Connect with us

ദൃശ്യങ്ങൾ പകർത്തിയത് രാത്രി 9.58ന്, കോടതിയിൽ കയറിയ കള്ളൻ! ആ സ്ത്രീയുടെ ശബ്ദം ഇഞ്ചക്ട് ചെയ്തു, ദിലീപ് തീരുന്നു, നടുക്കുന്ന വെളിപ്പെടുത്തൽ

News

ദൃശ്യങ്ങൾ പകർത്തിയത് രാത്രി 9.58ന്, കോടതിയിൽ കയറിയ കള്ളൻ! ആ സ്ത്രീയുടെ ശബ്ദം ഇഞ്ചക്ട് ചെയ്തു, ദിലീപ് തീരുന്നു, നടുക്കുന്ന വെളിപ്പെടുത്തൽ

ദൃശ്യങ്ങൾ പകർത്തിയത് രാത്രി 9.58ന്, കോടതിയിൽ കയറിയ കള്ളൻ! ആ സ്ത്രീയുടെ ശബ്ദം ഇഞ്ചക്ട് ചെയ്തു, ദിലീപ് തീരുന്നു, നടുക്കുന്ന വെളിപ്പെടുത്തൽ

നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായക ദിവസങ്ങള്‍ കടന്നു പോകുമ്പോള്‍ വളരെ അപ്രതീക്ഷിതമായ സംഭവങ്ങളാണ് പലപ്പോഴും നടക്കുന്നത്. ഓരോ ദിവസവും അതിനിര്‍ണായക വിവരങ്ങളാണ് പുറത്തെത്തുന്നത്. കഴിഞ്ഞ ദിവസമായിരുന്നു കേസിന്റെ തുടരന്വേഷണത്തിനുള്ള സമയം ഹൈക്കോടതി നീട്ടി നല്‍കിയത്. ഒന്നര മാസം കൂടിയാണ് അധികമായി അനുവദിച്ച് ഉത്തരവിട്ടിരിക്കുന്നത്. കൂടുതല്‍ സമയം വേണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം ഹൈക്കോടതി അംഗീകരിക്കുകയായിരുന്നു.

ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള ദൃശ്യങ്ങൾ ആക്സസ് ചെയ്തത് ആരായാലും അവരെ വെളിച്ചത്ത് കൊണ്ടുവരേണ്ടത് അത്യാവശ്യമാണെന്ന് സംവിധായകൻ ബൈജു കൊട്ടാരക്കര. എന്നാൽ അക്കാര്യത്തിൽ മാത്രം യാതൊരു അന്വേഷണവും നടക്കുന്നില്ല. ഈ സാഹചര്യത്തിൽ എവിടെയാണ് നീതി കിട്ടും എന്ന് നമ്മുക്ക് ഉറപ്പിക്കാൻ സാധിക്കുകയെന്നും അദ്ദേഹം ചോദിച്ചു. ന്യൂസ് ഗ്ലോബ് യുട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു സംവിധായകൻ.

ബൈജു കൊട്ടാരക്കരയുടെ വാക്കുകളിലേക്ക്

‘ദൃശ്യങ്ങൾ ചോർന്നുവെന്ന് എഫ്എസ്എൽ ലാബ് കൊടുത്ത റിപ്പോർട്ട് കോടതി അനക്കാതെ വെച്ചത് രണ്ട് വർഷമാണ്. എന്തുകൊണ്ടാണ് ആ റിപ്പോർട്ട് പൂഴ്ത്തിവെച്ചത് എന്നത് ഏറെ പ്രധാന്യം അർഹിക്കുന്ന ചോദ്യമാണ്. ഒരു സ്ത്രീയുടെ പ്രൈവസിയാണ് ആ മെമ്മറി കാർഡിൽ ഉള്ളത്. ഇപ്പോൾ പുതിയ വെളിപ്പെടുത്തൽ വന്നിരിക്കുകയാണ്. മുൻ എഫ്എസ്എൽ ഉദ്യോഗസ്ഥനാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തതിനെ കുറിച്ചുള്ള കാര്യങ്ങൾ വെളിപ്പെടുത്തിയത്’.

‘ഈ ദൃശ്യങ്ങൾ സെഷൻസ് കോടതിയിൽ വെച്ച് ഉച്ചയ്ക്കും പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നിന്ന് രാത്രി 9.58 നുമാണ് ആക്സസ് ചെയ്തിരിക്കുന്നത് എന്നാണ് അദ്ദേഹം പറഞ്ഞത്. ജുഡീഷ്യൽ കസ്റ്റഡയിൽ ഉള്ള മെമ്മറി കാർഡ് രാത്രി എടുക്കണമെങ്കിൽ അതിന്റെ പിന്നിലെ ഉദ്ദേശം എന്താണ്? എക്സ്പേർട്സിന്റെ സാന്നിധ്യത്തിൽ മാത്രമേ ഇവ തുറക്കാവൂ എന്ന് നിയമം ഉള്ളിരിക്കേയാണ് ഇത്തരത്തിൽ ദൃശ്യങ്ങൾ ആക്സസ് ചെയ്തിരിക്കുന്നത്. എന്നിട്ടും പലരും ചോദിക്കുകയാണ് ദൃശ്യങ്ങൾ ആക്സസ് ചെയ്തിട്ടല്ലേ ഉള്ളൂവെന്നാണ്’.

