ഇന്ത്യന്‍ മിനിസ്ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട പരിപാടിയാണ് ബിഗ് ബോസ്. ഹിന്ദിയില്‍ വന്‍ വിജയമായ പ്രോഗ്രാം 2018ലാണ് മലയാളത്തില്‍ ആരംഭിക്കുന്നത്. തുടക്കത്തില്‍ വേണ്ടത്ര ശ്രദ്ധനേടാന്‍ ഷോയ്ക്ക് കഴിഞ്ഞില്ല. മൂന്നാം സീസണോടെയാണ് ബിഗ് ബോസ് മലയാളത്തില്‍ ശ്രദ്ധിക്കപ്പെടുന്നത്. ഇപ്പോള്‍ നാലാം ഭാഗമാണ് നടക്കുന്നത്. മികച്ച കാഴ്ചക്കാരാണ് ഷോയ്ക്ക് ഇപ്പോഴുള്ളത്.
മാര്‍ച്ച് 27 ന് ആരംഭിച്ച ബിഗ് ബോ്സ് ഷോ 83 ദിവസം പിന്നിട്ടിട്ടുണ്ട്. ഇനി കേവലം രണ്ട് ആഴ്ചകള്‍ കൂടി മാത്രമേ അവശേഷിക്കുന്നുള്ളൂ. ക്യാപ്റ്റനായെങ്കിലും ഈ ആഴ്ച ധന്യയ്ക്ക് വളരെ നിര്‍ണ്ണായകമാണ്. നോമിനേഷനില്‍ ധന്യയുമുണ്ട്.
വിനയ്, റോണ്സണ് എന്നിവരാണ് താരത്തിനോടൊപ്പം നോമിനേഷനിലുള്ള രണ്ട് പേര്. നിലവില്‍ ദില്‍ഷ, റിയാസ്, ബ്ലെസ്ലി, ലക്ഷ്മി, ധന്യ, വിനയ്, റോണ്സണ്, സൂരജ് എന്നിങ്ങനെ 8 പേരാണ് ഹൗസിലുള്ളത്. ഇനി വരും ആഴ്ചകള്‍ മത്സരാര്‍ത്ഥികള്‍ക്ക് ഏറെ പ്രധാനപ്പെട്ടതാണ്. ഇവരിൽ നിങ്ങളുടെ പ്രിയപ്പെട്ട മത്സരാർത്ഥി ആര് ?
ബിഗ് ബോസ് മലയാളത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട മത്സരാർത്ഥികളാണ് ജാസ്മിനും ഗബ്രിയും. ഇരുവരുടേയും കോമ്പോയോക്കെതിരെ വലിയ വിമർശനം ഹൗസിനകത്തും പുറത്തും...