Malayalam
ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി സൂര്യയുടെ സർപ്രൈസ്; ഒടുവിൽ
ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി സൂര്യയുടെ സർപ്രൈസ്; ഒടുവിൽ
Published on
തന്റെ കടുത്ത ആരാധകന്റെ വിവാഹത്തിന് നേരിട്ടെത്തി സൂര്യ. ഹരിയുടെ വിവാഹത്തിനെത്തിയ സൂര്യയു ചിത്രങ്ങളും വിഡിയോയും തരംഗമാകുകയാണ്.
വർഷങ്ങളായി ഓള്‍ ഇന്ത്യ സൂര്യ ഫാൻ ക്ലബ്ബിന്റെ അംഗം ആണ് ഹരി. വിവാഹച്ചടങ്ങിൽ ഉടനീളം സൂര്യ പങ്കെടുത്തു. വധുവിന് ചാർത്താൻ താലി എടുത്തുകൊടുത്തതും സൂര്യയായിരുന്നു. വിവാഹത്തിന് സൂര്യ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും ഔദ്യോഗികമായി അറിയിപ്പൊന്നും ഹരിക്ക് ലഭിച്ചിരുന്നില്ല. അതുകൊണ്ട് തന്നെ ഇഷ്ടതാരത്തിന്റെ വരവ് വരന് മാത്രമല്ല അവിടെയുള്ളവർക്കും കൗതുക കാഴ്ചയായി.
പ്രേക്ഷകരെയും ആരാധകരെയും കുടുംബത്തിലെ ഒരംഗത്തെപ്പോലെ കാണുന്ന നടനാണ് സൂര്യ. പ്രിയപ്പെട്ടവരെ സഹായിക്കാനുള്ള ഒരവസരവും അദ്ദേഹം പാഴാക്കാറുമില്ല.
Continue Reading
You may also like...
Related Topics:Surya