Connect with us

ബിഗ് ബോസിൽ ചരിത്രം; ബ്ലെസ്ലിയും റിയാസും പിന്നോട്ട് മാറി; ദിൽഷ കപ്പ് ഉയർത്തി; ഷോ കാണിച്ചത് വെറും ഷോ ആയിപ്പോയോ…?; നിലപാട് , രാഷ്ട്രീയബോധം വീക്ഷണം, അതിലും വലുതാണ് പ്രേമം; ബിഗ് ബോസ് ഷോയെ കുറിച്ച്!

TV Shows

ബിഗ് ബോസിൽ ചരിത്രം; ബ്ലെസ്ലിയും റിയാസും പിന്നോട്ട് മാറി; ദിൽഷ കപ്പ് ഉയർത്തി; ഷോ കാണിച്ചത് വെറും ഷോ ആയിപ്പോയോ…?; നിലപാട് , രാഷ്ട്രീയബോധം വീക്ഷണം, അതിലും വലുതാണ് പ്രേമം; ബിഗ് ബോസ് ഷോയെ കുറിച്ച്!

ബിഗ് ബോസിൽ ചരിത്രം; ബ്ലെസ്ലിയും റിയാസും പിന്നോട്ട് മാറി; ദിൽഷ കപ്പ് ഉയർത്തി; ഷോ കാണിച്ചത് വെറും ഷോ ആയിപ്പോയോ…?; നിലപാട് , രാഷ്ട്രീയബോധം വീക്ഷണം, അതിലും വലുതാണ് പ്രേമം; ബിഗ് ബോസ് ഷോയെ കുറിച്ച്!

അങ്ങനെ ബിഗ് ബോസ് മലയാളം സീസണ്‍ 4 ന് തിരശ്ശീല വീണിരിക്കുകയാണ്. ആവേശകരമായൊരു സീസൺ തന്നയായിരുന്നു ഇത്തവണത്തേത്. ഇതുവരെ കണ്ടതില്‍ വച്ച് ഏറ്റവും നാടകീയവും സംഭവബഹുലവുമായൊരു സീസൺ അവസാനിച്ചു.

താരങ്ങള്‍ക്കിടയിലെ വഴക്കുകള്‍ അതിരുകടക്കുന്നതിനും കയ്യാങ്കളിയിലേക്ക് എത്തുകയും പുറത്താക്കലും സംഭവിച്ചു. ഷോയില്‍ നിന്നും ഒരു താരം സ്വയം ഇറങ്ങി പോയതും നമ്മൾ കണ്ടു. എല്ലാം കഴിഞ്ഞു കേരളം കത്തുമോ ഇല്ലയോ എന്ന് നോക്കിയിരുന്നിട്ടും ഉണ്ട്….

എന്നാല്‍ ഈ സീസണിലെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന് ഫിനാലെയില്‍ ടോപ് ത്രീയിലെത്തിയവരില്‍ ഒരാള്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ വന്നയാളെന്നതായിരുന്നു. മലയാളം ബിഗ് ബോസിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് ഒരു വൈല്‍ഡ് കാര്‍ഡ് താരം ഫിനാലെയിലെത്തുന്നത്. അല്‍പ്പം മുമ്പായിരുന്നു വന്നിരുന്നുവെങ്കില്‍ വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന താരം അതായിരുന്നു റിയാസ് സലിം.

റിയാസ് സലീമിന് ഫാൻസും ഇഷ്ടക്കാരും ഉണ്ടായത് രാഷ്ട്രീയ ബോധ്യത്തിന്റെയും വീക്ഷണത്തിന്റെയും നിലപാടിന്റെയും അടിസ്ഥാനത്തിലാണ്. അതായത് നിലപാട് , രാഷ്ട്രീയബോധം വീക്ഷണം എന്നിവയ്ക്ക് പ്രാധാന്യം നൽകുന്നവരാണ് റിയാസിന്റെ വിജയം ആഗ്രഹിച്ചത്. പൊളിറ്റിക്കളി മോട്ടിവേറ്റഡ് ആയ ഒരു ഭൂരിപക്ഷമാണ് അവന്റെ ഗെയിമിനെ അംഗീകരിച്ചു നിന്നത്. അവൻ മൂന്നാമത് എത്തിയാൽ കേരളം കത്തില്ല.

മോഹൻലാൽ സിനിമകളുടെ ആരാധകർ ഇല്ലാതാകില്ല…റിയാസ് മുൻകാലത്ത് പറഞ്ഞതിലും… ഷോയിൽ പറഞ്ഞതിലും … ഇനി പറയുന്നതിലും രാഷ്ട്രീയ മര്യാദ ലംഘിക്കപ്പെട്ട / ലംഘിക്കപ്പെടുന്ന കാര്യങ്ങൾ ഉണ്ടായാൽ അതിനെ എതിർക്കാനും തിരുത്താനും വിമർശിക്കാനും ഈ ഇഷ്ടക്കാർക്ക് വ്യക്തമായി സാധിക്കും.

ഇന്നലെ മൂന്നാമനായിട്ടാണ് റിയാസ് മടങ്ങിയത്. എന്നാല്‍ ഈ സീസണിലെ മാത്രമല്ല മലയാളം ബിഗ് ബോസിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളെന്ന പേരുമായാണ് റിയാസ് പടിയിറങ്ങുന്നത്. ന്യൂ നോര്‍മല്‍ എന്ന വാചകത്തെ എല്ലാ അര്‍ത്ഥത്തിലും പ്രതിനിധീകരിക്കുന്ന മത്സരാര്‍ത്ഥിയായിരുന്നു റിയാസ്. ബിഗ് ബോസ് വീട്ടിലേക്ക് കയറി വന്ന അന്നു മുതല്‍ ഷോയെ മുന്നോട്ട് നയിച്ചത് റിയാസായിരുന്നു.

