Connect with us

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ് ലക്ഷ്മി പ്രിയ; വീണിടത്ത് കിടന്ന് ഉരുളുന്നു ; ലക്ഷ്മി പ്രിയക്കെതിരെ വിമർശനവുമായി പ്രേക്ഷകർ !

TV Shows

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ് ലക്ഷ്മി പ്രിയ; വീണിടത്ത് കിടന്ന് ഉരുളുന്നു ; ലക്ഷ്മി പ്രിയക്കെതിരെ വിമർശനവുമായി പ്രേക്ഷകർ !

ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുകയാണ് ലക്ഷ്മി പ്രിയ; വീണിടത്ത് കിടന്ന് ഉരുളുന്നു ; ലക്ഷ്മി പ്രിയക്കെതിരെ വിമർശനവുമായി പ്രേക്ഷകർ !

സൂപ്പര്‍സ്റ്റാ‍ർ മോഹൻലാൽ അവതാരകനായി എത്തുന്ന ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ് സീസൺ 4 ഫിനാലെയിലേക്ക് എത്തുകയാണ് . കഴിഞ്ഞ ദിവസം റിയാസ് സലീമിനെതിരെ ലക്ഷ്മി പ്രിയ പറഞ്ഞ ചില വാക്കുകൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരിക്കുകയാണ്. റിയാസും ലക്ഷ്മി പ്രിയയും തമ്മിലുളള പതിവ് വാക്കുതർക്കങ്ങൾക്കിടെയാണ് സംഭവം. റിയാസിനെ പോലുളളവർക്ക് ജന്മനാ ഉളള ഉളള തകരാറാണെന്നും അത് മാനുഫാക്ചറിംഗ് ഡിഫക്ട് ആണെന്നുമാണ് ലക്ഷ്മിപ്രിയ പറഞ്ഞത്.

ദിൽഷ തെറ്റ് ചൂണ്ടിക്കാട്ടിയെങ്കിലും അത് അംഗീകരിക്കാനോ ക്ഷമ ചോദിക്കാനോ ലക്ഷ്മിപ്രിയ തയ്യാറായില്ല. ബിഗ് ബോസ് ലക്ഷ്മി പ്രിയയ്ക്ക് എതിരെ നടപടിയെടുക്കണം എന്നാണ് പ്രേക്ഷകരിൽ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ‘ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ .

മാനുഫാക്ചറിങ് ഡിഫക്ട് ….. ഒരു വ്യവസായ ശാലയിൽ ഒരു ഉല്പന്നം നിർമ്മിക്കുമ്പോൾ അതിന് ചില ഏറ്റക്കുറച്ചിലുകൾ വന്നാൽ നമ്മൾ പറയും അത് മാനുഫാക്ചറിങ് ഡിഫക്ട് എന്ന്. പക്ഷെ ….. ഒരു സ്ത്രീ ഒരു കുഞ്ഞിന് ജന്മം നൽകുമ്പോൾ ഏറ്റവും പെർഫക്ടായി കുഞ്ഞിനെ സൃഷ്ടിക്കാൻ സ്ത്രീ കമ്പ്യൂട്ടർ ഒന്നുമല്ല. ഈ ഭൂമിയിൽ പൂർണ്ണരായി ആരും തന്നെയില്ല. ഇന്ന് സമൂഹത്തിൽ MR, ഡിസ്ലെക്സിയ, ഓട്ടിസം, LGBTQI …. റിയാസിൽ നിന്നാണ് കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത് )അങ്ങനെ നിരവധി പ്രശ്നങ്ങൾ ഉള്ള കുഞ്ഞുങ്ങൾ ജനിക്കുന്നു. അത് ആ കുഞ്ഞിന്റെ കുഴപ്പമാണോ? അതോ അവർക്ക് ജന്മം നൽകിയവരുടെ കുഴപ്പമോ? അത് ഒരവസ്ഥ മാത്രമല്ലെ. അവർക്കും ഈ ഭൂമിയിൽ ജീവിക്കണം. അവർക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. മനസ്സുണ്ടെങ്കിൽ ഏത് ഉയരങ്ങൾ കീഴടക്കാനും അവർക്ക് സാധിക്കും. ലക്ഷമി പ്രിയ വളരെ മോശമായി കുറച്ച് ദിവസങ്ങളിലായി വിനയനോടും റിയാസിനോടുമൊക്കെ സംസാരിക്കുന്നുണ്ട്.

