മണിച്ചിത്രതാഴിലെ ശ്രീദേവി എന്ന വേഷം തന്നതില്‍ ദേഷ്യം ഉണ്ടായിരുന്നു; ക്ലൈമാക്സില്‍ ഓടി വരുന്ന രംഗം എന്തിനാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു; കഥയെ കുറിച്ച് അറിയാതെയാണ് സണ്ണിയുടെ പ്രിയപ്പെട്ടവളായത്; മണിച്ചിത്രത്താഴ് സിനിമയെ കുറിച്ച് വിനയ പ്രസാദ് വെളിപ്പെടുത്തുന്നു!
മണിച്ചിത്രതാഴിലെ ശ്രീദേവി എന്ന വേഷം തന്നതില്‍ ദേഷ്യം ഉണ്ടായിരുന്നു; ക്ലൈമാക്സില്‍ ഓടി വരുന്ന രംഗം എന്തിനാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു; കഥയെ കുറിച്ച് അറിയാതെയാണ് സണ്ണിയുടെ പ്രിയപ്പെട്ടവളായത്; മണിച്ചിത്രത്താഴ് സിനിമയെ കുറിച്ച് വിനയ പ്രസാദ് വെളിപ്പെടുത്തുന്നു!
മണിച്ചിത്രതാഴിലെ ശ്രീദേവി എന്ന വേഷം തന്നതില്‍ ദേഷ്യം ഉണ്ടായിരുന്നു; ക്ലൈമാക്സില്‍ ഓടി വരുന്ന രംഗം എന്തിനാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു; കഥയെ കുറിച്ച് അറിയാതെയാണ് സണ്ണിയുടെ പ്രിയപ്പെട്ടവളായത്; മണിച്ചിത്രത്താഴ് സിനിമയെ കുറിച്ച് വിനയ പ്രസാദ് വെളിപ്പെടുത്തുന്നു!
മലയാളി കുടുംബപ്രേക്ഷകർക്കിടയിൽ നല്ല ഒരു ‘അമ്മ സ്ഥാനം ഉണ്ട് വിനയ പ്രസാദ് എന്ന നായികയ്ക്ക്. എന്നാൽ ഇന്നും വിനയ പ്രസാദ് മലയാളികൾക്ക് മണിച്ചിത്രത്താഴിലെ ശ്രീദേവിയാണ്. സിനിമയിൽ ഗംഗയെ ചികിത്സിച്ച് ഭേദമാക്കാന്‍ സഹായിച്ച ഒരേ ഒരാള്‍, സണ്ണിയ്ക്ക് പ്രിയപ്പെട്ട ശ്രീദേവി.
മണിച്ചിത്രത്താഴിന് മുന്‍പും ശേഷവും വിനയ പ്രസാദ് നിരവധി സിനിമകളില്‍ അഭിനയിച്ചുണ്ട് എങ്കിലും, പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിയ്ക്കുന്ന വേഷം ശ്രീദേവി തന്നെയാണ്. എന്നാല്‍ സിനിമയില്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്ന സമയത്ത്, ചെയ്യേണ്ടായിരുന്നു എന്ന് തോന്നിയിട്ടുള്ള വേഷമാണ് ശ്രീദേവിയുടേത് എന്ന് വിനയ പ്രസാദ് പറയുന്നു.
ഒരു ടെലിവിഷൻ ഷോയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു വിനയ പ്രസാദ്. പെരുന്തച്ചന് എന്ന ചിത്രത്തിലാണ് ഏറ്റവും ആദ്യം ഞാന്‍ അഭിനയിച്ചത്. അതില്‍ നെടുമുടി വേണു ചേട്ടന്റെ ഭാര്യയായി ഒരു തമ്പുരാട്ടിയുടെ വേഷമായിരുന്നു. പിന്നീട് അതേ നെടുമുടി വേണു ചേട്ടന്റെ മകളായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തില്‍ അഭിനയിച്ചത്. എന്റെ ഏറ്റവും വലിയ അവസരമായിട്ടാണ് മണിച്ചിത്രത്താഴ് എന്ന ചിത്രത്തെ കാണുന്നത്.
