Malayalam
ദിലീപിന്റെ മുന്‍ഭാര്യ ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് താന്‍ മൂലം ഇത്രയും പ്രശ്‌നമുണ്ടായി എന്നുളളത് കൊണ്ട് നല്ല സൗഹൃദം എല്ലാ കാലത്തും അവരുമായി നിലനിര്‍ത്തിയിട്ടുണ്ട്. അല്ലാതെ ഒരു ഇടപെടലും ഈ കേസില്‍ അവര്‍ക്ക് സാധ്യമല്ല; തുറന്ന് പറഞ്ഞ് അഡ്വ. ടിബി മിനി
ദിലീപിന്റെ മുന്‍ഭാര്യ ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് താന്‍ മൂലം ഇത്രയും പ്രശ്‌നമുണ്ടായി എന്നുളളത് കൊണ്ട് നല്ല സൗഹൃദം എല്ലാ കാലത്തും അവരുമായി നിലനിര്‍ത്തിയിട്ടുണ്ട്. അല്ലാതെ ഒരു ഇടപെടലും ഈ കേസില്‍ അവര്‍ക്ക് സാധ്യമല്ല; തുറന്ന് പറഞ്ഞ് അഡ്വ. ടിബി മിനി
നടി ആക്രമിക്കപ്പെട്ട കേസില്‍ അതിജീവിതയ്ക്കും ദിലീപിന്റെ മുന്‍ ഭാര്യയായിരുന്ന മഞ്ജു വാര്യര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് കഴിഞ്ഞ ദിവസം ദിലീപ് ഉന്നയിച്ചത്. ദിലീപ് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ ഹര്‍ജിയിലാണ് ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം കിട്ടുന്നത് വരെ വിചാരണ വൈകിക്കാനാണ് ശ്രമം എന്ന് ദിലീപ് ആരോപിക്കുന്നത്.
മാത്രമല്ല മുന്‍ ഭാര്യയുടേയും അതിജീവിതയുടേയും സുഹൃത്തായ ഉന്നത പോലീസ് ഉദ്യോഗസ്ഥയും കൂടി ചേര്‍ന്നാണ് തന്നെ കേസില്‍ പെടുത്തിയത് എന്നും ദിലീപ് ആരോപിച്ചിരുന്നു. ഇപ്പോഴിതാ ദിലീപിന്റെ ഹര്‍ജിയിലെ ആരോപണങ്ങളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ടിബി മിനി.
‘ഈ കേസിനെ സംബന്ധിച്ച് എല്ലാവര്‍ക്കും എല്ലാം മനസ്സിലാക്കി കൊടുക്കുന്ന കാര്യങ്ങളാണ് എട്ടാം പ്രതി ചെയ്ത് കൊണ്ടിരിക്കുന്നത്. കോടതികളില്‍ കേസുകള്‍ വരും. ആ കേസുകളില്‍ പല ഘട്ടത്തിലുളള നടപടികള്‍ നടക്കും. വിചാരണയും നടക്കും. ആ വിചാരണയ്ക്കിടെ ട്രാന്‍ഫറുകളും പ്രമോഷനുകളും വരുമ്പോള്‍ ജഡ്ജിമാര്‍ മാറിപ്പോകും.
പക്ഷേ കോടതിയുടെ മുന്നിലുളള തെളിവുകളുടെ അടിസ്ഥാനത്തില്‍, ഏത് കോടതി വന്നാലും ആ കേസില്‍ നീതിപൂര്‍വ്വമായിട്ടുളള വിധി ഉണ്ടാകണം. ഇതാണ് നിലനില്‍ക്കുന്ന രീതി. അതില്‍ അതിജീവിത വനിത ജഡ്ജി വേണം എന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത് പ്രകാരം നിയമിച്ചിട്ടുളള ജഡ്ജിയാണ് ഇപ്പോഴുളള വിചാരണക്കോടതി ജഡ്ജി. അതുകൊണ്ടാണ് അഞ്ചര വര്‍ഷക്കാലം അവര്‍ക്കത് നീട്ടി കിട്ടിയത്.
