ് സര്‍പ്രൈസാക്കി വെച്ചിരിക്കുകയായിരുന്നു… ബേബി വന്നിട്ട് നമുക്ക് പോകാമല്ലോയെന്ന് കരുതി, ഇനിയെന്തായാലും കാരവാന്‍ എടുക്കാന്‍ പോകുന്നില്ല, അധികം വൈകാതെ തന്നെ ഞങ്ങള്‍ പുതിയ വണ്ടി ഇറക്കും, 7 സീറ്റുള്ള വണ്ടിയാണ് ഏതാണെന്ന് ബഷീർ ബഷി

Malayalam

ആ ട്രിപ്പ് സര്‍പ്രൈസാക്കി വെച്ചിരിക്കുകയായിരുന്നു… ബേബി വന്നിട്ട് നമുക്ക് പോകാമല്ലോയെന്ന് കരുതി, ഇനിയെന്തായാലും കാരവാന്‍ എടുക്കാന്‍ പോകുന്നില്ല, അധികം വൈകാതെ തന്നെ ഞങ്ങള്‍ പുതിയ വണ്ടി ഇറക്കും, 7 സീറ്റുള്ള വണ്ടിയാണ് ഏതാണെന്ന് ബഷീർ ബഷി

ആ ട്രിപ്പ് സര്‍പ്രൈസാക്കി വെച്ചിരിക്കുകയായിരുന്നു… ബേബി വന്നിട്ട് നമുക്ക് പോകാമല്ലോയെന്ന് കരുതി, ഇനിയെന്തായാലും കാരവാന്‍ എടുക്കാന്‍ പോകുന്നില്ല, അധികം വൈകാതെ തന്നെ ഞങ്ങള്‍ പുതിയ വണ്ടി ഇറക്കും, 7 സീറ്റുള്ള വണ്ടിയാണ് ഏതാണെന്ന് ബഷീർ ബഷി

പുതിയ അതിഥിയെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ബഷീർ ബഷിയുടെ കുടുംബവും. അടുത്തിടെയാണ് കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്താൻ പോകുന്ന സന്തോഷ വിവരം ആരാധകരെ അറിയിച്ചത്. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ഗർഭിണിയാണെന്ന വിവരമാണ് ഇവരുടെ യുട്യൂബ് ചാനലിലൂടെ അരാധകരെ അറിയിച്ചത്. പിന്നീടുുള്ള ഓരോ വിശേഷവും വീഡിയോയിലൂടെ കുടുംബം അറിയിക്കുന്നുണ്ട്. മഷൂറയുടെ യുട്യൂബ് ചാനലിലൂടെയാണ് വിശേഷങ്ങൾ കൂടുതലും പങ്കുവെക്കുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തോട് കൂടിയാണ് ബഷീറിന്റെ വിവാഹത്തെ കുറിച്ചും ഭാര്യമാരെ കുറിച്ചുമൊക്കെയുള്ള കഥകള്‍ പുറത്ത് വരുന്നത്. പിന്നീടിങ്ങോട്ട് നിരന്തരം വിമര്‍ശനങ്ങളാണ് താരകുടുംബത്തിന് ലഭിച്ചിരുന്നത്. എങ്കിലും ഭാര്യമാരുടെ കൂടെ സന്തോഷത്തോടെ കഴിയുകയാണ് താരമിപ്പോള്‍.

ഇപ്പോഴിതാ ഓള്‍ ഇന്ത്യ ട്രിപ്പ് പ്ലാന്‍ ചെയ്തതിനെക്കുറിച്ചും പുതിയ വണ്ടി എടുക്കുന്നതിനെക്കുറിച്ചും പറഞ്ഞുള്ള ബഷീർ ബഷിയുടെ വീഡിയോ പുറത്തുവന്നിരിക്കുകയാണ്

ഭാര്യമാര്‍ക്കും മക്കള്‍ക്കുമൊപ്പമായാണ് ബഷീര്‍ ബഷി വിശേഷങ്ങള്‍ പങ്കുവെച്ചത്. മകനായ സൈഗുവിന് സര്‍ജറി ചെയ്യുന്നതിനെക്കുറിച്ച് ബഷീറും സുഹാനയും പറഞ്ഞിരുന്നു. നിങ്ങള്‍ക്ക് വൊമിറ്റിങ്ങൊന്നും ഇല്ലേയെന്നാണ് എന്നെ കാണുമ്പോള്‍ എല്ലാവരും ചോദിക്കുന്നതെന്നായിരുന്നു മഷൂറ പറഞ്ഞത്. കുക്കിംഗിലും മറ്റ് കാര്യങ്ങളിലുമെല്ലാം നിങ്ങള്‍ ആക്ടീവാണല്ലോയെന്നാണ് ചോദ്യങ്ങള്‍. എനിക്ക് ക്ഷീണമൊക്കെ വരാറുണ്ട്. ആ സമയത്ത് ഞാന്‍ വീഡിയോ എടുക്കാറില്ലെന്നും മഷൂറ പറഞ്ഞിരുന്നു.

