Connect with us

ശ്രീജിത്ത് രവിയ്ക്ക് സൈക്കോതെറാപ്പി നടത്തുന്നുണ്ടെന്ന് പ്രതിഭാഗം; ജയിലാണ് ഈ രോഗത്തിന് ചികിത്സ; ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പോലീസ് കോടതിയില്‍!

News

കുട്ടികൾക്ക് മുമ്പിൽനഗ്ന്താ പ്രദര്‍ശനക്കേസില്‍ നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ നടന്‍ സൈക്കോതെറാപ്പി നടത്തുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ ഈ രോഗത്തിന് ചികിത്സ ജയിലാണെന്നും ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം പരത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

നഗ്ന്താ പ്രദര്‍ശനക്കേസില്‍ നടന്‍ ശ്രീജിത്ത് രവിയ്ക്ക് ജാമ്യം നല്‍കരുതെന്ന് പൊലീസ് കോടതിയില്‍ നടന്‍ സൈക്കോതെറാപ്പി നടത്തുന്നുണ്ടെന്ന് പ്രതിഭാഗം വാദിച്ചപ്പോള്‍ ഈ രോഗത്തിന് ചികിത്സ ജയിലാണെന്നും ജാമ്യം നല്‍കുന്നത് തെറ്റായ സന്ദേശം പരത്തുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

ജൂലായ് നാലിന് വൈകിട്ട് 3.30ഓടെ അയ്യന്തോള്‍ എസ് എന്‍ പാര്‍ക്കിനടുത്ത് കാറിലെത്തിയ ശ്രീജിത്ത് രവി, രണ്ട് കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാപ്രദര്‍ശനം നടത്തിയെന്നാണ് പരാതി. കുട്ടികള്‍ ഉടന്‍ വിവരം മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് തൃശൂര്‍ വെസ്റ്റ് പൊലീസില്‍ പരാതി നല്‍കി.

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. നേരത്തെയും സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് അപമര്യാദയായി പെരുമാറിയതിന് ശ്രീജിത്ത് രവി അറസ്റ്റിലായിട്ടുണ്ട്. 2016 ഓഗസ്റ്റ് 27നായിരുന്നു സംഭവം.

സ്‌കൂളിലേക്ക് സംഘമായി പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്കടുത്തെത്തി കാറിന്റെ ഡ്രൈവര്‍ സീറ്റിലിരുന്നു നഗ്നത പ്രദര്‍ശിപ്പിക്കുകയും കുട്ടികള്‍ ഉള്‍പ്പെടുന്ന തരത്തില്‍ സെല്‍ഫി എടുക്കുകയും ചെയ്‌തെന്നായിരുന്നായിരുന്നു പരാതി.

Continue Reading

More in News

Trending

Recent

To Top