Connect with us

ഒരു കറുത്ത പുതപ്പും പുതച്ച് ആരും കാണാതെ അടുക്കളയില്‍ കട്ടെടുക്കാന്‍ വന്ന റോണ്‍സണെ ആരും മറക്കില്ല; ലക്ഷ്മി പ്രിയയുടെ അപരനായി റിയാസ് മാറിയത്…; മോളെ ദിലൂ.. എന്നുള്ള നീട്ടി വിളി; ട്രോളന്‍മാര്‍ക്ക് ചാകരയായിരുന്ന ബിഗ് ബോസ് സീസൺ ഫോർ എങ്ങനെയുണ്ടായിരുന്നു?!

TV Shows

ഒരു കറുത്ത പുതപ്പും പുതച്ച് ആരും കാണാതെ അടുക്കളയില്‍ കട്ടെടുക്കാന്‍ വന്ന റോണ്‍സണെ ആരും മറക്കില്ല; ലക്ഷ്മി പ്രിയയുടെ അപരനായി റിയാസ് മാറിയത്…; മോളെ ദിലൂ.. എന്നുള്ള നീട്ടി വിളി; ട്രോളന്‍മാര്‍ക്ക് ചാകരയായിരുന്ന ബിഗ് ബോസ് സീസൺ ഫോർ എങ്ങനെയുണ്ടായിരുന്നു?!

ഒരു കറുത്ത പുതപ്പും പുതച്ച് ആരും കാണാതെ അടുക്കളയില്‍ കട്ടെടുക്കാന്‍ വന്ന റോണ്‍സണെ ആരും മറക്കില്ല; ലക്ഷ്മി പ്രിയയുടെ അപരനായി റിയാസ് മാറിയത്…; മോളെ ദിലൂ.. എന്നുള്ള നീട്ടി വിളി; ട്രോളന്‍മാര്‍ക്ക് ചാകരയായിരുന്ന ബിഗ് ബോസ് സീസൺ ഫോർ എങ്ങനെയുണ്ടായിരുന്നു?!

ബിഗ് ബോസ് മലയാളം സീസണ്‍ 4 ഇനി ഗ്രാന്റ് ഫിനാലെ കൂടിയേ ബാക്കിയുള്ളു. മത്സരങ്ങളെല്ലാം പൂര്‍ത്തിയായ ശേഷം ഏവരും ആ സുന്ദര ദിനത്തിനായി കാത്തിരിക്കുകയാണ്. വഴക്ക്, അടിപിടി, കരച്ചില്‍, അഭിപ്രായ വ്യത്യാസങ്ങള്‍, കോമഡി എന്നിങ്ങനെ സംഭവ ബഹുലം ആയിരുന്നു ഈ സീസൺ. ദോശ തീർന്നു, ആപ്പിൾ കട്ടുതിന്നു എന്നതായിരുന്നില്ല ഈ സീസണിലെ കുറ്റങ്ങൾ. ഇത്തവണ ആശയങ്ങൾ കൊണ്ടുള്ള പോരാട്ടം ആയിരുന്നു നടന്നത്.

ബിഗ് ബോസിന്റെ ഇതുവരെയുള്ള യാത്രയില്‍ ചില മറക്കാനാവാത്ത മുഹൂര്‍ത്തങ്ങളുണ്ട്. അതില്‍ പലതും തമാശ നിറഞ്ഞതും ഏറെ രസകരവുമായ സംഭവങ്ങളാണ്. പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിച്ചതും ട്രോള്‍ ചെയ്തതുമായ ചില മുഹൂര്‍ത്തങ്ങളെക്കുറിച്ചുമാണ് ഇപ്പോൾ വൈറലാകുന്നത്.

“റോണ്‍സന്റെ ചില നിഷ്‌കളങ്കമായ മോഷണങ്ങളും ആരും കാണാതെ രാത്രികാലങ്ങളിലുള്ള ഓംലെറ്റ് അടിയും പ്രേക്ഷകര്‍ മറന്നിട്ടുണ്ടാകില്ല. ഒരു കറുത്ത പുതപ്പും പുതച്ച് ആരും കാണാതെ അടുക്കളയില്‍ കട്ടെടുക്കാന്‍ വന്ന റോണ്‍സണെ കണ്ട് ചിരിച്ചു മറിഞ്ഞവര്‍ ഏറെയാണ്. റോണ്‍സണാണ് ഏറ്റവുമൊടുവില്‍ ബിഗ് ബോസില്‍ നിന്ന് ഔട്ടായത്.

“കോര്‍ട്ട് റൂം ടാസ്‌ക്കില്‍ നടന്ന സംഭവങ്ങള്‍ ബഹളമയമായിരുന്നു. അന്ന് വിനയ് മാധവും റിയാസും ചേര്‍ന്ന് റോബിന് തവളചാട്ടം ശിക്ഷ കൊടുത്തപ്പോള്‍ അതിന് റോബിന്‍ പ്രതികരിച്ച രീതി പ്രേക്ഷകര്‍ കണ്ടതാണ്. കൈവിരലുകള്‍ ഉയര്‍ത്തി റോബിന്‍ അന്ന് കോടതിയ്ക്ക് നേരെ ആംഗ്യം കാണിച്ചതിന് വലിയ വിമര്‍ശനമാണ് നേരിട്ടത്.”

