Connect with us

ചെണ്ട കൊട്ടി ഗോപി സുന്ദര്‍, കൂടെ പാടി അമൃത സുരേഷ്, ഇതൊക്കെ ആരെ കാണിക്കാനാണെന്ന് മനസിലാവുന്നുണ്ട്..നല്ല ബോറായിട്ടുണ്ടെന്ന് കമന്റ്; വീഡിയോയ്ക്ക് വിമർശനങ്ങളുടെ പെരുമഴ

Malayalam

ഗോപി സുന്ദറും അമൃത സുരേഷും പങ്കിടുന്ന വിശേഷങ്ങൾ ഇപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഇരുവരും പരസ്പരം പ്രായം തുറന്ന് പറഞ്ഞതിന് പിന്നാലെ ഇരുവരുടേയും വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് പ്രേത്യക താല്പര്യമാണ്

ഇപ്പോഴിതാ പുതിയൊരു വീഡിയോയുമായെത്തിയിരിക്കുകയാണ് ഗോപി സുന്ദര്‍. ഗോപി സുന്ദര്‍ ചെണ്ട കൊട്ടുമ്പോള്‍ അമൃത ആലായാല്‍ തറ വേണമെന്ന ഗാനം പാടുന്നതിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ഗോപി സുന്ദറാണ് ഫേസ്ബുക്കിലൂടെയായി വീഡിയോ പങ്കുവെച്ചത്. വെല്‍ക്കം സഡാസ് എന്ന ക്യാപ്ഷനോടെയായാണ് വീഡിയോ പങ്കിട്ടത്. അമൃത മൈക്ക് ഉപയോഗിച്ചിരുന്നുവെങ്കില്‍ ആ ശബ്ദം കുറേക്കൂടി വ്യക്തമായി കേട്ടേനെയെന്നായിരുന്നു ചിലര്‍ കമന്റ് ചെയ്തത്.

ചെണ്ടയുടെ ശബ്ദം ഇത്തിരി കുറച്ചെങ്കില്‍ അമൃതയുടെ ശബ്ദമായി ലയിച്ചേനെ. അടുത്ത പ്രാവശ്യം കൊട്ടുമ്പോള്‍ ശ്രദ്ധിക്കണേയെന്ന് ഒരാള്‍ പറഞ്ഞപ്പോള്‍ ഷുവര്‍ ബ്രോ, ഇത് നാച്ചുറലാണെന്നായിരുന്നു ഗോപി സുന്ദറിന്റെ മറുപടി. പോസിറ്റീവായി മാത്രമല്ല നെഗറ്റീവായുള്ള കമന്റുകളും പോസ്റ്റിന് താഴെയുണ്ടായിരുന്നു. എപ്പോഴും ഇത് കാണണം, വേറെ ന്യൂസ് കേള്‍ക്കാന്‍ ഇടവരരുതെന്നായിരുന്നു ഒരാള്‍ കമന്റ് ചെയ്തത്.

ഇത് അത് തന്നെ അമൃതം സുന്ദരം, നിങ്ങള്‍ രണ്ടാളും നല്ല കോമ്പിനേഷനാണ്. പാട്ടിനേക്കാളും ഗംഭീരമാണ് കൊട്ട്. സരിഗമപയില്‍ താങ്കള്‍ ഏറ്റവും കൂടുതല്‍ പറഞ്ഞിട്ടുള്ളത് തബലിസ്റ്റാണെന്നാണ്. ഇത് പോലെ താങ്കള്‍ തബല വായിച്ച് അമൃത പാടുന്ന വീഡിയോ ഇടാമോയെന്നായിരുന്നു ഒരാളുടെ കമന്റ്. ഇതൊക്കെ ആരെ കാണിക്കാനെന്ന് മനസിലാവുന്നുണ്ടെന്നായിരുന്നു ചിലര്‍ പറഞ്ഞത്.

തെലുങ്ക് സിനിമയുമായി ബന്ധപ്പെട്ട തിരക്കുകളിലാണ് ഗോപി . അദ്ദേഹത്തെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞ് കഴിഞ്ഞ ദിവസം അമൃത എത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top