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി കടന്നു വന്ന റിയാസ് സലീം ഷോയെ അടിമുടി മാറ്റി മറിക്കുകയായിരുന്നു. പുപ്പുലികളായ ജാസ്മിനും റോബിനും ഒരേ ആഴ്ച തന്നെ പുറത്താതോടെ പിന്നീട് നിശബ്ദമായിപോകുമെന്ന് പലരും കരുതിയ ബിഗ് ബോസ് വീടിനെ ജീവിനോടെ നിലനിര്‍ത്താന്‍ റിയാസ് ബിഗ് ബോസ് വീടിന്റെ ഹൃദയമായി മാറുകയായിരുന്നു.

റോബിന്‍ പുറത്താകാന്‍ കാരണക്കാരനായി എന്ന പേരില്‍ റിയാസിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിരുന്നു പലരും ഷോയുടെ ഒടുവിലേക്ക് എത്തുമ്പോള്‍ റിയാസിന്റെ ആരാധകരായി മാറുന്നതിനും ലോകം സാക്ഷ്യം വഹിച്ചു.

താന്‍ ബിഗ് ബോസ് വീട്ടില്‍ നിന്നത് റിയല്‍ ആയിട്ടാണെന്നായിരുന്നു റിയാസിന്റെ പ്രതികരണം. ഗെയിം ചേഞ്ചര്‍ പുരസ്‌കാരം നല്‍കിയ ശേഷം താരത്തിന്റെ പ്രതികരണം ആരായുകയായിരുന്നു അവതാരകനായ മോഹന്‍ലാല്‍. ഇതൊരു ഗെയിം ഷോ ആയിട്ട് ഞാന്‍ കണ്ടിട്ടില്ല. ഇത് റിയാലിറ്റി ടിവി ഷോയാണ്. ഞാന്‍ ഇവിടെ റിയല്‍ ആയിരുന്നു.

പല ആള്‍ക്കാരേയും പോലെ മാസ്‌കിട്ട് കളിച്ച് പ്രേക്ഷകര പിന്തുണ നേടാന്‍ ശ്രമിച്ചിട്ടില്ല. ഞാന്‍ ഓരോ കാര്യങ്ങള്‍ പറയുമ്പോഴും ആള്‍ക്കാര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷെ അതൊക്കെ എനിക്ക് പറയണമായിരുന്നുവെന്നും റിയാസ് പറയുന്നു.

റിയാസ് സലിമിനെപ്പോലെ ലിംഗതീനിയെക്കുറിച്ചും ഭിന്ന ലൈംഗികാഭിരുചിയെക്കുറിച്ചുമൊക്കെ കൃത്യവും സ്പഷ്ടവുമായി സംസാരിക്കുന്ന ഒരാൾ വിജയിയായാൽ അത് മലയാളം ബിഗ് ബോസിൻറെ മുന്നോട്ടുപോക്കിൽ വലിയ കുതിപ്പ് ആവും സമ്മാനിക്കുക. ചരിത്രം വഴിമാറുമോ എന്നറിയാനായിരുന്നു എല്ലാവരും കാത്തിരുന്നത്.

എന്നാൽ അപ്രതീക്ഷിതമായി ഒന്നും സംഭവിച്ചില്ല. കാരണം, ന്യൂ നോർമൽ അംഗീകരിക്കാൻ തക്ക മൈൻഡ് ഇന്നും കേരളത്തിൽ ആർക്കും ആയിട്ടില്ലല്ലോ… അങ്ങനെ റിയാസ് ജയിച്ചിരുന്നെങ്കിൽ ചിലപ്പോൾ സന്തോഷം കുണ്ടും വിശ്വസിക്കാൻ വയ്യായ്‌ക കൊണ്ടും അറ്റാക്ക് വന്നു പലരും തട്ടിപ്പോയേനെ.. എങ്കിലും റിയാസ് കത്തിച്ചുവെച്ച ഒരു തിരി ഉണ്ട്. അത് കെടാതിരിക്കട്ടെ….

അതേസമയം മുൻ സീസണുകൾ പലതും വലിയ പുരുഷാധിപത്യ പ്രവണത പ്രദർശിപ്പിച്ചിട്ടുള്ള മത്സരാർഥികളുടെ പേരിൽ വിമർശിക്കപ്പെട്ടിട്ടുണ്ട്. അതുകൊണ്ട് ഈ സീസൺ മറ്റൊരു ചരിത്രമാണ് കുറിച്ചിരിക്കുന്നത്.ആദ്യമായി ഒരു വനിതാ താരം ബിഗ് ബോസ് മലയാളം വിന്നറായി മാറിയിരിക്കുകയാണ്. ദില്‍ഷ പ്രസന്നന്‍ ആണ് ഈ സീസണിലെ വിജയി. ബ്ലെസ്ലിയും ദില്‍ഷയും അവസാന ഘട്ടത്തിലേക്ക് വന്നെങ്കിലും നൂറ് ദിവസങ്ങളിലായി നടന്ന ഷോ യില്‍ ഏറ്റവും കൂടുതല്‍ വോട്ടുകള്‍ ലഭിച്ചത് ദില്‍ഷയ്ക്കായിരുന്നു. മൂന്നാം സ്ഥാനത്താണ് റിയാസെത്തിയത്.

about biggboss

Continue Reading
You may also like...

More in TV Shows

Trending

Recent

To Top