എക്‌സ്പ്രഷന്‍ കിങ് എന്ന് തന്നെ വിളിപ്പേരുള്ള നവീനും ലഭിച്ചു ചില നല്ല മുഹൂര്‍ത്തങ്ങള്‍. ഒരിക്കല്‍ വീക്കെന്‍ഡില്‍ ലാലേട്ടന്‍ വന്നപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച നവീന്റെ വിവിധ മുഖഭാവങ്ങള്‍ കാട്ടിയപ്പോഴാണ് നവീന് തന്നെ സംഭവങ്ങളുടെ കിടപ്പ് പിടികിട്ടിയത്.

ലക്ഷ്മിപ്രിയ എല്‍.ജി.ബി.ടി.ക്യുവിനെക്കുറിച്ചുള്ള നിര്‍വ്വചനവും ഏറെ ട്രോളുകള്‍ ഏറ്റുവാങ്ങി. കോള്‍ സെന്റര്‍ ടാസ്‌ക്കിലായിരുന്നു സംഭവം. അന്ന് എല്‍ എന്നതിന് ലെസ്ബിയന്‍ എന്നും ജി എന്നതിന് ഗേ എന്നും ബിയ്ക്ക് ബോത്ത് എന്നും മറുപടി പറഞ്ഞ് ലക്ഷ്മിപ്രിയ ട്രോളുകള്‍ ചോദിച്ചു വാങ്ങിക്കുകയായിരുന്നു. പിന്നീട് റിയാസ് സലിം ഇതിനെ തിരുത്തി വിശദീരണം കൊടുത്തത് ആരാധകരുടെ കയ്യടി നേടിയിരുന്നു.

ബ്ലെസ്‌ലി – ദില്‍ഷ സൗഹൃദത്തെയും ട്രോളുന്നവര്‍ ഏറെയാണ്. ബ്ലെസ്‌ലി ഹൗസിനുള്ളില്‍ വന്ന ആദ്യകാലത്ത് തന്നെ ദില്‍ഷയോടുള്ള ക്രഷ് വെളിപ്പെടുത്തിയതാണ്. ദില്‍ഷ നോ പറഞ്ഞിട്ടും പിന്നാലെ നടക്കുന്നത് എന്തിനെന്നാണ് പലരുടെയും ചോദ്യം. റോബിന്‍-ദില്‍ഷ-ബ്ലെസ്‌ലി ത്രികോണ പ്രണയം എന്ന് ഒരിക്കല്‍ റിയാസ് പരസ്യമായി പറയുകയും ചെയ്തിരുന്നു.

വിനയ് മാധവുമായുണ്ടായ വഴക്കിനെ തുടര്‍ന്ന് കാര്‍ക്കിച്ചു തുപ്പിയ ലക്ഷ്മിപ്രിയയുടെ ചേഷ്ടകളെയും അന്ന് സോഷ്യല്‍ മീഡിയ ട്രോള്‍ ചെയ്തിരുന്നു. ലക്ഷ്മിപ്രിയയുടെ ദേഷ്യഭാവത്തെയും പ്രത്യേകതരം പോസുകളെയും ചില പ്രസ്താവനകളും ഏറ്റുപിടിച്ചായിരുന്നു ഈ ട്രോള്‍. റോബിനും റിയാസും തമ്മിലുണ്ടായ കയ്യാങ്കളിയായിരുന്നു ഈ സീസണിലുണ്ടായ ഏറ്റവും മോശം സംഭവം. റോബിന്‍ റിയാസിനെ കൈകൊണ്ട് തടയാന്‍ ശ്രമിച്ചതും റിയാസ് ഫിസിക്കല്‍ അസോള്‍ട്ട് എന്ന് ആരോപിച്ചതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. എന്നിരുന്നാലും ഷോയുടെ നിയമങ്ങള്‍ക്ക് എതിരായതിനാല്‍ റോബിനെ ഷോയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു.

ആള്‍മാറാട്ടം ടാസ്‌ക്കിലെ ലക്ഷ്മിപ്രിയയുടെ അവതാരപ്പിറവി ആവാഹിച്ചെടുത്ത റിയാസായിരുന്നു ആ ഗെയിമിലെ ഷോ സ്‌റ്റോപ്പര്‍. ഡയലോഗ് ഡെലിവറി കൊണ്ടും ചേഷ്ടകള്‍ കൊണ്ടും ശത്രുക്കളുടെ വരെ പ്രീതി നേടാന്‍ ഈ ഒരൊറ്റ ടാസ്‌ക്കിലൂടെ റിയാസിന് കഴിഞ്ഞു. അടിമുടി ലക്ഷ്മിപ്രിയയായി മാറിയ റിയാസിന് സോഷ്യല്‍ മീഡിയയില്‍ വലിയ കയ്യടി ലഭിച്ചു.

about biggboss

More in TV Shows

Trending

Recent

To Top