Connect with us

ലൈംഗീക ന്യൂനപക്ഷവും പ്രശ്നങ്ങളും ഇസ്ലാമിക കാഴ്ചപാട് എന്നാണ് വിഷയം; അപ്പോൾ ഇതിൽ എന്ത് തെറ്റാണ് ഉള്ളത്?; ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം മറതിരിച്ച് ഇരുത്തി ലിംഗവിവേചനത്തെ കുറിച്ച് ക്ലാസ്; ഒരു തെറ്റും കാണാനില്ല…; വൈറലാകുന്ന പോസ്റ്റ്!

Social Media

തൃശൂർ മെഡിക്കൽ കോളജിൽ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച സെമിനാറിനെച്ചൊല്ലി വിവാദം. ആൺ-പെൺ വിദ്യാർത്ഥികളെ തമ്മിൽ മറകെട്ടി വേർതിരിച്ചതാണ് വിവാദങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. മുജാഹിദ് വിസ്ഡം ഗ്രൂപ്പാണ് സെമിനാർ നടത്തിയത്. പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് അധികൃതർ വ്യക്തമാക്കി. ‘ജൻഡർ പൊളിറ്റിക്സ്’ എന്ന വിഷയത്തിലായിരുന്നു സെമിനാർ.

സംഭവത്തിൽ ധാർമ്മികമായ തെറ്റില്ലെന്ന് സംഘാടകർ പറയുമ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്. ലൈംഗീക ന്യൂനപക്ഷവും പ്രശ്നങ്ങളും ഇസ്ലാമിക കാഴ്ചപാട് എന്ന വിഷയത്തിലായിരുന്നു ക്ലാസ്. മുജാഹിദ് വിസ്ദം ഗ്രൂപ്പിന്‍റെ തന്നെ വിദ്യാർത്ഥി സംഘടന നേതാക്കളും, അണ്‍മാസ്കിംഗ് എത്തീയിസം എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മയുടെ അഡ്മിനുകളുമായ ഡോക്ടർ അബ്ദുല്ല ബാസില്‍, സുഹൈല്‍ റഷീദ് എന്നിവരാണ് ക്ലാസ് എടുത്തത്.

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പ്രത്യേകം മറതിരിച്ച് ഇരുത്തി ലിംഗവിവേചനത്തെ കുറിച്ച് എടുത്ത ക്ലാസിന്‍റെ ചിത്രം ഇയാൾ തന്നെ പങ്കുവച്ചതോടെ വലിയ ചർച്ചയായി.ലിംഗ വേർതിരിവില്ലാതെ മനുഷ്യരെ ചികിത്സിക്കുമെന്ന് പ്രതിജ്ഞ ചെയ്യേണ്ട എംബിബിഎസ് വിദ്യാർത്ഥികളുടെ ഈ ക്ലാസിനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ വലിയ വിമർശനമാണ് ഉയരുന്നത്.

വിസ്ഡം ഗ്രൂപ്പിൻ്റെ തന്നെ വിദ്യാർത്ഥി നേതാക്കളാണ് പരിപാടിയിൽ പങ്കെടുത്തതും ഫേസ്ബുക്കിൽ പോസ്റ്റിട്ടതും. മറകെട്ടിയ സംഭവത്തിൽ വിവാദം കത്തുമ്പോഴും അതിലൊരു തെറ്റുമില്ലെന്നാണ് സംഘാടകരുടെ വിശദീകരണം. അതേസമയം തൃശ്ശൂർ മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയനും പരിപാടിയെ തള്ളിപ്പറഞ്ഞിട്ടുണ്ട്.

പരിപാടിക്ക് കോളജ് യൂണിയനുമായി യാതൊരു ബന്ധവുമില്ലെന്ന് ഭാരവാഹികള്‍ വ്യക്തമാക്കി. സംഭവത്തെ ആസ്പദമാക്കി നിരവധി വൈറൽ കുറിപ്പുകളും സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. ട്രോളുകളും ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

about news

More in Social Media

Trending