Connect with us

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി, കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണം

Malayalam

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി, കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണം

ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി, കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണം

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. പകരം വെയ്ക്കാനാകാത്ത നിരവധി കഥാപാത്രങ്ങള്‍ അവസ്മരണീയമാക്കിയ താരത്തിന് ആരാധകര്‍ ഏറെയാണ് എന്ന് എടുത്ത് പറയേണ്ട ആവശ്യമില്ല. കൊച്ചുകുട്ടികള്‍ മുതല്‍ പ്രായഭേദ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ട ഏട്ടനാണ് മോഹന്‍ലാല്‍. വലിയൊരു ആരാധകവൃന്തം തന്നെ മോഹന്‍ലാലിനുണ്ട്. എന്നാല്‍ അതോടൊപ്പം തന്നെ താരത്തെ വിമര്‍ശിക്കുന്നവരും കുറവല്ല. താരത്തിന്റേതായി എത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയിലടക്കം വൈറലാകുന്നത്. ഭാവാഭിനയം കൊണ്ട് ആരാധകരെ അമ്പരപ്പിച്ചിട്ടുള്ള താരമാണ് മോഹന്‍ലാല്‍ എന്നതില്‍ സംശയമില്ല.

എന്നാല്‍ ഇപ്പോഴിതാ മോഹന്‍ലാലിനെതിരായ ആനക്കൊമ്പ് കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ ഹര്‍ജി പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. കേസില്‍ മോഹന്‍ലാല്‍ തുടര്‍ നടപടികള്‍ നേരിടണമെന്നും കേസുമായി മുന്നോട്ടു പോകാമെന്നും കോടതി വ്യക്തമാക്കി. അതേസമയം, സമാനമായ കേസില്‍ സര്‍ക്കാര്‍ തീരുമാനത്തിന് എതിരായ ഹര്‍ജികള്‍ കോടതി തള്ളിയിരുന്നു. കേസ് പരിഗണിച്ച പെരുമ്പാവൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ഏപ്രില്‍ 6- ന് ഹര്‍ജികള്‍ തള്ളിയത്. ഈ കേസ് ഇനി തുടരുന്നതില്‍ കാര്യമില്ല.

പിന്‍വലിക്കാന്‍ അനുവദിക്കണം എന്നിങ്ങനെയുള്ള ആവശ്യങ്ങളാണ് സര്‍ക്കാര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഏലൂര്‍ സ്വദേശി ആയ എ എ പൗലോസും വനംവകുപ്പ് മുന്‍ ഉദ്യോഗസ്ഥനും റാന്നി സ്വദേശിയും ആയ ജയിംസ് മാത്യുവും കോടതിയല്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ആണ് കോടതി തളളിയത്. ഹര്‍ജിക്കാര്‍ക്ക് ഇത്തരം ആവശ്യവുമായി കോടതിയെ സമീപിക്കാന്‍ അവകാശമില്ല. പൊതു പണം ഉള്‍പ്പെട്ട കേസല്ല. അതിനാല്‍ തന്നെ ഹര്‍ജിക്കാര്‍ക്ക് ഇടപെടാന്‍ സാധിക്കില്ല എന്നും സര്‍ക്കാര്‍ കോടിയില്‍ വ്യക്തമാക്കിയിരുന്നു. കോടതി നടപടികളുടെ ദുരുപയോഗമാണ് ഈ ഹര്‍ജികളില്‍ നടപടി തുടരുന്നത് എന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സര്‍ക്കാരിന്റെ ഈ വാദം അംഗീകരിച്ച് ആയിരുന്നു കോടതി ഹര്‍ജികള്‍ തള്ളാന്‍ തീരുമാനം എടുത്തത്.

എന്നാല്‍, നടന്‍ മോഹന്‍ലാലിന് അനധികൃത ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ അനുമതി നല്‍കിയ ഹര്‍ജികള്‍ പിന്നീട് പരിഗണിക്കുന്നതിനായി ഹൈക്കോടതി മാറ്റിയിരുന്നു. എന്നാല്‍, പിടിച്ച് എടുത്ത ആനക്കൊമ്പുകള്‍ അനധികൃതം ആണെന്ന് കണ്ടെത്തിയിരുന്നു. തുടര്‍ന്ന് മുന്‍കാല പ്രാബല്യത്തോടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റിന് മുഖ്യ വന പാലകന്‍ ഉത്തരവ് നല്‍കി. ഈ ഉത്തരവ് റദ്ദാക്കണം എന്ന് ആവിശ്യപ്പെട്ടുളള ഹര്‍ജികളാണ് ആണ് ഹൈക്കോടതിയില്‍ ഉണ്ടായിരുന്നത്.

