Connect with us

അർഹമായവർക്ക് കിട്ടുക എന്നുള്ളതാണ് പിന്നെയുള്ളത്…; ബിഗ് ബോസ് കപ്പ് എനിക്ക് കിട്ടണം എന്ന് തന്നെയായിരുന്നു ആഗ്രഹം; അങ്ങനെ വിജയിച്ച ആളാണ് ദില്‍ഷ: ബിഗ് ബോസ് വീട്ടിലെ ദിവസങ്ങൾ ഓർത്തെടുത്ത് സൂരജ് !

News

അർഹമായവർക്ക് കിട്ടുക എന്നുള്ളതാണ് പിന്നെയുള്ളത്…; ബിഗ് ബോസ് കപ്പ് എനിക്ക് കിട്ടണം എന്ന് തന്നെയായിരുന്നു ആഗ്രഹം; അങ്ങനെ വിജയിച്ച ആളാണ് ദില്‍ഷ: ബിഗ് ബോസ് വീട്ടിലെ ദിവസങ്ങൾ ഓർത്തെടുത്ത് സൂരജ് !

അർഹമായവർക്ക് കിട്ടുക എന്നുള്ളതാണ് പിന്നെയുള്ളത്…; ബിഗ് ബോസ് കപ്പ് എനിക്ക് കിട്ടണം എന്ന് തന്നെയായിരുന്നു ആഗ്രഹം; അങ്ങനെ വിജയിച്ച ആളാണ് ദില്‍ഷ: ബിഗ് ബോസ് വീട്ടിലെ ദിവസങ്ങൾ ഓർത്തെടുത്ത് സൂരജ് !

ബിഗ് ബോസ് സീസൺ ഫോർ അവസാനിച്ചതോടെ മത്സരാർത്ഥികളുടെ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയയിൽ പ്രധാന സംസാര വിഷയം. ഇത്തവണ ബിഗ് ബോസ് ഷോയിൽ മത്സരിച്ച ഒട്ടുമിക്ക എല്ലാ മത്സരാർത്ഥികളും വളരെയധികം ശ്രദ്ധിക്കപ്പെട്ടു.

ഇപ്പോഴിതാ, സൂരജ് തേലക്കാട് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് വീടിനുള്ളില്‍ വെച്ച് തന്നെ വിഷമിപ്പിച്ച ആരും തന്നെയില്ലെന്ന് ആണ് സൂരജ് തേലക്കാട് പറയുന്നത്. അവിടെ എന്ത് നടന്നോ. അത് അവിടെ കഴിഞ്ഞു എന്ന ചിന്താഗതിയുള്ളയാളാണ് ഞാന്‍. അതിനപ്പറും അത് മുന്നോട്ട് കൊണ്ടുപേവേണ്ട ആവശ്യമില്ല. ബിഗ്ബ ബോസ് വീട്ടില്‍ എന്തെങ്കിലും വിഷമം ഉണ്ടായിട്ടുണ്ടെങ്കില്‍ അത് അവിടെ തീർന്നുവെന്നും അദ്ദേഹം തുറന്ന് പറയുന്നു.

ഒരു യൂട്യൂബ് ചാനലിന്റ ചാറ്റ് ഷോയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകയായിരുന്നു സൂരജ്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ മത്സരാർത്ഥിയായിരുന്നു താരം ഗ്രാന്‍ഡ് ഫിനാലെയില്‍ ആറാം സ്ഥാനം കരസ്ഥമാക്കിക്കൊണ്ടായിരുന്നു പുറത്തായത്.

ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതാണെന്ന് ചോദിച്ചാല്‍ അത് ആദ്യ സിനിമയായ ചാർലിയില്‍ അഭിനയിക്കാന്‍ സാധിച്ചപ്പോഴാണ്. 2015 ലായിരുന്നു അത്. അതുപോലെ തന്നെ ആദ്യ വേദി, ആദ്യ ടിവി ചാനല്‍ തുടങ്ങിയവയെല്ലാം സന്തോഷം തന്ന നിമിഷങ്ങളാണ്. പക്ഷെ സിനിമ എന്നുള്ളതായിരുന്നു ചെറുപ്പം മുതല്‍ തന്നേയുള്ള ആഗ്രഹമെന്നും സൂരജ് പറയുന്നു.

