Malayalam
വിജയ് യേശുദാസിനൊപ്പം ലേഖ ശ്രീകുമാര്‍! പുത്തൻ ചിത്രങ്ങൾ പുറത്ത്, പുതിയ സന്തോഷം തിരക്കി ആരാധകർ; ചിത്രം വിരല്
വിജയ് യേശുദാസിനൊപ്പം ലേഖ ശ്രീകുമാര്‍! പുത്തൻ ചിത്രങ്ങൾ പുറത്ത്, പുതിയ സന്തോഷം തിരക്കി ആരാധകർ; ചിത്രം വിരല്
എംജി ശ്രീകുമാറിനെ എവിടെ എപ്പോള്‍ കണ്ടാലും നിഴലായി ഒരാള്‍ കൂടെ ഉണ്ടാകാറുണ്ട് അദ്ദേഹത്തിന്റെ പ്രിയതമ ലേഖാ ശ്രീകുമാര്‍. അവാര്‍ഡ് നിശകളിലും സ്റ്റേജ് ഷോകളിലും ഇന്റര്‍വ്യൂകളിലും ശ്രീകുമാറിനൊപ്പം ലേഖയും ഉണ്ടാകും. സോഷ്യൽ മീഡിയയിലും ലേഖ സജീവമാണ്. ഇപ്പോഴിതാ വിജയ് യേശുദാസിനൊപ്പമുള്ള ചിത്രവുമായെത്തിയിരിക്കുകയാണ് ലേഖ. നിമിഷനേരം കൊണ്ടായിരുന്നു ചിത്രം വൈറലായി മാറിയത്.
നല്ല ഫോട്ടോയാണല്ലോയെന്നായിരുന്നു ഫോട്ടോയ്ക്ക് താഴെ വന്ന കമന്റുകള്‍.
കഴിഞ്ഞ ദിവസം കർക്കിട വാവ് ദിനത്തിൽ ലേഖല ഹൃദയ സ്പർശിയായൊരു കുറിപ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ‘ജീവിച്ചിരിക്കുമ്പോൾ മാതാപിതാക്കളെ ശ്രദ്ധിക്കാത്തവർ മരിച്ച് കഴിയുമ്പോൾ കണക്ക് തീർക്കൽ പോലെ ബലിയിടുന്നുവെന്നാണ് ലേഖ ശ്രീകുമാർ കുറിച്ചിരിക്കുന്നത്. ജീവിച്ച് ഇരിക്കുബോൾ അച്ഛനമ്മമാരെ നോക്കുന്നതാണ് പുണ്യം.’
‘മരണത്തിന് ശേഷം ബലിയിട്ട് കണക്ക് തീർക്കലാണ് മിക്ക ഇടങ്ങളിലും. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാണ് ബലിയിടൽ ചടങ്ങുകൾ. എനിക്ക് അച്ഛനമ്മമാർ ജീവിച്ച് ഇരിപ്പില്ല. ആ നല്ല ഓർമകൾക്ക് മുന്നിൽ എന്റെ പ്രണാമം’ എന്നാണ് ലേഖ കുറിച്ചത്. ലേഖയെപ്പോലെ തന്നെ എം.ജി ശ്രീകുമാറിന്റേയും മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ലേഖയുടെ കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ നിരവധി സമാനമായ കമന്റുകളും പോസ്റ്റിന് താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.