സ്വാഭാവികമായും അഞ്ചര വര്‍ഷക്കാലം ഒരു ജഡ്ജിയുടെ പ്രൊഫണല്‍ ജീവിതത്തില്‍ നിര്‍ണായകമായ ഒരു കാലമാണ്. ഏറ്റവും പ്രധാനപ്പെട്ട, ഇത്രയും ദീര്‍ഘമായ കാലം അവര്‍ക്ക് നഷ്ടപ്പെടുന്നു എന്നതാണ്. ഹൈക്കോടതി ജഡ്ജിയായി പോകാനും സുപ്രീം കോടതിയില്‍ വരെ പോകാനുളള സാധ്യതകള്‍ ഇതുമായി ബന്ധപ്പെട്ടുണ്ട്. വനിതാ ജഡ്ജി വേണം എന്ന് അന്ന് പറഞ്ഞ നിലപാട് അതിജീവിതയ്ക്ക് ഇപ്പോഴില്ല.
ഏത് ജഡ്ജി കേട്ടാലും പ്രശ്‌നമില്ല, ഇവര്‍ക്ക് കിട്ടാനുളള പ്രമോഷന്‍ കിട്ടി പോകുന്നതിലും തങ്ങള്‍ക്ക് യാതൊരു തര്‍ക്കവും ഇല്ല. ഏത് ജഡ്ജി വന്നാലും എട്ടാം പ്രതി നിരപരാധിയാണ് എങ്കില്‍ ആര്‍ക്കും ശിക്ഷിക്കാന്‍ കഴിയില്ല. അത് സുതാര്യമായി പോകണം എന്നതാണ് അതിജീവിതയ്ക്ക് പറയാനുളളത്. ഇന്ന ജഡ്ജി ഇരുന്നാല്‍ മാത്രമേ നീതി കിട്ടൂ എന്ന് പറയാനാകില്ല.
ഈ ജഡ്ജി പ്രമോഷന്‍ കിട്ടി പോകാനായി ഇര അല്ലെങ്കില്‍ അന്വേഷണ സംഘം കാത്തിരിക്കുന്നു എന്നാണല്ലോ ദിലീപിന്റെ ഹര്‍ജിയില്‍ എഴുതി വെച്ചിരിക്കുന്നത്. ആ ജഡ്ജിക്ക് പ്രമോഷന്‍ കിട്ടി പോകുന്നതിന് മുന്‍പ് തന്നെ ഈ കേസ് തീര്‍പ്പാക്കണം എന്നാണ് അദ്ദേഹം അതില്‍ പറഞ്ഞിരിക്കുന്നത്. ഇത് എല്ലാവര്‍ക്കും വ്യക്തമാണല്ലോ. ഇതില്‍ പ്രത്യേകിച്ച് ഇനി വിശദീകരണത്തിന്റെ ആവശ്യമില്ല.
അദ്ദേഹം തന്നെ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ എടുത്ത് പറഞ്ഞാല്‍, മാധ്യമ വിചാരണയും നടത്തേണ്ട കാര്യമില്ല, ഒരു കാര്യവും പറയേണ്ട കാര്യമില്ല. ഹര്‍ജിയില്‍ ഉടനീളം സ്ത്രീ വിരുദ്ധമായ ഒരു സമീപനം കാണാനാകും. കാരണം ഒരു സമൂഹത്തില്‍ വിവാഹ മോചിതരായ നിരവധി പേരുണ്ട്. അവര്‍ കാണിക്കുന്ന ഒരു പക്വത ഉണ്ട്. ആ സ്ത്രീയും പുരുഷനും പിന്നീട് വേട്ടയാടുന്നൊന്നുമില്ല.
അവര്‍ ഒരു കാലഘട്ടത്തില്‍ നല്ല സുഹൃത്തുക്കളായിരുന്നു. പറ്റില്ല എന്ന് കണ്ടപ്പോള്‍ പിരിഞ്ഞു. അത്രയേ ഉളളൂ. ദിലീപിന്റെ മുന്‍ഭാര്യ ഒരു സ്ത്രീ എന്ന നിലയില്‍ തന്റെ സുഹൃത്തായ ഒരു പെണ്‍കുട്ടിക്ക് താന്‍ മൂലം ഇത്രയും പ്രശ്‌നമുണ്ടായി എന്നുളളത് കൊണ്ട് നല്ല സൗഹൃദം എല്ലാ കാലത്തും അവരുമായി നിലനിര്‍ത്തിയിട്ടുണ്ട്. അല്ലാതെ ഒരു ഇടപെടലും ഈ കേസില്‍ അവര്‍ക്ക് സാധ്യവുമല്ല. ഇത് അന്വേഷണം നടത്തി എത്തിയതാണ്. അല്ലാതെ ഏതെങ്കിലുമൊരു പ്രത്യേക വ്യക്തി എന്തെങ്കിലും ചെയ്തിട്ടല്ല’ എന്നും മിനി പറയുന്നു.