ഒരു ഷോയില്‍ കന്നട സിനിമ ഇന്റസ്സ്ട്രിയെ പ്രതിനിധീകരിച്ച് വന്നപ്പോഴാണ്, അവിടെ വച്ച് മോഹന്‍ലാല്‍ സാറിനെ കാണുന്നത്. അന്ന് സംസാരിച്ചപ്പോള്‍ മലയാളത്തില്‍ ഇനി അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിച്ചു, തീര്‍ച്ചയായും ഉണ്ട് എന്ന് ഞാന്‍ മറുപടി പറഞ്ഞു. കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ ഫാസില്‍ സര് വിളിച്ചു, ‘എന്റെ പുതിയ ചിത്രത്തില്‍ വിനയ പ്രസാദ് ആ വേഷം ചെയ്താല്‍ നന്നായിരിയ്ക്കും എന്ന് ശ്രീ മോഹന്‍ലാല്‍ പറഞ്ഞു. അത്ര ആത്മാര്‍ത്ഥതയോടെ അയാള്‍ പറഞ്ഞത് കൊണ്ട് എനിക്ക് വേറെ ഒന്നും ചിന്തിയ്ക്കാനില്ല, വിനയ തയ്യാറാണോ’ എന്നാണ് അദ്ദേഹം ചോദിച്ചത്. എനിക്ക് അത് തന്നെ വലിയ അംഗീകാരമായിരുന്നു, റെഡി സര് എന്ന് പറഞ്ഞു.
പക്ഷെ ഷൂട്ടിങ് തുടങ്ങി കുറച്ച് ആയപ്പോള്‍ എനിക്ക് തന്നെ തോന്നി, വേണ്ടായിരുന്നു എന്ന്. അവിടെയും ഇവിടെയും വന്ന് പോകുന്ന ചെറിയൊരു വേഷം മാത്രം. എനിക്ക് ചെറുതായി ദേഷ്യം വന്നു. അന്ന് ഞാന്‍ അഭിനയ സാധ്യതയുള്ള, മുന്‍നിര നായിക വേഷങ്ങള്‍ മാത്രമാണ് ചെയ്തിരുന്നത്.
എന്നെ കൊണ്ട് എന്തിനാണ് ഇങ്ങനെ ഒരു വേഷം ചെയ്യ്പ്പിയ്ക്കുന്നത് എന്ന് ഞാന്‍ ഫാസില്‍ സാറിനോട് ചോദിച്ചു. ഇത് തന്നെയാണ് ശോഭനയും ചോദിച്ചത് എന്നാണ് അപ്പോള്‍ അദ്ദേഹം പറഞ്ഞത്. ക്ലൈമാക്സില്‍ ഓടി വരുന്ന രംഗം എന്തിനാണ് എന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. ഓടി വന്ന് അവിടെ നില്‍ക്കണം എന്ന് പറഞ്ഞു, അത് പോലെ ചെയ്തു. ഒട്ടും വിശ്വാസം ഇല്ലാതെ.
പക്ഷെ സിനിമ ശരിയ്ക്കും ഒരു മാജിക്ക് ആണ്. ടോട്ടലി ആ സിനിമ കാണുമ്പോഴാണ് എന്താണ് ആ കഥാപാത്രത്തിന്റെ എഫക്ട് എന്ന് മനസ്സിലാവുന്നത്. കരിയറില്‍ എത്ര സിനിമ ചെയ്താലും ശ്രീദേവി ഉണ്ടാക്കിയ അത്രയും ഇപാക്ട് ഇതുവരെ ഉണ്ടാക്കിയിട്ടില്ല. അത് എന്റെ അനുഗ്രഹമാണ് എന്നാണ് കരുതുന്നത്.
വര്‍ഷങ്ങള്‍ കഴിഞ്ഞ് ഞാന്‍ ഒരു ഷൂട്ടിങ് സെറ്റില്‍ ഇരിയ്ക്കുമ്പോള്‍ അവിടെ കൂടി നിന്നവര്‍ ശ്രീദേവീ എന്ന് വിളിയ്ക്കുന്നു, ആരെയാണ് എന്ന് എനിക്ക് മനസ്സിലായില്ല. അവസാനം മഞ്ജുവാണ് പറഞ്ഞത് ചേച്ചിയെ ആണ് വിളിയ്ക്കുന്നത് എന്ന്. ശ്രീദേവി എന്ന കഥാപാത്രത്തെ എനിക്ക് തന്ന ലാല്‍ സാറിനോടും ഫാസില്‍ സാറിനോടും സ്വീകരിച്ച ജനങ്ങളോടും എത്ര നന്ദി പറഞ്ഞാലും തീരില്ല- വിനയ പ്രസാദ് പറഞ്ഞു.
മാദ്ധ്യമങ്ങളിൽ പ്രചരിക്കുന്ന മലയാള സിനിമയിലെ പുതിയ സംഘടനയായ ‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്സിന്റെ’ ഭാഗമല്ല താനെന്ന് വ്യക്തമാക്കി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി....
സിനിമാ ചർച്ചയ്ക്കിടെ തിരക്കഥാകൃത്ത് വികെ പ്രകാശ് ലൈം ഗികാതിക്രമത്തിന് ശ്രമിച്ചുവെന്ന യുവ കഥാകൃത്തിൻ്റെ പരാതിയിൽ വി.കെ. പ്രകാശിൽ നിന്നും പൊലീസ് മൊഴിയെടുത്തു....