സോനു മക്കളോട് നന്നായിട്ട് ഒച്ചയിടാറുണ്ട്. ഒടുക്കം സോനുവിന് ശബ്ദം കിട്ടാത്ത അവസ്ഥയാവാറുണ്ട്. വീഡിയോ എടുക്കുന്നതിനിടയില്‍ സൈഗു വികൃതി കാണിച്ചാല്‍ ഞാന്‍ കണ്‍ട്രോള്‍ ചെയ്ത് നില്‍ക്കും. എടാ, എനിക്ക് പണി തന്നല്ലേയെന്ന് പറഞ്ഞ് ഞാന്‍ അവനെ വഴക്ക് പറയാറുണ്ടെന്നായിരുന്നു സുഹാന പറഞ്ഞത്. വീഡിയോ എടുക്കുമ്പോള്‍ത്തന്നെ അവന്‍ ചിലപ്പോള്‍ ഫോണ്‍ ചോദിക്കാറുണ്ട്. ഞങ്ങളങ്ങനെ കൊടുക്കാറില്ല. പിള്ളേര് ഇവിടെയുള്ളതാണ് എനിക്കിഷ്ടമെന്നായിരുന്നു മഷൂറ പറഞ്ഞത്.

ഭക്ഷണം കഴിക്കുന്ന സമയത്ത് എല്ലാവരും ഒന്നിച്ച് വേണമെന്നാണ് ബഷി പറയാറുള്ളത്. പിന്നെന്തിനാണ് ഡൈനിംഗ് ടേബിള്‍ എന്നാണ് ചോദ്യങ്ങള്‍. മഷു പ്രഗ്നന്റാണെന്ന് അറിയുന്നതിന് മുന്‍പ് ഞങ്ങളൊരു ഓള്‍ ഇന്ത്യ ട്രിപ്പ് പ്ലാന്‍ ചെയ്തിരുന്നു. കാരവാനില്‍ കുടുംബസമേതമായി പോവാനായിരുന്നു പ്ലാന്‍. വണ്ടിയൊക്കെ പോയി കണ്ട് എല്ലാം ്പ്ലാന്‍ ചെയ്തിരുന്നു. ലോംഗ് ട്രിപ്പായിരുന്നു ഞങ്ങള്‍ പ്ലാനിട്ടത്. നിങ്ങളുടെ ബിഎംഡബ്ലു എവിടെ എന്നെല്ലാവരും ചോദിക്കാറുണ്ട്. വ്‌ളോഗിലെല്ലാം അതേക്കുറിച്ചുള്ള ചോദ്യങ്ങളുണ്ട്. അധികം ഉപയോഗിക്കാതെ അത് ഇവിടെ കിടന്നാല്‍ പണിയാവും. ട്രിപ്പ് പോവുന്നോണ്ട് ബിഎംഡബ്ലു ജിടി കൊടുക്കാമെന്ന് കരുതി. നിമിഷനേരം കൊണ്ടാണ് വണ്ടി സെയിലായത്.

അത്രയ്ക്കിഷ്ടപ്പെട്ട് മേടിച്ചത് വിറ്റതിന്റെ സങ്കടമുണ്ട്. വില്‍ക്കണോയെന്ന് ആലോചിക്കാന്‍ അധികം സമയം കിട്ടിയില്ല. ഒരുദിവസം ആവും മുന്നെയാണ് അത് വിറ്റുപോയത്. അടുത്തത് വരാന്‍ പോവുകയാണല്ലോയെന്ന ആശ്വാസത്തിലായിരുന്നു ഞങ്ങള്‍. അതുകഴിഞ്ഞ് ദിവസങ്ങള്‍ പിന്നിടുന്നതിനിടയിലാണ് മഷു പ്രഗ്നന്റാണെന്നറിഞ്ഞത്. ഓള്‍ ഇന്ത്യ ട്രിപ്പിനേക്കാളും സന്തോഷമുള്ള വാര്‍ത്തയായിരുന്നു ഇത്. പ്രഗ്നന്റായ മഷു താറില്‍ അധികം പോവുന്നത് ശരിയല്ലല്ലോ. അതിനാലാണ് പുതിയ വണ്ടിയെടുക്കാന്‍ തീരുമാനിച്ചത്.

ഓള്‍ ഇന്ത്യ ട്രിപ്പ് സര്‍പ്രൈസാക്കി വെച്ചിരിക്കുകയായിരുന്നു. ബേബി വന്നിട്ട് നമുക്ക് പോവാല്ലോയെന്ന് കരുതി. കാരവാന്‍ എടുക്കാന്‍ പോവുന്നില്ല ഇനിയെന്തായാലും. അധികം വൈകാതെ തന്നെ ഞങ്ങള്‍ പുതിയ വണ്ടി ഇറക്കും. ഞങ്ങള്‍ എടുക്കാന്‍ പോവുന്ന വണ്ടിയേതാണെന്ന് നിങ്ങള്‍ക്ക് പറയാനാവുമോ. കുടുംബ വലുതാവുന്നതിനാല്‍ 7 സീറ്റുള്ള വണ്ടിയാണ് എടുക്കുന്നത്. നിങ്ങളുടെ അഭിപ്രായങ്ങളെല്ലാം കമന്റ് ചെയ്യൂയെന്നും ബഷീര്‍ പറഞ്ഞിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top