Connect with us

പാക്ക് അപ്പെ‌ന്ന നീട്ടി വിളി പ്രതീക്ഷിച്ച് കാത്തു നിന്നു; പക്ഷെ ലാലേട്ടൻ ചെയ്തത് ഇങ്ങനെ ! ബറോസിന്റെ പാക്ക് അപ്പ് നിമിഷത്തെ കുറിച്ച് അനീഷ് !

Movies

പാക്ക് അപ്പെ‌ന്ന നീട്ടി വിളി പ്രതീക്ഷിച്ച് കാത്തു നിന്നു; പക്ഷെ ലാലേട്ടൻ ചെയ്തത് ഇങ്ങനെ ! ബറോസിന്റെ പാക്ക് അപ്പ് നിമിഷത്തെ കുറിച്ച് അനീഷ് !

പാക്ക് അപ്പെ‌ന്ന നീട്ടി വിളി പ്രതീക്ഷിച്ച് കാത്തു നിന്നു; പക്ഷെ ലാലേട്ടൻ ചെയ്തത് ഇങ്ങനെ ! ബറോസിന്റെ പാക്ക് അപ്പ് നിമിഷത്തെ കുറിച്ച് അനീഷ് !

മലയാളത്തത്തിന്റെ താര രാജാവാണ് മോഹൻലാൽ. നാലപ്പത് വർഷമായി അദ്ദേഹം ഇന്ത്യൻ സിനിമയ്ക്കൊപ്പം സഞ്ചരിക്കുന്ന നടൻ . നടനായും നിർമാതാവായും ​ഗായകനായുമെല്ലാം കഴിവ് തെളിയിച്ച താരം ഇപ്പോൾ സംവിധായകനായും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താൻ തുടങ്ങുകയാണ്.

ബറോസ് എന്ന ത്രിഡി ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് മോഹൻലാൽ പ്രേക്ഷകർക്ക് മുന്നിലേക്ക് വരാൻ പോകുന്നത്. കഴിഞ്ഞ കുറച്ച് നാളുകളായി മോഹൻലാൽ ബറോസിന് പിന്നാലെയാണ്.നാൽപ്പത് വർഷത്തെ സിനിമാ അനുഭവ സമ്പത്തുള്ള വ്യക്തിയാണ് മോഹൻലാൽ എന്നതുകൊണ്ട് തന്നെ പ്രതീക്ഷകൾ എല്ലാവർക്കും വാനോളമാണ്. കഴിഞ്ഞ ദിവസമാണ് സിനിമയുടെ പാക്കപ്പ് നടന്നത്. പാക്കപ്പ് ദിവസം നടന്ന ഒരു സംഭവത്തെ കുറിച്ച് സംവിധായകനും സെലിബ്രിറ്റി ഫോട്ടോ​ഗ്രാഫറുമെല്ലാമായ അനീഷ് ഉപാസന പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്.

ആദ്യമായി മോഹൻലാൽ സംവിധാനം ചെയ്ത സിനിമയുടെ പാക്കപ്പ് വിളി എത്തരത്തിലാണ് നടന്നതെന്നാണ് കുറിപ്പിൽ അനീഷ് ഉപാസന പറഞ്ഞിരിക്കുന്നത്. ഒപ്പം ബറോസ് സെറ്റിൽ നിന്നുള്ള മോഹൻലാലിന്റെ ചിത്രവും അനീഷ് ഉപാസന പങ്കുവെച്ചു.’ഇന്നലെ ബറോസിന്റെ ഷൂട്ടിങ് അവസാനിച്ചപ്പോൾ എല്ലാവരും പ്രതീക്ഷിച്ച ഒരു നീട്ടി വിളി ഉണ്ടായിരുന്നു… പാക്ക് അപ്പ്.. എന്ന്. മാത്രമല്ല അതേസമയം പലരുടെയും മൊബൈൽ ക്യാമറകളും ഓൺ ആയിരുന്നു.’

‘പക്ഷെ അതിൽ നിന്നെല്ലാം വ്യത്യസ്തമായി ദൈവത്തിനോട് നന്ദി പറയുന്ന ലാൽ സാറിനെയാണ് ഞാൻ കണ്ടത്. മറ്റാരും കാണാതെ സ്വകാര്യതയുടെ ഒരു സെക്കന്റിനുള്ളിൽ തീർത്തതാണ് ഈ പ്രാർത്ഥന’ എന്നാണ് അനീഷ് ഉപാസന സോഷ്യൽമീഡിയയിൽ കുറിച്ചത്.

