Connect with us

പിറവം കിഴക്കമ്പലം 20 -20 സ്ഥാനാർത്ഥിയയായി ശ്രീനിവാസൻ? 20 -20 യുടെ മുന്നേറ്റം കാണാതെ പോകരുതെന്ന് താരം

Malayalam

പിറവം കിഴക്കമ്പലം 20 -20 സ്ഥാനാർത്ഥിയയായി ശ്രീനിവാസൻ? 20 -20 യുടെ മുന്നേറ്റം കാണാതെ പോകരുതെന്ന് താരം

പിറവം കിഴക്കമ്പലം 20 -20 സ്ഥാനാർത്ഥിയയായി ശ്രീനിവാസൻ? 20 -20 യുടെ മുന്നേറ്റം കാണാതെ പോകരുതെന്ന് താരം

തിരഞ്ഞെടുപ്പ് അടുത്തതോടെ സിനിമ സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവരെ കളത്തിൽ ഇറക്കാനുള്ള പ്രവണത സാധാരണയായി ഉണ്ടാകാറുണ്ട്. സിനിമ താരങ്ങളുടെ പേരുകൾ ഇതിനോടകം തന്നെ ഉയർന്ന് കേൾക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ നടനും സംവിധായകനുമായ ശ്രീനിവാസ ഉയർന്ന കേൾക്കുന്നത്.ഇടത്- വലത് മുന്നണികള്‍ക്ക് വെല്ലുവിളിയായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങുന്ന ട്വന്റി-20 കിഴക്കമ്പലത്തിന്റെ പിറവത്തെ സ്ഥാനാര്‍ത്ഥിയായി നടന്‍ ശ്രീനിവാസന്‍ എത്തുമെന്ന് പ്രചാരണം നടക്കുന്നുണ്ട്. മത്സരിക്കുമോ ഇല്ലയോ എന്ന് വ്യക്തമാക്കി ശ്രീനിവാസന്‍ തന്നെ രംഗത്ത് എത്തിയിട്ടുണ്ട്.

കിഴക്കമ്പലം ട്വന്റി-20യുടെ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനം അര്‍ഹിക്കുന്നതാണെന്നും, തദ്ദേശ തിരഞ്ഞെടുപ്പില്‍ അവരുടെ മുന്നേറ്റം കാണാതെ പോകരുതെന്നും ശ്രീനിവാസന്‍ പറഞ്ഞിരുന്നു.

കിഴക്കമ്പലം ട്വന്റി-20യെ കുറിച്ച് ഇത്തരം കാര്യങ്ങള്‍ പറഞ്ഞത് കൊണ്ടാവും തന്നെ അവരുടെ സ്ഥാനാര്‍ത്ഥിയാക്കി പ്രചാരണം നടത്തുന്നത് എന്നും ശ്രീനിവാസന്‍ തനിക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും വിരോധമില്ല. എന്നാല്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കാനില്ല. മത്സരിക്കണം എന്നാവശ്യപ്പെട്ട് തന്നെ ആരും സമീപിച്ചിട്ടില്ലെന്നും ശ്രീനിവാസന്‍ വ്യക്തമാക്കി.

പൊതുജനത്തെ കൊള്ളയടിക്കുന്ന നിലവിലെ രാഷ്ട്രീയ സംവിധാനം മാറുന്ന കാലത്ത് മത്സരിക്കുന്ന കാര്യം താന്‍ ആലോചിക്കും. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നും മത്സരിക്കാന്‍ ആവശ്യപ്പെട്ട് ഒരു രാഷ്ട്രീയ നേതാവ് തന്നെ വന്ന് കണ്ടിരുന്നു. എന്നാല്‍ മത്സരിക്കാന്‍ തനിക്ക് താല്‍പര്യം ഇല്ലെന്ന് അദ്ദേഹത്തെ അറിയിക്കുകയായിരുന്നു എന്നും ശ്രീനിവാസന്‍ വെളിപ്പെടുത്തി. സംസ്ഥാനത്ത് നിലവിലുളള മുന്നണികളുടെ രാഷ്ട്രീയ കാഴ്ചപ്പാടുകളോട് വിയോജിപ്പുണ്ട്. ജനങ്ങളെ ചൂഷണം ചെയ്യുന്നവരാണ് ഇവിടുത്തെ മുന്നണികള്‍. സാധാരണക്കാരുടെ ബലഹീനതകളെ മുതലെടുത്ത് കൊണ്ടാണ് അവര്‍ ഭരിക്കുന്നത്. കൊവിഡ് കാരണം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. ആ സമയത്ത് ഒരു നേരത്തെ ആഹാരത്തിന് പോലും ബുദ്ധിമുട്ടിയവര്‍ക്ക് ഭക്ഷ്യ കിറ്റ് വലിയ ആശ്വാസമായി. കൊവിഡ് കാലത്ത് ഭക്ഷ്യകിറ്റ് വിതരണം ചെയ്തത് നല്ല കാര്യമാണ്. അത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതുമാണ്. എന്നാല്‍ ജനങ്ങളുടെ നികുതിപ്പണം എടുത്താണ് കിറ്റ് വിതരണം നടത്തുന്നത് എന്നുളള വസ്തുത നിഷേധിക്കാനാകുമോ എന്നും ശ്രീനിവാസന്‍ ചോദിച്ചു. ഇടത്-വലത് മുന്നണികള്‍ നടത്തുന്ന അഴിമതിയുടെ കാര്യം പറയുന്നത് കൊണ്ട് തന്നെ രാഷ്ട്രീയ വിരോധിയായി ചിത്രീകരിക്കുന്നുവെന്നും ശ്രീനിവാസന്‍ പറയുന്നു.

Continue Reading
You may also like...

More in Malayalam

Trending