Connect with us

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; അപർണ്ണ ബാലമുരളിയും ബിജു മേനോനും സാധ്യത !

Movies

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; അപർണ്ണ ബാലമുരളിയും ബിജു മേനോനും സാധ്യത !

ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും; അപർണ്ണ ബാലമുരളിയും ബിജു മേനോനും സാധ്യത !

68–ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ഇന്ന് പ്രഖ്യാപിക്കും.അപർണ്ണ ബാലമുരളിക്കും, ബിജു മേനോനും അന്തിമ പട്ടികയിലെന്നു സൂചന. വൈകിട്ട് 4ന് പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കും.അന്തിമ പട്ടികയിൽ ഇടം പിടിച്ച സിനിമകളെയും, ചലച്ചിത്ര പ്രവർത്തകരേയും കുറിച്ചുള്ള സൂചനകൾ ഇതിനോടകം തന്നെ പുറത്തുവന്നു.

താനാജി, സുരറൈ പോട്ര് എന്നീ സിനിമകളാണ് മികച്ച സിനിമയ്ക്കുള്ള അന്തിമ പട്ടികയിൽ ഇടം പിടിച്ചതെന്നാണ് ലഭിക്കുന്ന വിവരം. മികച്ച നടിയായി അപർണ ബാലമുരളിയും നടനായി സൂര്യയും പരിഗണനയിലുണ്ട്. സുരറൈ പോട്രിലെ അഭിനയമാണ് ഇരുവരേയും അന്തിമ പട്ടികയിലെത്തിച്ചത്. താനാജിയിലെ പ്രകടനത്തിന് അജയ് ദേവ്​ഗണാണ് മികച്ച നടനുള്ള അന്തിമ പട്ടികയിലുള്ള മറ്റൊരു നടൻ. ഫഹദ് ഫാസിൽ, ജയസൂര്യ, പൃഥ്വിരാജ് എന്നിവരെയും മികച്ച നടന്മാരിൽ പരിഗണിച്ചിരുന്നു.

മാലിക്, ട്രാൻസ് എന്നീ സിനിമകളിലെ പ്രകടനം ഫഹദ് ഫാസിലിനെ അന്തിമ പട്ടികയിൽ എത്തിച്ചപ്പോൾ സണ്ണിയിലേയും വെള്ളത്തിലേയും അഭിനയമാണ് ജയസൂര്യയെ അവസാന ഘട്ടത്തിലേക്ക് എത്തിച്ചത്. അയ്യപ്പനും കോശിയിലേയും പ്രകടനത്തിന് പൃഥ്വിരാജിനെയും മികച്ച നടനുള്ള പുരസ്കാരത്തിന് പരി​ഗണിച്ചിരുന്നു.മലയാളത്തിൽ നിന്ന് 30 ഓളം സിനിമകളാണ് ഇത്തവണ ജൂറിക്ക് മുന്നിൽ എത്തിയത്. സച്ചി അവസാനമായി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും മികച്ച മലയാള ചിത്രമായേക്കുമെന്നാണ് സൂചന. ദി ​ഗ്രേറ്റ് ഇന്ത്യൻ കിച്ചനും, മാലിക് എന്നീ സിനിമകളുമാണ് ഈ വിഭാ​ഗത്തിലേക്ക് പരി​ഗണിക്കപ്പെടുന്ന മറ്റ് ചിത്രങ്ങൾ. അയ്യപ്പനും കോശിയിലേയും അഭിനയത്തിന് ബിജു മേനോനെ ‌മികച്ച സഹനടനുള്ള അവാർഡിനായി പരി​ഗണിക്കുന്നുണ്ട്.

കഴിഞ്ഞ വർഷങ്ങളിൽ നിരവധി പുരസ്കാരങ്ങളാണ് മലയാള ചലച്ചിത്രങ്ങൾ സ്വന്തമാക്കിയത്. മികച്ച പുതുമുഖ സംവിധായകനായുള്ള അവാർഡ് ഹെലന്റെ സംവിധായകൻ മാത്തുക്കുട്ടി സേവ്യറിലൂടെ മലയാളത്തിന് ലഭിച്ചു. മോഹൻലാൽ – പ്രിയദർശൻ കൂട്ടുകെട്ടിൽ പിറന്ന അറബിക്കടലിന്റെ സിംഹം 3 അവാർഡുകൾ നേടിയപ്പോൾ ഹെലൻ 2 അവാർഡുകൾ നേടിയിരുന്നു. അതേ സമയം ഫലസൂചനകൾ വരും മണിക്കൂറിൽ മാറി മറിഞ്ഞേക്കാം.

More in Movies

Trending

Recent

To Top