‘മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ കോപ്പി ചെയ്തില്ലേങ്കിലും മറ്റൊരു ഡിവൈസിലിട്ട് ദൃശ്യങ്ങൾ വേറൊരു മൊബൈൽ ഉപയോഗിച്ച് പകർത്തിയാലും അത് കോപ്പി എടുക്കൽ തന്നെയല്ലേ? അങ്ങനെ ചെയ്തെങ്കിൽ മെമ്മറി കാർഡിലെ വിഷ്വൽസിന്റെ ഹാഷ് വാല്യു മാറില്ലല്ലോ? ഇതിൽ ഒരുപാട് കുതന്ത്രം ആണ് നടത്തിയിട്ടുള്ളത് എന്ന് വേണം കരുതാൻ’.

‘ജുഡീഷ്യൽ കസ്റ്റഡിയിൽ ഉള്ള സാധനം തുറന്ന് ദൃശ്യങ്ങൾ എടുത്തവൻ ആരായാലും അവനെയാണ് വെളിച്ചത്ത് കൊണ്ടുവരേണ്ടത്. എന്നാൽ അക്കാര്യത്തിൽ മാത്രം യാതൊരു അന്വേഷണവും നടക്കുന്നില്ല. എവിടെയാണ് നീതി കിട്ടും എന്ന് നമ്മുക്ക് ഉറപ്പിക്കാൻ സാധിക്കുക. കോടതി അന്വേഷണത്തിന് അനുമതി നൽകിയിട്ടില്ല. പ്രതിഭാഗം ചോദിക്കുന്ന ചോദ്യങ്ങളാണ് ഇപ്പോൾ കോടതി പ്രോസിക്യൂഷനോട് ചോദിക്കുന്നത്’.

‘കോടതിയുടെ അനുമതിയോടെ ഈ ദൃശ്യങ്ങൾ കാണണമെന്നുണ്ടെങ്കിൽ അതിനായി റൈറ്റ് ബ്ലോക്ക് എന്ന സോഫ്റ്റ് വെയർ ഉപയോഗിച്ചാണ് കാണേണ്ടത്. എന്നാൽ ഇത് ഉപയോഗിക്കാതെയാണ് ആ ദൃശ്യങ്ങൾ കണ്ടത്. അതുകൊണ്ട് തന്നെ ഈ ദൃശ്യങ്ങൾ കാമറയിലോ മൊബൈലിലോ പകർത്തിയിട്ടുണ്ടോയെന്നാണ് സംശയിക്കപ്പെടുന്നത്. അത്തരത്തിലുള്ള ദൃശ്യങ്ങൾ വെച്ചാകാം ദിലീപും കൂട്ടരും ഈ ദൃശ്യങ്ങൾ പുനരാവിഷ്കരിച്ചത്’.

‘തൃശ്ശൂർ മുതൽ എറണാകുളം വരെ യാത്ര ചെയ്ത് കോടതിയുടെ കൈയ്യിലുള്ള മെമ്മറി കാർഡിലെ ദൃശ്യങ്ങൾ അതേപടി പുനരാവിഷ്കരിച്ചു. ശബ്ദം മാറിയത് നമ്മൾ പല തവണ പറഞ്ഞതാണ്. ഇത് മാറ്റിയിരിക്കുന്നത് മറ്റൊന്നിനുമല്ല. ഒരു സ്ത്രീയുടെ ശബ്ദവും നിർത്തിയിട്ട വണ്ടിയിൽ വെച്ചാണ് ഇത് സംഭവിച്ചതെന്നും അവിടെ പക്ഷികളുടെ ശബ്ദമുണ്ടായെന്നുമുള്ള കാൽക്കുഷേനിൽ നിന്ന് വളരെ വ്യക്തമായി മനസിലാകുന്നത് സ്റ്റുഡിയോയിൽ വെച്ച് ഉണ്ടാക്കിയെടുത്ത ശബ്ദമായിരിക്കാം ഇപ്പോൾ അവർ ദൃശ്യങ്ങളിലേക്ക് ഇൻജക്റ്റ് ചെയ്തിരിക്കുന്നതെന്നത് എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ല’.

‘മെമ്മറി കാർഡിൽ മറ്റൊരു സ്ത്രീയുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും പക്ഷികളുടെ ശബ്ദം കേൾക്കുന്നുവെന്നൊക്കെ പറഞ്ഞ് പ്രതിഭാഗം വന്നത് ഈ കാര്യങ്ങൾ അവസാനം വിചാരണ സമയത്ത് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്നുള്ളതിൽ സംശയമില്ല. ദൃശ്യങ്ങൾ ആക്സസ് ചെയ്തവെന്നത് സംബന്ധിച്ച് പോലീസ് അന്വേഷണം നടത്താനുള്ള അനുമതി വിചാരണ കോടതി നൽകിയാലേ അന്വേഷണം മുന്നോട്ട് പോകൂ. ഇതാണ് കേരളത്തിലെ 99 ശതമാനം പേരും വിശ്വസിക്കുന്നത്’.

Continue Reading
You may also like...

More in News

Trending

Recent

To Top