മോഹന്‍ലാല്‍ ഒന്നാം പ്രതിയായ കേസ് ആണിത്. എന്നാല്‍, പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതിയിലുള്ള കേസില്‍ തീരുമാനം ഉണ്ടായ ശേഷം ഹര്‍ജി പരിഗണിക്കാം എന്ന് ഹൈക്കോടതി നിലപാട് വ്യക്തമാക്കിയിരുന്നത്. കൊച്ചിയിലെ വീട്ടില്‍ നിന്നും ആണ് ആനക്കൊമ്പ് പിടിച്ച് എടുത്തത്. ഇന്‍കം ടാക്‌സിന്റെ നേതൃത്വത്തില്‍ ആയിരുന്നു മോഹന്‍ ലാലിന്റെ വീട്ടില്‍ പരിശോധന നടന്നത്. ഈ പരിശോധനയില്‍ കണ്ടെത്തിയ ആനക്കൊമ്പ് തുടര്‍ന്ന് വനം വകുപ്പിന് കൈമാറി കേസ് എടുക്കുകയായിരുന്നു.

2012ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നിന്നും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നാല് ആനക്കൊമ്പുകള്‍ കണ്ടെടുക്കുകയായിരുന്നു. മറ്റ് രണ്ട് പേരുടെ ലൈസന്‍സിലാണ് മോഹന്‍ലാല്‍ ആനക്കൊമ്പുകള്‍ സൂക്ഷിച്ചതെന്നും പിന്നീട് വ്യക്തമായി. കെ. കൃഷ്ണകുമാര്‍ എന്നയാളില്‍ നിന്നും 65,000 രൂപയ്ക്കാണ് ആനക്കൊമ്പുകള്‍ വാങ്ങിയെന്നായിരുന്നു മോഹന്‍ലാലിന്റെ വിശദീകരണം. വനം വകുപ്പ് ആദ്യം കേസെടുത്തെങ്കിലും പിന്നീട് അതു റദ്ദാക്കി.

പിന്നാലെ നിലവിലെ നിയമം പരിഷ്‌കരിച്ച് മോഹന്‍ലാലിന് ആനക്കൊമ്പുകള്‍ കൈവശം വെയ്ക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കുകയും ചെയ്തു. എന്നാല്‍ ആനക്കൊമ്പുകളുടെ ഉടമസ്ഥതാ സര്‍ട്ടിഫിക്കറ്റ് മോഹന്‍ലാലിനു നല്‍കിയ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്ററുടെ ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എറണാകുളം സ്വദേശി എ.എ. പൗലോസ് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. തൃശൂരിലും, ചെന്നൈയിലും ഉള്ള സ്വകാര്യവ്യക്തികളില്‍ നിന്നാണ് ആനക്കൊമ്പുകള്‍ വാങ്ങിയതെന്നും അവര്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ ലൈസന്‍സ് ഉണ്ടായിരുന്നുവെന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്.

പക്ഷെ രണ്ട് ആനക്കൊമ്പുകള്‍ മോഹന്‍ലാല്‍ ഷൂട്ടിംഗിനായി വന്നപ്പോള്‍ ഒറ്റപ്പാലത്തെ ഒരു വീട്ടില്‍ നിന്ന് വാങ്ങിയതാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ ലൈസന്‍സുള്ളവരില്‍ നിന്നോ സര്‍ക്കാരില്‍ നിന്നോ വാങ്ങിയാലും ലൈസന്‍സ് ഇല്ലാതെ ആനക്കൊമ്പ് കൈവശം വച്ചാല്‍ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമുള്ള അറസ്റ്റോ മറ്റുനടപടികളോയെടുക്കണമെന്നിരിക്കെ, മോഹന്‍ലാലിന്റെ കാര്യത്തില്‍ അതൊന്നുമുണ്ടായില്ലെന്നും കേസില്‍ പ്രതിയായ മോഹന്‍ലാലിന്റെ വീട്ടില്‍ സൂക്ഷിച്ചിട്ടുള്ള ആനക്കൊമ്പുകള്‍ പിടിച്ചെടുക്കണമെന്നും, ആനക്കൊമ്പ് എവിടെ നിന്നു കിട്ടി തുടങ്ങിയ കാര്യങ്ങള്‍ അന്വേഷിക്കണമെന്നുമാണ് ഓള്‍ കേരള ആന്റി കറപ്ഷന്‍ ആന്‍ഡ് ഹുമന്‍ റൈറ്റ്‌സ് പ്രൊട്ടക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടിരുന്നത്.

More in Malayalam

Trending

Recent

To Top