അഞ്ചാംക്ലാസില്‍ പഠിക്കുമ്പോള്‍ തന്നെ സിനിമയില്‍ വരണം എന്നുള്ള ആഗ്രഹം ഉണ്ടായിരുന്നു. ആ ഒരു ലക്ഷ്യം സാക്ഷാത്കരിച്ചത് ചാർലിയിലൂടെയായിരുന്നു. അതുകൊണ്ട് തന്നെ ആ നിമിഷമാണ് ഏറെ സന്തോഷം ഏറിയത്. മാർട്ടിന്‍ ചേട്ടന് ഒരു വർക്ക് ചെയ്യുന്നുണ്ട് ഒരു സീന്‍ എഴുതികോട്ടെ എന്നും ചോദിച്ച് ഉണ്ണിസർ വിളിക്കുന്നത്. അതിന് മുമ്പ് തന്നെ ആറ് പടങ്ങളുടെ ഭാഗമായിരുന്നു. ഒരു പടത്തിന്റെ ഷൂട്ട് പകുതി കഴിഞ്ഞെങ്കിലും ഒന്നും പുറത്ത് എത്തിയിരുന്നു. അന്ന് ഉണ്ണി സർ വിളിച്ച് രണ്ട് മാസം കഴിഞ്ഞതിന് ശേഷമായിരുന്നു ഷൂട്ടിങ് തുടങ്ങിയെന്നും പറഞ്ഞ് വിളിച്ചത്.

ബിഗ് ബോസ് കാരണം കൂടുതല്‍ ആളുകളിലേക്ക് എത്താന്‍ സാധിച്ചു. മുന്‍പത്തേതിലും കൂടുതല്‍ ആളുകള്‍ അറിഞ്ഞു തുടങ്ങിയത്. ബിഗ് ബോസ് കപ്പ് എനിക്ക് കിട്ടണം എന്ന് തന്നെയായിരുന്നു ആഗ്രഹം. അത് സ്വഭാവികമായും അങ്ങനെ തന്നെ ആയിരിക്കുമല്ലോ. അത് കഴിഞ്ഞാല്‍ പിന്നെ നമ്മുടെ ലക്ഷ്യം എന്ന് പറയുന്നത് 100 ദിവസം അവിടെ നില്‍ക്കുക എന്നുള്ളതാണ്.

അർഹമായവർക്ക് കിട്ടുക എന്നുള്ളതാണ് പിന്നെയുള്ളത്. പ്രേക്ഷകരാണ് അത് തീരുമാനിക്കുന്നത്. അങ്ങനെ വിജയിച്ച ആളാണ് ദില്‍ഷ. ആര് ജയിച്ചാലും എനിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നില്ല. പുറത്ത് എന്താണ് നടക്കുന്നതെന്ന് നമുക്ക് അറിയില്ലാലോ. നമ്മുടെ ഭാഗം മാത്രമാണ് നമുക്ക് അറിയുന്നത്. മറ്റുള്ളവർ എങ്ങനെ മത്സരിക്കുന്നു എന്നൊന്നും നമ്മള്‍ അറിയില്ല. അവരുടെ മത്സര രീതി എന്താണെന്ന് പ്രേക്ഷകരാണ് അറിയുന്നത്

പ്രധാനമായും അവിടുത്തെ ഗെയിമും കാര്യങ്ങളുമാണ് എന്നെ സ്വാധീനിച്ചത്. കൂറേ ടാസ്കുകള്‍ ഉണ്ടായിരുന്നു. ഫിസിക്കല്‍ ടാസ്കൊക്കെ എത്രത്തോളം നമുക്ക് ചെയ്യാന്‍ പറ്റും എന്നുള്ള ഒരു ആകാംക്ഷയുണ്ടായിരുന്നു. എന്റെ മാക്സിമം അവിടെ ചെയ്യാന്‍ സാധിച്ചു. അതിലാണ് എന്റെ സന്തോഷമെന്നും അഭിമുഖത്തില്‍ പങ്കെടുത്തുകൊണ്ട് സൂരജ് വ്യക്തമാക്കുന്നു.

സൂരജ് എന്ന എന്റെ ജീവിതത്തെ കുറിച്ച് പറയുകയാണെങ്കില്‍ ഡിഗ്രിയാണ് വിദ്യാഭ്യാസം. സെന്റ് മേരീസ് പുത്തനങ്ങാടിയിലായിരുന്നു ഡിഗ്രി പൂർത്തിയാക്കിയത്. വെട്ടത്തൂർ ഹയർ സെക്കന്‍ഡറി സ്കൂളിലാണ് പ്ലസ്ടു പൂർത്തിയാക്കിയത്. ചെറുപ്പം മുതല്‍ തന്നെ പ്രോഗ്രാമിന് പുറത്ത് പോയി തുടങ്ങിയതാണ്. അതുകൊണ്ടായിരിക്കാം മലപ്പുറം സ്ലാങ് അത്ര വരാത്തതെന്നും സൂരജ് അഭിപ്രായപ്പെടുന്നു.

about sooraj

Continue Reading
You may also like...

More in News

Trending

Recent

To Top