Connect with us

നഞ്ചിമ്മയമ്മ പാടിയതുപോലെയൊരു ഗാനം സംഗീതം പഠിച്ചവർക്ക് പാടാൻ കഴിയുമോ? സമൂഹമാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ലിനുവിന്റെ ശ്രമം…നഞ്ചിയമ്മയുടെ സമുദായമാണ് ഇവിടെയുള്ളവരുടെ പ്രശ്നം… പ്രതിഷേധം ആളിക്കത്തുന്നു, ലിനുലാലിന്റെ കമന്റ് ബോക്‌സിൽ പ്രതിഷേധ പെരുമഴ

Malayalam

ദേശീയ പുരസ്കാരത്തിൽ മികച്ച ഗായികയ്ക്കുള്ള പുരസ്‌കാരം നഞ്ചിയമ്മയ്ക്ക് നൽകിയതിൽ വിമർശനവുമായി സംഗീതജ്ഞന്‍ ലിനു ലാല്‍ രംഗത്ത് എത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. ‘അയ്യപ്പനും കോശിയും’ എന്ന സിനിമയിലെ ഗാനം നഞ്ചിയമ്മ പാടിയ ഗാനം ആണോ കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച ഗാനം എന്ന് ലിനു ചോദിക്കുച്ചു . ഒരു മാസം സമയം കൊടുത്താൽ പോലും ഒരു സാധാരണ ഗാനം നഞ്ചിയമ്മയ്ക്ക് പാടാൻ കഴിയില്ലെന്നും പുസ്‌രസ്കാരം നൽകിയത് സംഗീതത്തിനായി ഉഴിഞ്ഞുവെച്ചവര്‍ക്ക് അപമാനമായി തോന്നുമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു ലിനു ലാലിന്റെ പ്രതികരണം.

ലിനുവിനെ വിമർശിച്ചും പരിഹസിച്ചും നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ രംഗത്തുവന്നിരിക്കുന്നത്. അവാർഡ് നൽകിയതിനെ വിമർശിച്ചുകൊണ്ടുള്ള ലിനുവിന്റെ ഫേസ്ബുക്ക് വീഡിയോയ്‌ക്ക് താഴെയും പ്രതിഷേധ കമന്റുകൾ നിറയുന്നുണ്ട്.

നഞ്ചിയമ്മയ്‌ക്ക് ദേശീയ അവാർഡ് നൽകിയത്, വർഷങ്ങളായി സംഗീതം പഠിച്ചവർക്ക് അപമാനമാണെന്നായിരുന്നു ലിനുവിന്റെ പരാമർശം. എന്നാൽ സംഗീതം പഠിച്ചത് വല്യ കാര്യമല്ലെന്നും പാട്ട് നന്നായി പാഠാൻ കഴിയുകയാണ് മികവെന്നും സോഷ്യൽ മീഡിയ പറയുന്നു. സംഗീതം പഠിച്ചില്ലെങ്കിലും നഞ്ചിയമ്മ നന്നായി ഗാനം ആലപിച്ചു. നഞ്ചിയമ്മയ്‌ക്ക് സംഗീതം രക്തത്തിൽ അലിഞ്ഞു ചേർന്ന ഒന്നാണ്. അതിനാൽ പുരസ്‌കാരത്തിന് എന്തുകൊണ്ടും അർഹത നഞ്ചിയമ്മയ്‌ക്കാണെന്നും അഭിപ്രായങ്ങളുണ്ട്.

നഞ്ചിമ്മയമ്മ പാടിയതുപോലെയൊരു ഗാനം സംഗീതം പഠിച്ചവർക്ക് പാടാൻ കഴിയുമോയെന്നും ചോദ്യമുണ്ട്. സമൂഹമാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റാനുള്ള ലിനുവിന്റെ ശ്രമമാണ് ഇതെന്നും വിമർശനമുണ്ട്. നഞ്ചിയമ്മയുടെ സമുദായമാണ് ലിനുവിനെപ്പോലുള്ളവർക്ക് പ്രശ്‌നം എന്നും ചോദിക്കുന്നുണ്ട്.

നഞ്ചിയമ്മയെ പിന്തുണച്ച് കൊണ്ട് സിനിമ രംഗത്ത് നിന്നും സംഗീത രംഗത്ത് നിന്നും നിരവധി പേരാണ് ഇതിനോടകം എത്തിയത്. താൻ നഞ്ചിയമ്മയുടെ കൂടെ നിൽക്കുന്നു. അവരെ മികച്ച ​ഗായികയായി തെരഞ്ഞെടുത്ത ദേശീയ അവാർഡ് ജൂറിയെ താൻ പിന്തുണക്കുന്നുവെന്നായിരുന്നു അൽഫോൺസ് ജോസഫ് പറഞ്ഞത്

നഞ്ചിയമ്മയ്ക്ക് ലഭിച്ച അംഗീകാരത്തെ പിന്തുണച്ചുകൊണ്ട് ഹരീഷ് ശിവരാമകൃഷ്ണനും എത്തിയിരുന്നു

More in Malayalam

Trending

Recent

To Top