Connect with us

ദൈവമേ , ഇത് നമ്മുടെ വിനയ പ്രസാദ് തന്നെയാണോ? അമ്പരന്നു ആരാധകർ !

Malayalam Breaking News

ദൈവമേ , ഇത് നമ്മുടെ വിനയ പ്രസാദ് തന്നെയാണോ? അമ്പരന്നു ആരാധകർ !

ദൈവമേ , ഇത് നമ്മുടെ വിനയ പ്രസാദ് തന്നെയാണോ? അമ്പരന്നു ആരാധകർ !

മലയാള സിനിമയിൽ നിരവധി വേഷങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും വിനയ പ്രസാദിനെ ആദ്യം ഓര്മ വരുന്നത് മണിച്ചിത്രത്താഴിലെ ശ്രീദേവി ആയാണ് . പല പല വേഷത്തിൽ കണ്ടെങ്കിലും ഇപ്പോൾ മറ്റൊരു അവതാരത്തിൽ എത്തിയിരിക്കുകയാണ് വിനയ.


പ്രശസ്ത ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തോടൊപ്പം പഴയൊരു കന്നട ഗാനവുമായി എത്തുകയാണ് വിനയ പ്രസാദ്. 1994ൽ പുറത്തിറങ്ങിയ സാമ്രാട് എന്ന ചിത്രത്തിലെ നിംകടേ… എന്ന ഗാനമാണ് എസ്പിബിക്കൊപ്പം വിനയ പാടുന്നത്. ഈ ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും വിനയ പ്രസാദ് തന്നെയാണ്. എസ്പിബിക്കൊപ്പമുള്ള വിനയയുടെ പാട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

ഇരുപതുലക്ഷത്തോളം ആളുകൾ വിനയ പ്രസാദിന്റെ പാട്ട് വിഡിയോ സമൂഹമാധ്യമങ്ങളിൽ കണ്ടു. വിഡിയോയ്ക്ക് താഴെ മലയാളത്തിൽ വന്ന കമന്റ് ഇങ്ങനെയാണ്. ‘നമ്മുടെ ശ്രീദേവിയല്ലേ ഇത്. ഇവർ ഒരു ഗായിക കൂടിയാണെന്ന് അറിയുന്നത് ഇപ്പോഴാണ്.’ വിനയ പ്രസാദ് നല്ലൊരു ഗായിക കൂടിയാണെന്ന് അറിഞ്ഞതിൽ സന്തോഷമുണ്ടെന്നും ആരാധകർ പറയുന്നു. കന്നട, തമിഴ്, മലയാളം, തെലുങ്ക് തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിലെല്ലാം അഭിനേത്രി എന്ന നിലയിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട് വിനയ. ഏതായാലും സിനിമയ്ക്കൊപ്പം തന്നെ വിനയയുടെ പാട്ടും ഏറ്റെടുത്തു കഴിഞ്ഞു അവർ. 

vinaya prasad’s surprising role

Continue Reading
You may also like...

More in Malayalam Breaking News

Trending