Social Media
ഇവര്‍ മലയാളി തന്നെ അല്ലെ… പൃഥിക്കും ഇന്ദ്രനും ഇത്രയും ജാട ഇല്ലല്ലോ..പൂര്‍ണിമ ഇന്ദ്രജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
ഇവര്‍ മലയാളി തന്നെ അല്ലെ… പൃഥിക്കും ഇന്ദ്രനും ഇത്രയും ജാട ഇല്ലല്ലോ..പൂര്‍ണിമ ഇന്ദ്രജിത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല
വിവാഹ ശേഷം അഭിനയത്തില്‍ ചെറിയ ഇടവേളയെടുത്തെങ്കിലും പൂര്‍ണിമയുടെ പ്രാണ എന്ന പേരിലുള്ള
ഡിസൈനര്‍ ബ്യുട്ടീക്ക് വളരെ വിജയകരമായി പ്രവര്‍ത്തിച്ച് വരുന്നു.അവതാരകയായും ഫാഷന്‍ ഡിഡിസൈനറുമായൊക്കെ തിളങ്ങിയ താരം സോഷ്യല്‍ മീഡിയയിലും സജീവ സാന്നിധ്യമാണ്. വേറിട്ട ഫാഷന്‍ പിന്‍തുടരുകയും കാഴ്ചക്കാരെ വിസ്മയിപ്പിക്കുകയും ചെയ്യുന്ന താരങ്ങളില്‍ ഒരാളു കൂടിയായ പൂര്‍ണിമ എപ്പോഴും അല്‍പ്പം വ്യത്യസ്തമായ സ്‌റ്റൈലിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. സോഷ്യല്‍ മീഡിയയില്‍ നിരവധി പേരാണ് പൂര്‍ണ്ണിമയെ പിന്തുടരുന്നത്
എത്രയൊക്കെ തിരക്കുകള്‍ ഉണ്ടെങ്കിലും സമൂഹമാധ്യമങ്ങളില്‍ സജീവമായ പൂര്‍ണിമ തന്റെ വിശേഷങ്ങള്‍ എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പൂര്‍ണ്ണിമയുടെ ഒരു വൈറല്‍ വീഡിയോയ്ക്ക് നേരെ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ഉയരുകയാണ്.
സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത് ക്ലബ്ബ് എഫ്‌എം അവതാരക ധന്യ വര്‍മ്മയുമായുള്ള അഭിമുഖമാണ്. പൂര്‍ണ്ണിമ, ഇന്ദ്രനെ കുറിച്ച് പറയുന്നതും, ബിസിനസിനെ കുറിച്ച് പറയുന്നതുമായ വീഡിയോയില്‍ ഉടനീളം പൂര്‍ണ്ണിമഇംഗ്ലീഷ് ഭാഷ ഉപയോഗിക്കുന്നതിനെതിരെയാണ് വിമര്‍ശനം. ഇവര്‍ മലയാളി തന്നെ അല്ലെ പിന്നെന്തിനാണ് സാധാരണക്കാരുടെ മുന്‍പില്‍ ഇംഗ്ലീഷ് ഉപയോഗിക്കുന്നത് എന്നാണ് ചിലര്‍ ചോദ്യമുയര്‍ത്തുന്നത്.
എന്തിനാണ് ഇവര്‍ ഇത്രയും ജാഡ കാണിക്കുന്നത്. എന്നാല്‍ പൃഥിക്കും ഇന്ദ്രനും ഇത്രയും ജാട ഇല്ല. സുപ്രിയയുടെ ഒരു അഭിമുഖം ഉണ്ടായിരുന്നു. അതില്‍ ഇംഗ്ളീഷ് അവര്‍ ഉപയോഗിക്കുന്നുണ്ട് എങ്കിലും കണ്ടിരിക്കാന്‍ നല്ല രസമായിരുന്നു. തുടങ്ങി നിരവധി വിമര്‍ശനങ്ങള്‍ ആയിരുന്നു പൂര്‍ണിമയുടെ വീഡിയോയ്ക്ക് നേരെ ഉയർന്ന് വരുന്നത്