ആരോഗ്യകരമായി വഴക്കു കൂടുന്നത് നല്ലത് തന്നെ. പക്ഷെ ഇത് …..ഒരാൾടെ മുഖത്ത് നോക്കി അത് ജന്‌മനാ ഉള്ള തകരാറാണെടാ മാനുഫാക്ചറിങ് ഡിഫക്ട് എന്നൊക്കെ പറഞ്ഞ് ഒരാളെ വ്യക്തിഹത്യ ചെയ്യുക…. പറഞ്ഞത് തെറ്റാണെന്ന് പറഞ്ഞ ദിൽഷയെ വാക്കുകളിലൂടെ അടിച്ചമർത്തുക…. കുറച്ച് കഴിഞ്ഞ് ഞാൻ തമാശയായി പറഞ്ഞത എന്ന് പറഞ്ഞ് അവർ സ്വയം ന്യായികരിക്കുന്നു. ഇപ്പോൾ ആണ് റോബിൻ പറഞ്ഞത് സത്യസന്ധമായ പ്രസ്താവ ആകുന്നത്. “അപ്പ കണ്ടവനെ അപ്പ എന്ന് വിളിക്കുന്നവൾ ” .

അവർ പറഞ്ഞതിൽ അവർക്ക് ഒരു കുറ്റബോധവുമില്ലന്ന് അവർ തന്നെ പറയുന്നു. സോഷ്യൽ മീഡിയ അവരെ കുറിച്ച് എന്ത് പറഞ്ഞാലും അവർക്കൊന്നുമില്ലന്ന്.ഇതൊക്കെ കഴിഞ്ഞ് ബാത് റൂം ഏരിയയിൽ പതിവ് പൊറോട്ട നാടകവും. ഒരു കമ്മ്യൂണിറ്റിയെ മൊത്തത്തിൽ അധിഷേപിച്ച ലക്ഷ്മി പ്രിയക്ക് മേൽ നടപടി എടുക്കണം. ഞാനെന്ന ഭാവവും സിനിമാ നടിയാണ് അവരെ ആർക്കും ഒന്നും പറയാൻ പാടില്ല എന്ന ഹുങ്കും ഒരിക്കൽ പോലും ലാലേട്ടൻ ലക്ഷ്മി പ്രിയക്ക് പല കാര്യങ്ങൾക്കും ഒരു താക്കീത് പോലും കൊടുത്തിട്ടില്ലാത്തതിനാലും ബിഗ് ബോസ് ലക്ഷ്മിപ്രിയയുടെ തറവാട് ആണെന്ന അഹങ്കാരത്തോടെ ഉള്ള പെരുമാറ്റവും ഇനിയും വെച്ച് പൊറുപ്പിക്കാൻ പറ്റില്ല.

സീസൺ ത്രീയിൽ സജ്ന ഫിറോസിനെ രമ്യ പണിക്കരുടെ പുറത്തുള്ള എന്തോ കാര്യം പറയും എന്ന് പറഞ്ഞതിന്റെ മാത്രം അടിസ്ഥാനത്തിൽ അവരെ പുറത്താക്കാൻ കാണിച്ച ആർജ്ജവും ബിഗ് ബോസ് മലയാളം നാല് എന്ന ഈ ഷോ ഒരു കമ്മ്യൂണിറ്റിയെ മൊത്തത്തിൽ അടച്ചാക്ഷേപിച്ചതിന്റെ പേരിൽ എന്ത് നടപടിയാണ് എടുക്കാൻ പോകുന്നത്? ലക്ഷ്മി പ്രിയ അഞ്ച് വയസ്സുള്ള കുട്ടിയാണോ? അറിവില്ലായ്മ എന്ന് പറയാൻ കഴിയില്ലല്ലോ? ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുക എന്ന് പറയുന്ന പോലെയാണ് ലക്ഷ്മി പ്രിയയുടെ തെറ്റുകൾ ചൂണ്ടികാട്ടുമ്പോൾ ഞാൻ തമാശയായി പറഞ്ഞതാ, ഫൺ ആക്കിയതാ എന്ന് പറഞ്ഞ് വീണിടത്ത് കിടന്ന് ഉരുളുന്നതാണ് ഇവരുടെ സ്ഥിരം സ്വഭാവം.

കഴിഞ്ഞ ദിവസം എത്ര വൃത്തികെട്ട മനോഭാവത്തോടെയാണ് കാർക്കിച്ച് തുപ്പിയത്.ഇവർ എപ്പോഴും സനാതന ധർമ്മത്തെക്കുറിച്ചൊക്കെ പറയുമല്ലൊ, ഇവർക്കതിനുള്ള യോഗ്യത ഉണ്ടോ? ഒരു കമ്മ്യൂണിറ്റിയെ അടച്ചാക്ഷേപിച്ചത് കണ്ടിട്ട് അവർക്ക് വേണ്ടി പ്രതിഷേധം ബിഗ് ബോസിനോട് രേഖപെടുത്തുന്നു. ലാലേട്ടൻ തുപ്പിയതിനും വ്യക്തിഹത്യ ചെയ്തതനും അർഹമായ ശിക്ഷ നൽകണം. ലക്ഷ്മിയുടെ പ്രസംഗം കേട്ട് മിണ്ടാതെ നിൽക്കുന്ന ലാലേട്ടനെ അല്ല പ്രേക്ഷകർക്ക് ആവശ്യം..”

Continue Reading
You may also like...

More in TV Shows

Trending

Recent

To Top