Connect with us

രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയാണെന്ന് റൂസോ ബ്രദേഴ്‌സ്; മറുപടിയുമായി രാജമൗലി

News

രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയാണെന്ന് റൂസോ ബ്രദേഴ്‌സ്; മറുപടിയുമായി രാജമൗലി

രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയാണെന്ന് റൂസോ ബ്രദേഴ്‌സ്; മറുപടിയുമായി രാജമൗലി

ബ്രഹ്മാണ്ഡ സംവിധായകനായ എസ് എസ് രാജമൗലിയുമായി കൂടിക്കാഴ്ച നടത്തിയ സന്തോഷം പങ്കുവച്ച് ഹോളിവുഡ് സംവിധായകര്‍ റൂസോ ബ്രദേഴ്‌സ്. വെര്‍ച്വല്‍ മീറ്റ് വഴിയാണ് കൂടിക്കഴ്ച നടന്നത്. മഹാനായ രാജമൗലിയെ കാണാന്‍ സാധിച്ചത് ബഹുമതിയാണെന്ന് ട്വീറ്റ് ചെയ്തുകൊണ്ട് റൂസോ ബ്രദേഴ്‌സ് ട്വീറ്റ് ചെയ്തു.

റൂസോ ബ്രദേഴ്‌സിന്റെ ട്വീറ്റിന് മറുപടിയുമായി രാജമൗലിയും എത്തി. ‘ബഹുമാനവും സന്തോഷവും എന്റേതാണ്. അതൊരു മികച്ച അനുഭവമായിരുന്നു എന്നും നിങ്ങളുടെ ക്രാഫ്റ്റ് പരിചയപ്പെടാനും പഠിക്കാനും കാത്തിരിക്കുന്നു’ എന്നുമാണ് രാജമൗലി കുറിച്ചത്.

റൂസോ ബ്രദേഴ്‌സിന്റെ പുതിയ ചിത്രം ‘ദി ഗ്രേ മാനി’ന്റെയും രാജമൗലിയുടെ ‘ആര്‍ആര്‍ആറി’ന്റെ സ്വീകര്യതയെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കാണ് മൂവരും ഒരുമിച്ചത്. 15 ഭാഷകളിലെ സബ്‌ടൈറ്റിലുകളോടെ മൊത്തം 47 ദശലക്ഷത്തിലധികം മണിക്കൂറാണ് പ്രേക്ഷകര്‍ ‘ആര്‍ആര്‍ആര്‍’ കണ്ടിരിക്കുന്നത്. ഹോളിവുഡില്‍ നിന്നും ചിത്രത്തിന് ഇത്രയധികം സ്വീകാര്യത ലഭിക്കുമെന്ന് കരുതിയിരുന്നില്ലെന്ന് രാജമൗലി പറഞ്ഞു.

‘എനിക്ക് ഇത് വിശ്വസിക്കാന്‍ കഴിയുന്നില്ല.ഒടിടിയില്‍ ആര്‍ആര്‍ആര്‍ ആദ്യമായി സ്ട്രീം ചെയ്തപ്പോള്‍ ആളുകള്‍ കാണാന്‍ തുടങ്ങിയപ്പോള്‍, വാമൊഴിയായി പ്രചരിക്കാന്‍ തുടങ്ങിയപ്പോള്‍, മികച്ച പ്രതികരണം ലഭിക്കാന്‍ തുടങ്ങിയപ്പോള്‍ ഒക്കെ ശരിക്കും ഞെട്ടിപ്പോയി.’ എന്നും രാജമൗലി കൂട്ടിച്ചേര്‍ത്തു. ഏറ്റവും വിശാലമായ ആകര്‍ഷകമായ വിഭാഗമാണ് ആക്ഷന്‍ സിനിമകള്‍ എന്നാണ് മൂവരും നടത്തിയചര്‍ച്ചയില്‍ പറഞ്ഞത്.

More in News

Trending

Recent

To Top