അനീഷ് ഉപാസനയുടെ സോഷ്യൽമീഡിയ പോസ്റ്റിപ്പോൾ വൈറലാണ്. നാളുകളായി ബറോസിന് പിന്നാലെ അലയുന്നതിനെ കുറിച്ചും അതിന് വേണ്ടി നടത്തുന്ന പ്രയത്നങ്ങളെ കുറിച്ചും മോഹൻലാൽ പലപ്പോഴും വാചാലനായിട്ടുണ്ട്.

ഒരിക്കൽ ബറോസിന്റെ സെറ്റിൽ പോയി ഷൂട്ടിങ് കണ്ട അനുഭവം നടൻ ഇന്നസെന്റും പങ്കവെച്ചിരുന്നു. അണിയറയിൽ ഒരുങ്ങുന്നത് കിടിലൻ സംഭവമാണെന്നാണ് ഇന്നസെന്റ് പറഞ്ഞത്.

2019 ഏപ്രിലില്‍ പ്രഖ്യാപിക്കപ്പെട്ട ചിത്രത്തിന്‍റെ ഒഫീഷ്യല്‍ ലോഞ്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 24ന് ആയിരുന്നു. ആശിർവാദ് സിനിമാസാണ് ബറോസ് നിർമിക്കുന്നത്. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന മൈ ഡിയര്‍ കുട്ടിച്ചാത്തൻ സംവിധാനം ചെയ്‍ത ജിജോയുടെ കഥയെ ആസ്‍പദമാക്കിയാണ് മോഹന്‍ലാല്‍ സിനിമയൊരുക്കുന്നത്.

ബറോസ് അവതരിപ്പിക്കുന്നത് ഇന്റർനാഷണൽ പ്ലാറ്റ്ഫോമിൽ ആയിരിക്കുമെന്ന് ബിഗ് ബോസ് സീസണ്‍ നാല് വേദിയില്‍ മോഹൻലാൽ പറഞ്ഞിരുന്നു.ഒരു ത്രീഡി ചിത്രമാണ് ബറോസ്. നമ്മളൊരു ഇന്റർനാഷണൽ പ്ലാറ്റ്ഫോമിലാണ് സിനിമ അവതരിപ്പിക്കാൻ പോകുന്നത്. അതിനുള്ള ഭാ​ഗ്യം എനിക്ക് ഉണ്ടാകട്ടെ. അതിന് വേണ്ടിയുള്ള നിങ്ങളുടെ പ്രാർത്ഥന ഞങ്ങൾക്ക് വേണം.

വ്യത്യസ്‍തമായ ഒരു സിനിമയായിരിക്കും ബറോസ്. 400 വർഷം പഴക്കമുള്ള ഒരു ഭൂതത്തിന്റെ കഥയാണ് പറയുന്നത്. വലിയൊരു സിനിമയായിട്ടേ ഞാനിത് ഇറക്കൂ എന്നായിരുന്നു മോഹൻലാലിന്‍റെ വാക്കുകള്‍.

ബറോസിന്റെ എല്ലാ അണിയറ പ്രവർത്തകർക്കും ഒപ്പമുള്ള മോഹൻലാലിന്റെ സൈനിങ് ഓഫ് ഫോട്ടോ വൈറലായിരുന്നു.ഫോട്ടോയിൽ മോഹൻലാലിനൊപ്പം മകൻ പ്രണവുമുണ്ടായിരുന്നു. ചിത്രത്തിന്റെ അണിയറയിലാണോ അതോ അഭിനയത്തിലാണോ പ്രണവിന്റെ സാന്നിധ്യമുള്ളതെന്ന് വ്യക്തമല്ല. മോഹൻലാലിന് പുറമേ പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്‍പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയുടെ വേഷത്തിലാകും പാസ് വേഗ എത്തുക.

ജീത്തു ജോസഫിന്റെ ട്വൽത്ത് മാൻ ആണ് മോഹൻലാലിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആമസോൺ പ്രൈമിലൂടെ പ്രദർശനത്തിന് എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ‌ നിന്നും ലഭിച്ചത്.

More in Movies

Trending

Recent

To Top